ഇ​ന്ത്യ​യെ​യും ശ്രീ​ല​ങ്ക​യെ​യും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്തു, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ തെ​ര​ഞ്ഞ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി വ്ലോ​ഗ​ർ; ഷെ​ഹ​നാസിന്‍റെ​ വീഡിയോ വൈറൽ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​തി​ന്‍റെ​യും മ​റ്റ് സ്ഥ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ​യും കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. യാ​ത്രി​ക​യും ഇ​ന്ത്യ​ൻ വ്ലോ​ഗ​റു​മാ​യ ഷെ​നാ​സി​ന്‍റെ വീ​ഡി​യോ​യാ​ണ് ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​യി​ലെ എ​ല്ല​യി​ലേ​ക്ക് പോ​യ ഷെ​നാ​സ്, ശ്രീ​ല​ങ്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പൊ​തു ശു​ചി​ത്വ നി​ല​വാ​രം താ​ര​ത​മ്യം ചെ​യ്യു​ന്ന ഒ​രു വി​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു ഇ​തേ​തു​ട​ർ​ന്ന് വ​ലി​യ രീ​തി​യി​ൽ ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യ്ക്ക് വ​ഴി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ശ്രീ​ല​ങ്ക​യി​ലെ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്ന ഷെ​നാ​സ് അ​വി​ടെ​യു​ള്ള വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കാ​ണി​ക്കു​ന്നി​ട​ത്താ​ണ് വി​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്ക് തൊ​ട്ട​ടു​ത്താ​ണെ​ങ്കി​ലും, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​വി​ടെ കൂ​ടു​ത​ലാ​ണെ​ന്ന് ഷെ​നാ​സ് വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നു കാ​ര​ണം ഇ​ന്ത്യ​യു​ടെ വൃ​ത്തി​യി​ല്ലാ​യ്മ​യാ​ണെ​ന്നും അ​വ​ർ വി​ഡി​യോ​യി​ൽ പ​റ​യു​ന്നു.

‘സ്റ്റേ​ഷ​നി​ൽ അ​വ​ർ വ​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ ബോ​ക്സു​ക​ൾ നോ​ക്കൂ. വി​ദേ​ശി​ക​ൾ എ​ത്ര യാ​ത്ര ചെ​യ്യു​ന്നു എ​ന്ന് നോ​ക്കൂ. ന​മ്മ​ൾ വൃ​ത്തി​യെ​ക്കു​റി​ച്ച് ശ്ര​ദ്ധി​ക്കാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​യു​ടെ ടൂ​റി​സം ഇ​ല്ലാ​താ​വു​ക​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വൃ​ത്തി​കു​റ​ഞ്ഞ രാ​ജ്യ​മാ​വു​ക​യാ​ണ് ന​മ്മ​ൾ’ ഷെ​നാ​സ് നി​രാ​ശ​യോ​ടെ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ന​മ്മ​ൾ ദേ​ശ​സ്നേ​ഹ​മു​ള്ള ഒ​രു രാ​ജ്യ​മാ​യി മാ​റു​ന്ന​ത് പ​താ​ക​ക​ളെ​യും മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​മ്പോ​ൾ മാ​ത്ര​മ​ല്ല, ഭൂ​മി​യെ ബ​ഹു​മാ​നി​ക്കു​മ്പോ​ൾ കൂ​ടി​യാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. ‘എ​ല്ലാ​യി​ട​ത്തും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നും തു​പ്പു​ന്ന​തി​നും ന​മ്മു​ടെ സ​ർ​ക്കാ​ർ പി​ഴ ചു​മ​ത്താ​ത്ത​ത് എ​ന്തു​കൊ​ണ്ട്? ന​ദി​ക​ൾ പ്ലാ​സ്റ്റി​ക് കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര​ക്കി​ടെ പ​ർ​വ​ത​ങ്ങ​ൾ​ക്കും ബീ​ച്ചു​ക​ൾ​ക്കും ക്ഷേ​ത്ര​ങ്ങ​ൾ​ക്കും സ​മീ​പം മാ​ലി​ന്യം കാ​ണാ​നി​ട​വ​രു​ന്ന​ത് എ​ന്തു​കൊ​ണ്ട്?’ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളും അ​വ​ർ വീ​ഡി​യോ​യി​ൽ ഉ​ന്ന​യി​ക്കു​ന്നു.

ചെ​റി​യ രാ​ജ്യ​മാ​ണെ​ങ്കി​ലും ശ്രീ​ല​ങ്ക​യി​ലെ പൗ​ര​ബോ​ധം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. ‘ഇ​ന്ത്യ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ വ​ള​രെ ചെ​റി​യ രാ​ജ്യ​മാ​യ ശ്രീ​ല​ങ്ക 2025ൽ ​ഏ​ക​ദേ​ശം 2.36 ദ​ശ​ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് സ്വാ​ഗ​തം ചെ​യ്ത​ത്. ഇ​ത​വ​ർ​ക്ക് 3.2 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം വ​രു​മാ​നം നേ​ടി​ക്കൊ​ടു​ത്തു.’ ഇ​ന്ത്യ​യു​ടെ ടൂ​റി​സം റി​പ്പോ​ർ​ട്ടു​ക​ളി​ൽ ശു​ചി​ത്വ​ക്കു​റ​വ്, ശു​ചീ​ക​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് കു​റ​യു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്നും ഷെ​നാ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment