പ​ച്ച​ക​റി​ക​ച്ച​വ​ട​വും പ​ഠ​ന​വും, സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ​നി​ന്ന് ഇ​ന്ന് ആ​ഢം​ബ​ര​ത്തി​ന്‍റെ 1 കോ​ടി​യു​ടെ ഫ്ലാ​റ്റി​ലേ​ക്ക്; ചെ​റു​പ്പ​ക്കാ​ർ​ക്ക് ഈ ​യു​വാ​വ് മാ​തൃ​ക

മും​ബൈ: അ​ഭി​ഷേ​ക് വൈ​ശ്യ എ​ന്ന യു​വാ​വ് അ​മൂ​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത് ത​ന്‍റെ 21 വ​യ​സി​ലാ​ണ്. പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന പി​താ​വി​നെ സ​ഹാ​യി​ച്ചും അ​തി​നൊ​പ്പം പ​ഠ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യു​മാ​ണ് ക​ഷ്ട​പ്പാ​ടു​ക​ള്‍​ക്ക് ന​ടു​വി​ല്‍ നി​ന്ന് അ​ഭി​ഷേ​ക് ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്.

മും​ബൈ വി​ക്രോ​ളി​യി​ലെ 150 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലെ ചെ​റി​യ മു​റി​യി​ലാ​യി​രു​ന്നു അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന്‍റെ താ​മ​സം. പ​ച്ച​ക്ക​റി ക​ച്ച​വ​ട​ത്തി​ല്‍ നി​ന്ന് പി​താ​വി​ന് ദി​വ​സേ​ന ല​ഭി​ച്ച​ത് 200 – 400 രൂ​പ മാ​ത്രം. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ ക​ച്ച​വ​ട​ത്തി​ന് ശേ​ഷം ബാ​ക്കി​യാ​കു​ന്ന​ത് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് മാ​ത്ര​വും. എ​ന്നാ​ല്‍ ഈ ​പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ പ​ഴി​ച്ച് വെ​റു​തേ​യി​രി​ക്കാ​തെ ക​ഠി​നാ​ധ്വാ​നം ചെ​യ്ത അ​ഭി​ഷേ​ക് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ മി​ക​വ് കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ ഒ​രു സി​എ ആ​യി മാ​റു​ക​യും ഒ​പ്പം നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്‌​കൂ​ള്‍ പ​ഠ​ന കാ​ലം മു​ത​ലെ ക​ഷ്ട​ത​ക​ളോ​ടു​ള്ള പോ​രാ​ട്ടം ആ​രം​ഭി​ച്ച​താ​ണ് അ​ഭി​ഷേ​ക്. ക്ലാ​സി​ന് പോ​കു​ന്ന​തി​ന് മു​മ്പ് പു​ല​ര്‍​ച്ചെ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ അ​ച്ഛ​നെ സ​ഹാ​യി​ക്കാ​നാ​യി പോ​കും. കോ​ളേ​ജി​ലും ഈ ​പ​തി​വ് തു​ട​ര്‍​ന്നു. ഒ​രു മാ​സം പ​ര​മാ​വ​ധി 30,000 രൂ​പ വ​രെ മാ​ത്ര​മാ​യി​രു​ന്നു ശ​മ്പ​ള​മെ​ങ്കി​ലും അ​ഭി​ഷേ​കി​ന്‍റെ പി​താ​വ് ത​ന്‍റെ മ​ക്ക​ള്‍​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍​കാ​ന്‍ ഏ​റെ ശ്ര​ദ്ധി​ച്ചി​രു​ന്നു. പു​ല​ര്‍​ച്ചെ മാ​ര്‍​ക്ക​റ്റി​ല്‍ അ​ച്ഛ​നെ സ​ഹാ​യി​ക്കാ​ന്‍ പോ​കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഉ​ണ​ര്‍​ന്ന് പ​ഠി​ക്കു​ക. അ​തി​നു​ശേ​ഷം കോ​ള​ജ് ക്ലാ​സു​ക​ളി​ലും സി​എ ആ​ര്‍​ട്ടി​ക്കി​ള്‍​ഷി​പ്പി​ലും പ​ങ്കെ​ടു​ക്കു​ക, രാ​ത്രി വൈ​കി​യും പ​ഠ​നം തു​ട​രു​ക ഇ​താ​യി​രു​ന്നു അ​ഭി​ഷേ​ക് സ്വ​ന്ത​മാ​യി പി​ന്തു​ട​ര്‍​ന്ന ദി​ന​ച​ര്യ.

പ്ര​തി​ദി​നം 15 മു​ത​ല്‍ 18 മ​ണി​ക്കൂ​ര്‍ വ​രെ പ​ഠ​ന​ത്തി​നാ​യി മാ​റ്റി വ​ച്ചി​രു​ന്നു അ​ഭി​ഷേ​ക്. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഒ​രു കോ​ടി​യു​ടെ ഫ്‌​ളാ​റ്റ് വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ചും അ​ഭി​ഷേ​ക് പ​റ​യു​ന്നു. ‘ഇ​ത് ഒ​രു വ​ലി​യ റി​സ്‌​ക് ആ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​തി​നാ​യി ത​യ്യാ​റെ​ടു​ത്ത​ത്. എ​ന്നാ​ല്‍ വ​ള​രെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നും മാ​താ​പി​താ​ക്ക​ള്‍ ക​ഷ്ട​പ്പെ​ട്ട് പ​ഠി​പ്പി​ച്ചു. അ​വ​രെ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വീ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന തോ​ന്ന​ലാ​ണ് ഫ്‌​ളാ​റ്റ് വാ​ങ്ങി​യ​തി​ന് പി​ന്നി​ൽ .’

Related posts

Leave a Comment