സ​ര​സ​മ്മ​യ്ക്കി​ത് കൈ​യ​ബ​ദ്ധ​മ​ല്ല… ഹോം​ന​ഴ്സ് ജോ​ലി​ക്കി​ടെ വ​യോ​ധി​ക​ന്‍റെ മാ​ല മോ​ഷ്ടി​ച്ച് ഫ്ല​ഷ് ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ചു; അ​റു​പ​ത്തി​മൂ​ന്നു​കാ​രി പോ​ലീ​സ് പി​ടി​യി​ൽ

കൊ​ച്ചി: വ​യോ​ധി​ക​ന്‍റെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ ഹോം​ന​ഴ്സ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട പെ​രി​ങ്ങാ​ര വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ര​സ​മ്മ (63)യെ​യാ​ണ് പു​ത്ത​ൻ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. തു​രു​ത്തി​പ്പു​റം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ ഹോം​ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. വ​യോ​ധി​ക​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന നാ​ല് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മാ​ല ബാ​ത്ത് റൂ​മി​ലെ ഫ്ല​ഷ് ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ചു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു കേ​സി​ലെ പ്ര​തി​യാ​ണി​വ​ർ

Related posts

Leave a Comment