‘വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ പാ​ടി​യി​ല്ല’: അ​തൃ​പ്തി അ​റി​യി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ന്‍ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നി​ടെ വ​ന്ദേ​മാ​ത​രം മു​ഴു​വ​ന്‍ ആ​ല​പി​ക്കാ​ത്ത​തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. അ​തേ​സ​മ​യം, സ്പീ​ക്ക​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

‍വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം മാ​ത്ര​മാ​ണ് പോ​ലീ​സ് ബാ​ൻ​ഡ് വാ​യി​ച്ച​ത്. ഗ​വ​ർ​ണ​റെ നി​യ​മ​സ​ഭ​യി​ലേ​ക്ക് സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ വാ​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ലോ​ക്ഭ​വ​ൻ നി​ർ​ദേ​ശി​ച്ച​ത്. വ്യാ​ഴാ​ഴ്ച റി​ഹേ​ഴ്സ​ൽ ക​ണ്ട​പ്പോ​ൾ ത​ന്നെ വ​ന്ദേ മാ​ത​രം മു​ഴു​വ​ൻ പാ​ടാ​ൻ ലോ​ക്ഭ​വ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ ആ​ല​പി​ക്കാ​ത്ത​തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 150-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ദേ​ശീ​യ​ഗീ​തം അ​പ​മാ​നി​ക്ക​പ്പെ​ട്ടു. വ​ന്ദേ​മാ​ത​രം മു​ഴു​വ​നും പാ​ട​ണ​മെ​ന്ന നി​ർ​ദേ​ശം ലം​ഘി​ച്ച​ത് ലോ​ക്ഭ​വ​നോ​ടും ഗ​വ​ർ​ണ​റോ​ടു​മു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.

Related posts

Leave a Comment