വെ​ബ് കോ​ളിം​ഗും കോ​ൾ ട്രാ​ൻ​സ്ഫ​റുമുൾപ്പെടെ വ​ൻ മാ​റ്റ​ങ്ങ​ളുമായി വാട്സ്ആപ്പ് അണിയറയിൽ ഒരുങ്ങുന്നു

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ കോ​ളിം​ഗ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പു​തി​യ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച് വാ​ട്സ്ആ​പ്പ്. മൊ​ബൈ​ൽ, ഡെ​സ്ക് ടോ​പ്പ് ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​തെ​ത​ന്നെ ഗൂ​ഗി​ൾ ക്രോം ​പോ​ലു​ള്ള വെ​ബ് ബ്രൗ​സ​റു​ക​ളി​ലൂ​ടെ നേ​രി​ട്ട് വോ​യ്സ്, വീ​ഡി​യോ കോ​ളു​ക​ൾ ചെ​യ്യാ​നു​ള്ള വെ​ബ് കോ​ളിം​ഗ് സൗ​ക​ര്യ​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം.

ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ൽ കോ​ൾ ചെ​യ്യു​ന്ന​തി​നും ഗ്രൂ​പ്പ് കോ​ളു​ക​ൾ​ക്കും ഒ​രു​പോ​ലെ വെ​ബ് കോ​ളിം​ഗ് പി​ന്തു​ണ ല​ഭ്യ​മാ​ണ്. ഇ​തി​നൊ​പ്പം സ്ക്രീ​ൻ ഷെ​യ​റിം​ഗ്, റി​യാ​ക‌്ഷ​നു​ക​ൾ, പ്ര​ത്യേ​ക കോ​ൾ ഹി​സ്റ്റ​റി ടാ​ബ് എ​ന്നി​വ​യും വെ​ബ് പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡെ​സ്ക് ടോ​പ്പ് ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത ഔ​ദ്യോ​ഗി​ക ലാ​പ്ടോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് കം​പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​സൗ​ക​ര്യം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. നി​ല​വി​ലു​ള്ള ഗ്രൂ​പ്പ് കോ​ളു​ക​ൾ ഡി​സ്ക​ണ​ക്ട് ചെ​യ്യാ​തെ​ത​ന്നെ ഫോ​ണി​ൽ​നി​ന്ന് ലാ​പ്ടോ​പ്പി​ലേ​ക്കോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്കോ ത​ത്സ​മ​യം മാ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്ന കോ​ൾ ട്രാ​ൻ​സ്ഫ​ർ ഫീ​ച്ച​റും പു​തി​യ മാ​റ്റ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

കൂ​ടാ​തെ, അ​നു​മ​തി​യി​ല്ലാ​തെ ആ​ളു​ക​ൾ ഗ്രൂ​പ്പ് കോ​ളു​ക​ളി​ൽ ക​യ​റു​ന്ന​ത് ത​ട​യാ​ൻ ഹോ​സ്റ്റി​നു സാ​ധി​ക്കു​ന്ന വെ​യ്റ്റിം​ഗ് റൂം, ​പ​ശ്ചാ​ത്ത​ല ശ​ബ്ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കി വ്യ​ക്ത​മാ​യ ശ​ബ്ദ​സ​ന്ദേ​ശം ഉ​റ​പ്പാ​ക്കു​ന്ന നോ​യ്ക് സ​പ്ര​ഷ​ൻ എ​ന്നി​വ​യും വാ​ട്സ് ആ​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മെ​റ്റ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗും വാ​ട്സ് ആ​പ്പ് മേ​ധാ​വി കു​നാ​ൽ ഷാ​യും പ​ങ്കു​വ​ച്ച പോ​സ്റ്റു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. സൂം, ​ഗൂ​ഗി​ൾ മീ​റ്റ്, മൈ​ക്രോ​സോ​ഫ്റ്റ് ടീം​സ് തു​ട​ങ്ങി​യ പ്ര​ഫ​ഷ​ണ​ൽ മീ​റ്റിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്ന ഈ ​ഫീ​ച്ച​റു​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യും എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്റ്റ​ഡും സൗ​ജ​ന്യ​വു​മാ​ണെ​ന്ന് ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment