ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള രാജ്യം, 34.2 ശ​ത​മാ​ന​മാ​ണ് ഇവിടെ തൊഴിലില്ലായ്മ നിരക്ക്; ചർച്ചകളിൽ ഇടംപിടിക്കുന്നു

ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ. പ​ല രാ​ജ്യ​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് വേ​ണ്ടി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചി​ല രാ​ജ്യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ന്ന തോ​തി​ലു​ള്ള തൊ​ഴി​ലി​ല്ലാ​യ്മ നേ​രി​ടു​ന്നു. ലോ​ക​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള രാ​ജ്യം ഏ​താ​ണെ​ന്ന് അ​റി​യാ​മോ? അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു പ​ഠ​നം അ​നു​സ​രി​ച്ച് എ​സ്വാ​റ്റി​നി എ​ന്ന രാ​ജ്യ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ലി​ല്ലാ​യ്മ നേ​രി​ടു​ന്ന​ത്.

തെ​ക്കേ ആ​ഫ്രി​ക്ക​യി​ലെ ഒ​രു ചെ​റി​യ രാ​ജ്യ​മാ​ണ് എ​സ്വാ​റ്റി​നി. ഏ​ക​ദേ​ശം 34.2 ശ​ത​മാ​ന​മാ​ണ് ഇ​വി​ട​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. തൊ​ട്ടു​പി​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ്. അ​വി​ടെ 32 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. അ​ന്ത​രാ​ഷ്ട്ര തൊ​ഴി​ൽ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും തൊ​ഴി​ൽ വി​പ​ണി​ക​ളി​ലും നി​ന്നു​മു​ള്ള ഡാ​റ്റ​ക​ളി​ലാ​ണ് ഈ ​ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. ജി​ബൂ​ട്ടി​യാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യി നേ​രി​ടു​ന്ന മ​റ്റൊ​രു രാ​ജ്യം. അ​വി​ടെ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യൊ​രു പ​ങ്കും സ്ഥി​ര ജോ​ലി​ക​ൾ ക​ണ്ടെ​ത്താ​ൻ പാ​ടു​പെ​ടു​ന്ന​വ​രാ​ണ്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​യും ബാ​ധി​ക്കു​ന്നു.

മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കു​റ​വാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ യു​വാ​ക്ക​ൾ ഉ​ള്ള രാ​ജ്യം ഇ​ന്ത്യ​യാ​ണ്. എ​ല്ലാ വ​ർ​ഷ​വും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളാ​ണ് തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ന്ത്യ എം​പ്ലോ​യ്മെ​ന്‍റ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ തൊ​ഴി​ൽ​ര​ഹി​ത​രാ​യ ജ​ന​സം​ഖ്യ​യു​ടെ വ​ലി​യ ഒ​രു പ​ങ്കും യു​വാ​ക്ക​ളാ​ണ്. ഇ​ന്ത്യ​യി​ലെ മൊ​ത്തം തൊ​ഴി​ൽ​ര​ഹി​ത​രി​ൽ ഏ​ക​ദേ​ശം 83 ശ​ത​മാ​ന​വും 18 നും 29​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.

ഇ​തി​ൽ ഏ​റ്റ​വും ആ​ശ​ങ്കാ​ജ​ന​ക​മാ​യ കാ​ര്യം തൊ​ഴി​ൽ​ര​ഹി​ത​രാ​യ വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വാ​ക്ക​ളു​ടെ എ​ണ്ണ​വും വ​ർ​ദ്ധി​ച്ചു​വ​രി​ക​യാ​ണ്. സെ​ക്ക​ൻ​ഡ​റി​ത​ല വി​ദ്യാ​ഭ്യാ​സ​മു​ള്ള തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ അ​നു​പാ​തം 2000ൽ 35.2 ​ശ​ത​മാ​നം ആ​യി​രു​ന്നെ​ങ്കി​ൽ സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 65.7 ശ​ത​മാ​നം ആ​യി വ​ർ​ദ്ധി​ച്ചു.

Related posts

Leave a Comment