വെറും ചി​​ര​​ട്ട​​യല്ല; കിലോയ്ക്ക് 33 രൂപയാണു വില


കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ചി​​ര​​ട്ട ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ത്തു​​ന്ന വ്യാ​​പാ​​രി​​ക​​ളു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ച്ചു. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ചി​​ര​​ട്ട വി​​ല 33 രൂ​​പ​​യാ​​യി വ​​ര്‍​ധി​​ച്ച​​തോ​​ടെ​​യാ​​ണ് ക​​ച്ച​​വ​​ട​​ക്കാ​​ര്‍ എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​ത്. ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ള്‍ തേ​​ടി എ​​ത്തു​​ന്ന​​വ​​രാ​​ണ് ചി​​ര​​ട്ട​​യും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. നാ​​ളു​​ക​​ള്‍​ക്കു മു​​മ്പു​​വ​​രെ ആ​​ര്‍​ക്കും വേ​​ണ്ടാ​​തെ പ​​റ​​മ്പി​​ലേ​​ക്ക് വ​​ലി​​ച്ചെ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ചി​​ര​​ട്ട​​യ്ക്ക് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി​​ട്ടാ​​ണു വി​​ല വ​​ര്‍​ധി​​ച്ച​​ത്.

സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി​​യെ​​തു​​ട​​ര്‍​ന്നു വീ​​ടു​​ക​​ളി​​ലും ഹോ​​ട്ട​​ലു​​ക​​ളി​​ലും പാ​​ച​​കം വി​​റ​​ക​​ടു​​പ്പി​​ലേ​​ക്കു മാ​​റി​​യ​​തോ​​ടെ പ​​ല​​രും ഉ​​പേ​​ക്ഷി​​ച്ചി​​ട്ടി​​രു​​ന്ന ചി​​ര​​ട്ട​​ക​​ള്‍ വി​​റ​​കി​​നൊ​​പ്പം അ​​ടു​​പ്പു​​ക​​ളി​​ല്‍ തീ ​​ക​​ത്തി​​ക്കാ​​നും ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മെ​​യാ​​ണ് വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ ചി​​ര​​ട്ട ആ​​വ​​ശ്യ​​പ്പെ​​ട്ടു ക​​ച്ച​​വ​​ട​​ക്കാ​​രും പ​​ര​​ക്കം പാ​​യു​​ന്ന​​ത്.

മു​​മ്പു പ​​ല വീ​​ടു​​ക​​ളി​​ലും ഹോ​​ട്ട​​ലു​​ക​​ളി​​ലും ബോ​​ര്‍​മ​​ക​​ളി​​ലും ഉ​​ണ​​ങ്ങി​​യ ചി​​ര​​ട്ട​​ക​​ള്‍ തീ​​പി​​ടി​​പ്പി​​ക്കു​​ന്ന​​തി​​നും ക​​ത്തി​​ക്കു​​ന്ന​​തി​​നു​​മാ​​യി വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു. അ​​ക്കാ​​ല​​ത്ത് പ​​ല​​രും തേ​​ങ്ങ ചു​​ര​​ണ്ടി​​യ​​ശേ​​ഷം ചി​​ര​​ട്ട ഭ​​ദ്ര​​മാ​​യി സൂ​​ക്ഷി​​ച്ചു​​വ​​യ്ക്കു​​ക​​യും ചെ​​യ്യു​​മാ​​യി​​രു​​ന്നു.

ചി​​ര​​ട്ട ഉ​​പ​​യോ​​ഗി​​ച്ച് നി​​ര്‍​മി​​ക്കു​​ന്ന അ​​ല​​ങ്കാ​​ര വ​​സ്തു​​ക്ക​​ള്‍, ലാം​​പ് ഷേ​​ഡു​​ക​​ള്‍, ക​​പ്പു​​ക​​ള്‍, സ്പൂ​​ണു​​ക​​ള്‍, ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്കും വി​​പ​​ണി​​യി​​ല്‍ ആ​​വ​​ശ്യ​​ക്കാ​​ര്‍ ഏ​​റി​​യി​​ട്ടു​​ണ്ട്.

Related posts

Leave a Comment