ജോ​ലി ചെ​യ്യാ​ൻ അ​നു​വാ​ദം ചോ​ദി​ച്ച് യാ​ചി​ക്കു​ന്ന​ത് പോ​ലെ തോ​ന്നു​ന്നു; ബോ​സ് ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജോ​ലി രാ​ജി​വെ​ക്കാ​നൊ​രു​ങ്ങി ഐ​ടി ജീ​വ​ന​ക്കാ​ര​ൻ, പോസ്റ്റ് വൈറൽ

ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച​തും ഇ​ഷ്ട​പ്പെ​ട്ട​തു​മാ​യ ജോ​ലി, മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന കാ​ര​ണം ഉ​പേ​ക്ഷി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ. പ്രൊ​ജ​ക്റ്റു​ക​ളു​ടെ അ​നു​മ​തി​യും റി​വ്യൂ​ക​ളും ന​ൽ​കാ​തെ റി​പ്പോ​ർ​ട്ടിം​ഗ് മാ​നേ​ജ​ർ ത​ന്നെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​യാ​ൾ റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

രാ​ജ്യ​ത്തി​ന് പു​റ​ത്ത് വ​ലി​യ ശ​മ്പ​ള​മു​ള്ള ജോ​ലി ഓ​ഫ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും, അ​ത് നി​ര​സി​ച്ചാ​ണ് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള ഈ ​പ്രൊ​ജ​ക്റ്റി​ൽ ഇ​യാ​ൾ ചേ​ർ​ന്ന​ത്. എ​ന്നാ​ൽ ജോ​ലി ചെ​യ്യാ​നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് മാ​നേ​ജ​ർ വി​ല​ങ്ങു​ത​ടി​യാ​കു​ന്നു എ​ന്നാ​ണ് ഈ ​ടെ​ക്കി​യു​ടെ പ​രാ​തി.

“എ​നി​ക്ക് ഈ ​ജോ​ലി ഒ​ത്തി​രി ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ എ​നി​ക്ക​ത് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം,” ജീ​വ​ന​ക്കാ​ര​ൻ കു​റി​പ്പി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്രൊ​ജ​ക്റ്റി​ന്‍റെ അ​നു​മ​തി​ക്കാ​യി ഞാ​ൻ മാ​നേ​ജ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ്. മീ​റ്റിം​ഗു​ക​ൾ നി​ര​ന്ത​രം മാ​റ്റി​വെ​ക്കു​ന്നു. പ്രൊ​ജ​ക്റ്റി​ന്റെ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​മാ​ണി​ച്ച് മാ​നേ​ജ​ർ ത​ന്നെ നേ​രി​ട്ട് അ​ർ​ദ്ധ​രാ​ത്രി 12 മ​ണി​ക്ക് ഒ​രു മീ​റ്റിം​ഗ് നി​ശ്ച​യി​ച്ചി​രു​ന്നു. ഉ​റ​ക്ക​മി​ള​ച്ച് ഞാ​ൻ കാ​ത്തി​രു​ന്നി​ട്ടും അ​ദ്ദേ​ഹം മീ​റ്റിം​ഗി​ന് വ​ന്നി​ല്ല. ഒ​രു ഫോ​ൺ കോ​ളോ, എ​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യോ ന​ൽ​കി​യ​തു​മി​ല്ല.”

ത​നി​ക്ക് എ​ഡി​എ​ച്ച്ഡി എ​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും, പ്രൊ​ജ​ക്റ്റ് തീ​ർ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി അ​ടു​ത്തെ​ത്തി​യി​ട്ടും മാ​നേ​ജ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഈ ​അ​വ​ഗ​ണ​ന ത​ന്നെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്നു എ​ന്നും ഇ​യാ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​രു​ടെ​യും കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ, ഓ​ഫീ​സ് രാ​ഷ്ട്രീ​യ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​തെ സ്വ​ന്തം ജോ​ലി കൃ​ത്യ​മാ​യി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ത​നി​ക്ക്, ജോ​ലി ചെ​യ്യാ​ൻ വേ​ണ്ടി മ​റ്റൊ​രാ​ളു​ടെ മു​ന്നി​ൽ യാ​ചി​ക്കേ​ണ്ടി വ​രു​ന്ന​ത് സ​ഹി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​നി ഇ​ങ്ങ​നെ​യാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ങ്കി​ൽ ജോ​ലി​യി​ൽ തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ജീ​വ​ന​ക്കാ​ര​ൻ ക​മ്പ​നി​യു​ടെ ത​ല​വ​ന് നേ​രി​ട്ട് സ​ന്ദേ​ശ​മ​യ​ച്ചു. ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​ത് കൊ​ണ്ട​ല്ല, മ​റി​ച്ച് ഡെ​ഡ്‌​ലൈ​നു​ക​ൾ അ​ടു​ക്കു​മ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ കാ​ണാ​താ​കു​ന്ന ഇ​ത്ത​രം ഒ​രു അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ന്‍റെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഇ​ല്ലാ​താ​കു​ന്ന​ത് കൊ​ണ്ടാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ഇ​യാ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​ജീ​വ​ന​ക്കാ​ര​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment