മാ​താ​പി​താ​ക്ക​ളെ ബം​ഗ​ളൂ​രു​വി​ലെ ആ​മ​സോ​ൺ ഓ​ഫീ​സ് കാ​ണി​ച്ച് യു​വാ​വ്; ഹൃ​ദ​യം ക​വ​ർ​ന്ന് വീ​ഡി​യോ

ബം​ഗ​ളൂ​രു​വി​ലെ ആ​മ​സോ​ൺ ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ ജോ​ലി​സ്ഥ​ലം കാ​ണി​ക്കാ​ൻ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഒ​രു സാ​ധാ​ര​ണ ഗ്രാ​മ​ത്തി​ൽ നി​ന്നും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​ങ്കേ​തി​ക​വി​ദ്യാ ക​മ്പ​നി​ക​ളി​ലൊ​ന്നി​ലേ​ക്ക് താ​ൻ ന​ട​ത്തി​യ ജീ​വി​ത​യാ​ത്ര​യും, മാ​താ​പി​താ​ക്ക​ളു​ടെ മു​ഖ​ത്തെ അ​ഭി​മാ​ന​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ.

ആ​മ​സോ​ൺ ജീ​വ​ന​ക്കാ​ര​നാ​യ ശൈ​ലേ​ന്ദ്ര യാ​ദ​വ് ആ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഈ ​മ​നോ​ഹ​ര​മാ​യ നി​മി​ഷം പ​ങ്കു​വെ​ച്ച​ത്. ഒ​രു ഗ്രാ​മ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന, ചെ​റി​യൊ​രു ന​ഗ​ര​ത്തി​ൽ ജീ​വി​ച്ച താ​ൻ ഭാ​വി​യി​ൽ മാ​താ​പി​താ​ക്ക​ളെ​യും കൂ​ട്ടി ബം​ഗ​ളൂ​രു​വി​ലെ ആ​മ​സോ​ൺ ഓ​ഫീ​സ് ചു​റ്റി​ക്കാ​ണി​ക്കു​മെ​ന്ന് ചെ​റു​പ്പ​ത്തി​ൽ ആ​രെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​ൻ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്ന് ശൈ​ലേ​ന്ദ്ര വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

മ​റ്റു​ള്ള​വ​ർ​ക്ക് ഇ​തൊ​രു സാ​ധാ​ര​ണ ഓ​ഫീ​സ് മാ​ത്ര​മാ​യി​രി​ക്കാം, എ​ന്നാ​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ന് ഈ ​അ​നു​ഭ​വം അ​തി​ലും വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ത​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്ക്, നി​ശ​ബ്ദ​മാ​യി​ട്ടാ​ണെ​ങ്കി​ലും സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കും എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​തെ​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പ​ത്തേ​ക്കാ​ൾ മാ​താ​പി​താ​ക്ക​ളു​ടെ മു​ഖ​ത്തെ അ​ഭി​മാ​നം നി​റ​ഞ്ഞ പു​ഞ്ചി​രി​യാ​ണ് ത​നി​ക്ക് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.‌

ന​മ്മ​ൾ എ​വി​ടെ ജോ​ലി ചെ​യ്യു​ന്നു എ​ന്ന​തി​ല​ല്ല, മ​റി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക് ന​മ്മ​ളെ​ക്കു​റി​ച്ച് അ​ഭി​മാ​നം തോ​ന്നു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ഉ​യ​രു​ന്ന​താ​ണ് യ​ഥാ​ർ​ഥ സ്വ​പ്ന​മെ​ന്നും ശൈ​ലേ​ന്ദ്ര കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ങ്ങ​ളു​ടെ ജീ​വി​ത​യാ​ത്ര​യി​ൽ ഉ​ട​നീ​ളം കൂ​ടെ നി​ന്ന​വ​രെ എ​പ്പോ​ഴും വി​ല​മ​തി​ക്ക​ണ​മെ​ന്നും ശൈ​ലേ​ന്ദ്ര ആ​ളു​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്നു. ന​മ്മ​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്ത് നേ​ടി​യെ​ടു​ത്ത ജോ​ലി​സ്ഥ​ല​ത്തേ​ക്ക് ഒ​രു​നാ​ൾ മാ​താ​പി​താ​ക്ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​മ്പോ​ൾ അ​വ​രു​ടെ മു​ഖ​ത്തു​ണ്ടാ​കു​ന്ന പു​ഞ്ചി​രി​ക്ക് ഏ​തൊ​രു വ​ലി​യ ഓ​ഫ​ർ ലെ​റ്റ​റി​നേ​ക്കാ​ളും മൂ​ല്യ​മു​ണ്ടാ​കു​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഈ ​വൈ​കാ​രി​ക​മാ​യ നേ​ട്ട​ത്തോ​ട് ത​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും പൊ​രു​ത്ത​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​ശം​സ​ക​ളു​മാ​യി എ​ത്തു​ന്ന​ത്. നി​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​മാ​നം തോ​ന്നു​ന്നു” എ​ന്ന് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​പ്പോ​ൾ, “ഓ​രോ മ​ധ്യ​വ​ർ​ഗ യു​വാ​വി​ന്‍റെ​യും സ്വ​പ്ന​മാ​ണി​ത്, എ​ന്നാ​ണ് മ​റ്റൊ​രു സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

 

Related posts

Leave a Comment