ചെ​ല​വു​ക​ളെ വ്യ​ത്യ​സ്ത​മാ​യി നോ​ക്കി​കാ​ണ​ണം, സാ​മ്പ​ത്തി​ക ചി​ന്താ​ഗ​തി​ക​ൾ മാ​റി​മ​റി​ഞ്ഞ​തെ​ങ്ങ​നെ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ, യു​വ​തി​യു​ടെ വീ​ഡി​യോ വൈ​റ​ൽ

ബം​ഗ​ളൂ​രു​വി​ലെ ഒ​രു യു​വ​തി​യു​ടെ സാ​മ്പ​ത്തി​ക കാ​ഴ്ച​പ്പാ​ടി​ൽ വ​ന്ന മാ​റ്റ​വും അ​തി​ലൂ​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ളെ​ക്കു​റി​ച്ചു​ള്ള കു​റ്റ​ബോ​ധം അ​വ​ർ എ​ങ്ങ​നെ മ​റി​ക​ട​ന്നു​വെ​ന്ന​തു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ ചി​ന്താ​ഗ​തി മാ​റ്റു​ന്ന​ത് വ​ഴി, ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ചി​ല​വ​ഴി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഉ​പാ​സ​ന ദോ​ഗ്ര എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ ഈ ​വേ​റി​ട്ട സാ​മ്പ​ത്തി​ക പാ​ഠം പ​ങ്കു​വെ​ച്ച​ത്. ഭൂ​രി​ഭാ​ഗം മ​ധ്യ​വ​ർ​ഗ ഭാ​ര​തീ​യ കു​ടും​ബ​ങ്ങ​ളും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ തെ​റ്റാ​യ രീ​തി​യി​ലാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്ന് ഉ​പാ​സ​ന പ​റ​യു​ന്നു.

“ഇ​തെ​ല്ലാം ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടി​ന്‍റെ പ്ര​ശ്ന​മാ​ണ്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​വ​ർ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ചെ​ല​വ​ഴി​ക്കു​ന്ന പ​ണ​ത്തെ ‘ന​ഷ്ട​പ്പെ​ട്ടു​പോ​യ’ ഒ​ന്നാ​യി കാ​ണാ​തെ, അ​ത് ന​മ്മു​ടെ ജീ​വി​ത​ത്തെ​യും സു​ര​ക്ഷി​ത​ത്വ​ത്തെ​യും സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ഉ​പാ​സ​ന വ്യ​ക്ത​മാ​ക്കു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കേ മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ൽ കേ​ട്ടു​വ​ള​രു​ന്ന ‘പ​ണം ലാ​ഭി​ക്ക​ണം, അ​നാ​വ​ശ്യ​മാ​യി ചെ​ല​വാ​ക്ക​രു​ത്’ എ​ന്ന ഉ​പ​ദേ​ശ​ങ്ങ​ൾ പ​ല​പ്പോ​ഴും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും പ​ണം ചെ​ല​വ​ഴി​ക്കു​മ്പോ​ൾ ന​മ്മ​ളി​ൽ കു​റ്റ​ബോ​ധം ഉ​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ത​ന്‍റെ ജീ​വി​ത​ത്തി​ൽ നി​ന്നു​ള്ള ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ഉ​പാ​സ​ന പ​ങ്കു​വെ​ച്ചു. പ്ര​തി​മാ​സം 20,000 രൂ​പ വീ​ട്ടു​വാ​ട​ക ന​ൽ​കു​ന്ന​ത് വ​ലി​യൊ​രു തു​ക​യാ​യി ആ​ദ്യ​മൊ​ക്കെ തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ ദി​വ​സേ​ന ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ ഏ​ക​ദേ​ശം 650 രൂ​പ മാ​ത്ര​മാ​ണ് വ​രു​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞ് സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഒ​രു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ താ​ൻ ന​ൽ​കു​ന്ന വി​ല​യാ​ണ് ഇ​തെ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​പാ​സ​ന ക​രു​തു​ന്ന​ത്.

ഇ​തേ രീ​തി ത​ന്നെ​യാ​ണ് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ലും ഇ​വ​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. മാ​സ​ത്തി​ൽ 6,000 രൂ​പ പ​ല​ച​ര​ക്കി​നാ​യി ചെ​ല​വ​ഴി​ക്കു​മ്പോ​ൾ ഒ​രു ദി​വ​സ​ത്തേ​ക്ക് അ​ത് വെ​റും 200 രൂ​പ മാ​ത്ര​മാ​ണ്. ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും പോ​ഷ​ക​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ഈ ​തു​ക സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ത്ക്ക​ര​ണം എ​ന്നാ​ൽ പ​ണം എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​ത് എ​ന്ന് ക​ണ​ക്കു​വെ​ക്ക​ൽ മാ​ത്ര​മ​ല്ല, മ​റി​ച്ച് ആ ​പ​ണം ന​മ്മു​ടെ ജീ​വി​ത​ത്തി​നും ആ​രോ​ഗ്യ​ത്തി​നും എ​ന്ത് ഗു​ണ​മാ​ണ് ന​ൽ​കു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​യ​ൽ കൂ​ടി​യാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഉ​പാ​സ​ന വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഈ ​വീ​ഡി​യോ​യ്ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. “വ​ള​രെ ഹൃ​ദ്യ​മാ​യ ഒ​രു സ​ന്ദേ​ശം” എ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. “എ​ല്ലാം ന​മ്മു​ടെ ചി​ന്താ​ഗ​തി​യി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്” എ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ച​പ്പോ​ൾ, “ഈ ​വീ​ഡി​യോ ത​ന്‍റെ കാ​ഴ്ച​പ്പാ​ട് ത​ന്നെ മാ​റ്റി​മ​റി​ച്ചു എ​ന്നാ​ണ് മൂ​ന്നാ​മ​തൊ​രാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

Related posts

Leave a Comment