നിരവധി വിദേശികൾ ദിവസേന ഇന്ത്യയിലേക്ക് എത്താറുണ്ട്. വിസിറ്റിംഗിനായി എത്തുന്നവർ ചിലപ്പോൾ ഇന്ത്യയിൽ സ്ഥിര താമസമാക്കാറുമുണ്ട്. ഇന്ത്യയിലെ മരുന്നുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ഇൻസ് ഫാരിയ എന്ന യൂറോപ്യൻ വനിത പങ്കുവച്ച വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അസഹനീയമായ ചുമയെത്തുടർന്ന് മരുന്ന് വാങ്ങാൻ എത്തിയതായിരുന്നു ഇൻസ്. മരുന്നിനെല്ലാം കൂടി ഇൻസിന് ചിലവായത് വെറും 252 രൂപയാണ്. യൂറോപ്പിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 2 യൂറോയിൽ താഴെ മാത്രമാണിതെന്നാണ് ഫാരിയ വീഡിയോയിൽ പറയുന്നത്.
‘ഇന്ത്യയിലെ മരുന്നുകളുടെ വില എന്നെ ഞെട്ടിച്ചു. വലിയൊരു തുകയാകുമെന്ന് കരുതിയാണ് ഞാൻ കടയിൽ കയറിയത്. എന്നാൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇനി ഇങ്ങോട്ട് താമസം മാറിയാലോ എന്നതിനെ കുറിച്ച് ആലോചിക്കുകയാണ്’ എന്ന കുറിപ്പോടെയാണ് വീഡിയോ ഫാരിയ ഷെയർ ചെയ്തിരിക്കുന്നത്.
