ക​മ്പ​നി​യു​ടെ വ​ർ​ക്ക് ഫ്രം ​ഹോം പോ​ളി​സി, പ​ക്ഷേ ഒ​രു നി​ബ​ന്ധ​യു​ണ്ട്, ഇ​തെ​ന്ത് ഇ​ങ്ങ​നെയെ​ന്ന ചോ​ദ്യ​വു​മാ​യി യു​വ​തി​; ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ആ​ധു​നി​ക ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം ന​ൽ​കാ​റു​ണ്ട്. സ​ത്യ​ത്തി​ൽ വ​ർ​ക്ക് ഫ്രം ​ഹോം പ​ല​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഓ​ഫീ​സി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കാ​നാ​യി എ​ന്നും രാ​വി​ലെ എ​ഴു​ന്നേ​റ്റ് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കേ​ണ്ട, യാ​ത്രാ ചെ​ല​വു​ക​ളി​ല്ല, പു​തി​യ വ​സ്‌​ത്ര​ങ്ങ​ൾ മാ​റ​ണ്ട കൂ​ടാ​തെ ജോ​ലി​ക​ഴി​ഞ്ഞാ​ൽ വ​ള​രെ വേ​ഗം വീ​ട്ടു​കാ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാം അ​ങ്ങ​നെ പ​ല ഗു​ണ​ങ്ങ​ളു​ണ്ട്. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് വ​ർ​ക്ക് ഫ്രം ​ഹോം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ സ്വ​ന്തം നാ​ട്ടി​ൽ പോ​കാ​ൻ ഒ​ര​വ​സ​ര​വും ല​ഭി​ക്കു​ന്നു.

എ​ന്നാ​ൽ, ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്‌​ത​മാ​യി ചി​ല പ്ര​ത്യേ​ക നി​ബ​ന്ധ​ന​യോ​ടെ വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കി​യ ഡ​ൽ​ഹി​യി​ലെ ഒ​രു ക​മ്പ​നി​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്. ആ ​ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ് ക​മ്പ​നി​യു​ടെ പു​തി​യ ന​യം വ്യ​ക്ത​മാ​ക്കു​ന്നു കു​റി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

‘ക​മ്പ​നി​യി​ൽ പി​രി​ച്ചു​വി​ട​ലു​ക​ൾ ന​ട​ന്നു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നാ​ൽ​പ​തി​ൽ നി​ന്ന് 15 ആ​യി കു​റ​ച്ചു. ക​മ്പ​നി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ലെ പാ​ട്ട​ക്ക​രാ​ർ ഉ​പേ​ക്ഷി​ച്ച് അ​ഞ്ചാം നി​ല​യി​ലേ​ക്ക് മാ​റേ​ണ്ടി വ​ന്നു. അ​വി​ടെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഇ​രി​ക്കാ​നു​ള്ള സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ, നാ​ല് പേ​ർ​ക്ക് മാ​ത്രം ഓ​ഫീ​സ് ഡ്യൂ​ട്ടി ന​ൽ​കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കു​ക​യും ചെ​യ്‌​തു​വെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

ആ​ദ്യം വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കി​യ​തി​ൽ സ​ന്തോ​ഷി​ച്ചെ​ങ്കി​ലും ക​മ്പ​നി മു​ന്നോ​ട്ട് വ​ച്ച നി​ബ​ന്ധ​ന​ക​ൾ കേ​ട്ട​പ്പോ​ൾ നി​രാ​ശ​യാ​ണ് തോ​ന്നി​യ​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കി​യ ക​മ്പ​നി അ​വ​രെ ജ​ന്മ​നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി. ജീ​വ​ന​ക്കാ​ർ ‌ജ​ന്മ​നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി ജി​പി​എ​സി​ലൂ​ടെ ലോ​ക്കേ​ഷ​ൻ ട്രാ​ക്ക് ചെ​യ്‌​താ​ണ് ഇ​വ​ർ​ക്ക് അ​റ്റ​ൻ​ഡ​ൻ​സ് ന​ൽ​കി​യി​രു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു​പ​ക്ഷേ, അ​ടി​യ​ന്ത​ര​മാ​യി ഒ​രു ജീ​വ​ന​ക്കാ​ര​നെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലോ എ​ന്ന് ആ​ലോ​ചി​ച്ചാ​കും ക​മ്പ​നി ഇ​ത്ത​ര​ത്തി​ലൊ​രു ന​യം സ്വീ​ക​രി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​മ്പ​നി​യു​ടെ ഈ ​ന​യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഈ ​രീ​തി​യെ പ​ല​രും അ​ടി​മ​ത്തം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ മ​റ്റു​ചി​ല​രാ​ക​ട്ടെ പ​ല ക​മ്പ​നി​ക​ളും ഈ ​ന​യം പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment