കു​ട്ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ തൊ​ട്ടു, ഭി​ക്ഷാ​ട​ക​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച് യു​വാ​വ്; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു

ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലി​രു​ന്ന ഭി​ക്ഷാ​ട​ക​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ്. പ​ഞ്ചാ​ബി​ലെ ക​പൂ​ർ​ത്ത​ല​യി​ലു​ള്ള മാ​താ ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ വ​ച്ചാ​ണ് സം​ഭ​വം.

യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചെ​റി​യ കു​ട്ടി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ തൊ​ട്ട​താ​ണ് അ​ക്ര​മി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ദേ​ഷ്യം സ​ഹി​ക്കാ​നാ​വാ​തെ എ​ത്തി​യ ബൈ​ക്ക് ഉ​ട​മ യു​വ​തി​യെ നി​ല​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​രി​പ്പൂ​രി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഭ​ക്ത​രും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട് യു​വ​തി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി വീ​ണ്ടും തി​രി​ച്ചെ​ത്തി ഇ​വ​രെ ച​വി​ട്ടു​ന്ന​ത് പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വ​നി​താ ക​മ്മീ​ഷ​നും മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​ക​ളും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി. ഭ​യം മൂ​ലം യു​വ​തി ആ​ദ്യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ക​ട ന​ട​ത്തു​ന്ന ഷെ​യ്ഖ്പു​ർ സ്വ​ദേ​ശി​യാ​യ വി​കാ​സ് ശ​ർ​മ്മ എ​ന്ന​യാ​ളാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് സ​ബ് ഡി​വി​ഷ​ൻ ഡി​എ​സ്പി ഷീ​ത​ൾ സിം​ഗ് അ​റി​യി​ച്ചു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത അ​നു​സ​രി​ച്ച് സി​റ്റി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി പൊ​ലീ​സ് സം​ഘം തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment