റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ചു, വേ​ദ​ന കൊ​ണ്ട് പി​ട​യു​ന്ന മ​യി​ലി​നെ ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം തൂ​വ​ലു​ക​ൾ വ​ലി​ച്ചൂ​രി; ഡ​ൽ​ഹി​യി​ലാ​ണ് മ​നു​ഷ്യ​ത്വ​ത്തെ ന​ടു​ക്കു​ന്ന സം​ഭ​വം

ഡ​ൽ​ഹി: റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റ് വേ​ദ​ന കൊ​ണ്ട് പി​ട​യു​ന്ന മ​യി​ലി​നെ ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം പീ​ലി​ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന നാ​ട്ടു​കാ​രു​ടെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ ഞെ​ട്ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ. ഒ​ന്ന് അ​ന​ങ്ങാ​ൻ പോ​ലു​മാ​കാ​തെ കി​ട​ക്കു​ന്ന പ​ക്ഷി​യു​ടെ തൂ​വ​ലു​ക​ൾ യാ​തൊ​രു ദ​യ​വും കൂ​ടാ​തെ ആ​ളു​ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന വീ​ഡി​യോ അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണ്.

റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​യി​ലി​നെ പെ​ട്ടെ​ന്ന് ഒ​രു ബൈ​ക്ക് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​ക്ഷി വേ​ദ​ന കൊ​ണ്ട് പി​ട​യു​ന്ന​തൊ​ന്നും ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ല. അ​തി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം ജീ​വ​നോ​ടെ തൂ​വ​ലു​ക​ൾ വ​ലി​ച്ചൂ​രു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ആ​ളു​ക​ൾ പ​രി​ക്കേ​റ്റ മൃ​ഗ​ത്തെ​യോ പ​ക്ഷി​യെ​യോ സ​ഹാ​യി​ക്കു​ക​യോ വ​നം വ​കു​പ്പി​നെ​യോ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ​യോ അ​റി​യി​ക്കു​ക​യാ​ണ് പ​തി​വ്

പ​ക്ഷി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കോ ര​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്കോ കൊ​ണ്ടു​പോ​കാ​ൻ ആ​രും ശ്ര​മി​ക്കു​ന്ന​താ​യി കാ​ണു​ന്നി​ല്ല. അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ രൂ​ക്ഷ​വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കി. നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​പ്ര​വൃ​ത്തി​യെ ക്രൂ​ര​വും ല​ജ്ജാ​ക​ര​വു​മാ​ണെ​ന്ന് വി​ളി​ച്ചു. ഇ​ത്ത​രം ആ​ളു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം’ ഒ​രാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ത്യ​സ​മ​യ​ത്ത് വൈ​ദ്യ​ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ മ​യി​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് നി​ര​വ​ധി പേ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment