വെറുതേ രസത്തിന് ചെയ്തതല്ല, നാടിന്‍റെ നന്മയ്ക്കായ്..! ഒഴുക്കിന് തടസമായി പാലത്തിന്‍റെ തൂണിൽ അടിഞ്ഞുകൂടിയ  മാ​ലി​ന്യം നീ​ക്കം ചെ​യ്ത് യു​വാ​ക്ക​ള്‍


എ​ട​ത്വ: പാ​ല​ത്തി​ന് താ​ഴെ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് യു​വാ​ക്ക​ള്‍ മാ​തൃക​യാ​യി. ത​ല​വ​ടി ഗ​വ. ഹൈ​സ്‌​കൂ​ള്‍ പാ​ല​ത്തി​ന് താ​ഴെ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം വാ​രി​മാ​റ്റി​യാ​ണ് യു​വാ​ക്ക​ള്‍ മാ​തൃ​ക കാ​ട്ടി​യ​ത്.

കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ല്‍ പ​മ്പാ​ന​ദി​യു​ടെ കൈ​വ​ഴി​യാ​യ പ്ര​ധാ​ന തോ​ടി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന് താ​ഴെ​യാ​ണ് പു​ല്ലും, ത​ടി​ക്ക​ഷ​ണ​ങ്ങ​ളും, പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​വും അ​ടി​ഞ്ഞു​കൂ​ടി​യ​ത്.

അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ഹൈ​സ്‌​കൂ​ള്‍ പാ​ല​ത്തി​ന്റെ കാ​ലു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വെ​ള്ള​പ്പൊ​ക്ക സീ​സ​ണി​ല്‍ പാ​ല​ത്തി​നു താ​ഴെ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്താ​ണ് നാ​ട്ടു​കാ​ര്‍ പാ​ല​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത്.

ഹ​യ​ര്‍ സെ​ക്ക​ന്റ​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​വും, സ​ബ് പോ​സ്റ്റോ​ഫീ​സ്, അം​ഗ​ന്‍​വാ​ടി, കൃ​ഷി ഓ​ഫീ​സ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഓ​ഫീ​സ് തു​ട​ങ്ങി നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും, ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പാ​ല​ത്തി​ന്റെ ഇ​രു​ക​ര​യി​ലു​മാ​ണ് നി​ല നി​ല്‍​ക്കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലം സം​ര​ക്ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​റു​ള്ള​ത്. കെ​ബി​ന്‍, രാ​ഹു​ല്‍, അ​ഭി​ജി​ത്ത് അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​ക്കു​റി പാ​ല​ത്തി​ന് താ​ഴെ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്ത​ത്.

Related posts

Leave a Comment