കെ​എ​ഫ്‌​സി പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി അ​മ്മ; ന​ൽ​കി​യ​ത് ‘കേ​ണ​ൽ കോ​ഡി’ എ​ന്ന ക്യൂ​ട്ട് ​പേ​ര്!

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കെ​എ​ഫ്‌​സി റ​സ്റ്റോ​റ​ന്‍റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വെ​ച്ച് യു​വ​തി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. ഇം​ഗ്ല​ണ്ടി​ലെ വോ​ർ​സെ​സ്റ്റ​ർ​ഷെ​യ​റി​ലെ ബ്രോം​സ്‌​ഗ്രോ​വി​ലു​ള്ള കെ​എ​ഫ്‌​സി പാ​ർ​ക്കിം​ഗ് ലോ​ട്ടി​ലാ​ണ് ഈ ​കൗ​തു​ക​ക​ര​വും വി​ചി​ത്ര​വു​മാ​യ സം​ഭ​വം.

കെ​എ​ഫ്‌​സി പാ​ർ​ക്കിം​ഗി​ൽ ജ​നി​ച്ച കു​ഞ്ഞി​ന് മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ ‘കേ​ണ​ൽ കോ​ഡി’ (Colonel Cody) എ​ന്ന പേ​രാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കെ​എ​ഫ്‌​സി സ്ഥാ​പ​ക​നാ​യ ‘കേ​ണ​ൽ ഹാ​ർ​ലാ​ൻ​ഡ് സാ​ണ്ടേ​ഴ്‌​സി​നോ​ടു​ള്ള’ ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഈ ​പേ​ര് ന​ൽ​കി​യ​ത്.

33 കാ​രി​യാ​യ കേ​റ്റി മ​ർ​ഫി​യും പ​ങ്കാ​ളി സ്റ്റീ​ഫ​ൻ കി​ർ​ബി​യും ഓ​ഗ​സ്റ്റ് 29ന് ​പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്.

പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന് രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും സ​മ​യം ആ​യി​ട്ടി​ല്ല എ​ന്ന് പ​റ​ഞ്ഞ് വൈ​കു​ന്നേ​ര​ത്തോ​ടെ ഡോ​ക്ട​ർ​മാ​ർ ഇ​വ​രെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. എ​ന്നാ​ൽ രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ വേ​ദ​ന ക​ഠി​ന​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ചു.

അ​ര​മ​ണി​ക്കൂ​ർ ദൂ​ര​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ കു​ഞ്ഞ് വ​രാ​റാ​യി എ​ന്ന് കേ​റ്റി​ക്ക് മ​ന​സ്സി​ലാ​യി. ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര സേ​വ​ന വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റീ​ഫ​ൻ, അ​വ​ർ പ​തി​വാ​യി പോ​കു​ന്ന കെ​എ​ഫ്‌​സി ഔ​ട്ട്‌​ലെ​റ്റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്ക് കാ​ർ തി​രി​ച്ചു നി​ർ​ത്തി.

ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ രാ​ത്രി 9:35ന് ​കാ​റി​ൽ വെ​ച്ച് കേ​റ്റി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും സ്റ്റീ​ഫ​ൻ കു​ഞ്ഞി​നെ സു​ര​ക്ഷി​ത​മാ​യി കൈ​ക​ളി​ൽ ഏ​ൽ​ക്കു​ക​യും ചെ​യ്തു.

അ​ഞ്ചു മി​നി​റ്റി​നു​ശേ​ഷം സ്ഥ​ല​ത്തെ​ത്തി​യ പാ​ര​മെ​ഡി​ക്ക​ൽ സം​ഘം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കേ​ണ​ൽ കോ​ഡി​യും അ​മ്മ​യും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു.

ഈ ​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കെ​എ​ഫ്‌​സി അ​ധി​കൃ​ത​ർ കു​ഞ്ഞി​നും കു​ടും​ബ​ത്തി​നും സ്നേ​ഹാ​ദ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക​യും പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ളും വൗ​ച്ച​റു​ക​ളും (Vouchers) സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യും ചെ​യ്തു. കു​ഞ്ഞി​ന്റെ ഒ​ന്നാം ജ​ന്മ​ദി​നം കെ​എ​ഫ്‌​സി​യി​ൽ വെ​ച്ച് ആ​ഘോ​ഷി​ക്കു​മെ​ന്നാ​ണ് അ​മ്മ കേ​റ്റി ത​മാ​ശ​യാ​യി പ​റ​യു​ന്ന​ത്!

Related posts

Leave a Comment