ആ​ദ്യ ജോ​ലി​യി​ൽ ത​ന്നെ വി​ര​മി​ക്ക​ൽ കാ​ലം പ്ലാ​ൻ ചെ​യ്ത് 22കാ​ര​ൻ; സമൂഹ മാധ്യമങ്ങളിൽ ച​ർ​ച്ച​യാ​യി റെ​ഡ്ഡി​റ്റ് പോ​സ്റ്റ്

മു​പ്പ​തു​ക​ളി​ലോ നാ​ൽ​പ്പ​തു​ക​ളി​ലോ എ​ത്തു​മ്പോ​ൾ മാ​ത്രം ആ​ലോ​ചി​ക്കു​ന്ന റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​നിം​ഗ്, ത​ന്‍റെ ക​രി​യ​റി​ന്‍റെ ആ​ദ്യ ദി​വ​സം മു​ത​ൽ ത​ന്നെ തു​ട​ങ്ങി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ് ഒ​രു 22കാ​ര​ൻ. മും​ബൈ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ത​ന്‍റെ ശ​മ്പ​ള​വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്, ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ പ്ര​തി​മാ​സം 20,000 രൂ​പ മാ​റ്റി​വെ​ച്ചാ​ൽ മ​തി​യോ എ​ന്ന ചോ​ദ്യ​വു​മാ​യി റെ​ഡ്ഡി​റ്റി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്.

മും​ബൈ​യി​ൽ ഒ​രു ല​ക്ഷം രൂ​പ പ്ര​തി​മാ​സ ശ​മ്പ​ള​ത്തി​ൽ പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​രി​ക്കു​ക​യാ​ണ് ഈ ​യു​വാ​വ്. ഈ ​പ്ര​ധാ​ന ചെ​ല​വു​ക​ളെ​ല്ലാം ക​ഴി​ഞ്ഞാ​ൽ ബാ​ക്കി വ​രു​ന്ന 20,000 രൂ​പ സ​മ്പാ​ദ്യ​ത്തി​ലേ​ക്കും നി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്കും മാ​റ്റി​വെ​ക്കാ​നാ​ണ് യു​വാ​വി​ന്‍റെ പ്ലാ​ൻ. നി​ല​വി​ൽ ത​നി​ക്ക് യാ​തൊ​രു​വി​ധ ക​ട​ബാ​ധ്യ​ത​ക​ളു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് തു​ട​ക്ക​ത്തി​ൽ ത​ന്നെ 20,000 രൂ​പ സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ന​ല്ലൊ​രു കാ​ര്യ​മാ​ണെ​ന്ന് അ​റി​യാ​മെ​ങ്കി​ലും, മും​ബൈ​യി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വും പ​ണ​പ്പെ​രു​പ്പ​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഈ ​തു​ക തി​ക​യു​മോ എ​ന്ന ആ​ശ​ങ്ക യു​വാ​വ് പ​ങ്കു​വെ​ക്കു​ന്നു.

പ​ല​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ്ര​തി​മാ​സം 20,000 രൂ​പ സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ന​ല്ലൊ​രു സാ​ഹ​ച​ര്യ​മാ​ണെ​ന്ന് എ​നി​ക്ക​റി​യാം, അ​തി​ൽ ഞാ​ൻ കൃ​ത​ജ്ഞ​നാ​ണ്. എ​ന്നാ​ൽ ക​ണ​ക്കു​ക​ൾ നോ​ക്കു​മ്പോ​ൾ മും​ബൈ വ​ള​രെ ചെ​ല​വേ​റി​യ ന​ഗ​ര​മാ​ണ്, പ​ണ​പ്പെ​രു​പ്പം യാ​ഥാ​ർ​ഥ്യ​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മു​ള്ള സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ൾ ഈ 20,000 ​രൂ​പ വ​ള​രെ കു​റ​വാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് യു​വാ​വ് റെ​ഡ്ഡി​റ്റി​ൽ കു​റി​ച്ചു.

ഭാ​വി​യി​ൽ വ​രു​മാ​നം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് നി​ക്ഷേ​പം വ​ർ​ദ്ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും, എ​ന്നാ​ൽ തു​ട​ക്ക​ത്തി​ൽ ഈ ​തു​ക എ​വി​ടെ​യൊ​ക്കെ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നും യു​വാ​വ് പ​റ​യു​ന്നു.

യു​വാ​വി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി നി​ക്ഷേ​പ​ക​രും വി​ദ​ഗ്ധ​രും ഉ​പ​ദേ​ശ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. തു​ക എ​ങ്ങ​നെ വി​വേ​ക​പൂ​ർ​വ്വം ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​മാ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ചി​ന്തി​ക്കു​ന്ന യു​വാ​വി​ന്‍റെ ഈ ​സാ​മ്പ​ത്തി​ക അ​വ​ബോ​ധ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​ട്ട​ന​വ​ധി പേ​ർ അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment