വി​ശാ​ൽ വ​ധ​ക്കേ​സ്: മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ ഇ​ട​ത്-​വ​ല​ത് സ​ർ​ക്കാ​രു​ക​ൾ വി​ശാ​ലി​ന് നീ​തി​നി​ഷേ​ധി​ച്ചെന്ന് എ​ബി​വി​പി

ചെ​ങ്ങ​ന്നൂ​ർ: സ​ജീ​വ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന വി​ശാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെവി​ട്ടു. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് 19 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു

2012 ജൂ​ലൈ 16ന് ​ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് പ​രി​സ​ര​ത്ത് വച്ചാ​ണ് കോ​ന്നി എ​ൻ​എ​സ്എ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ വി​ശാ​ലി​നു കു​ത്തേ​റ്റ​ത്. പി​റ്റേ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.​ കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന 19 പേ​രാ​ണ് കേ​സി​ലെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്. പു​തി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ബി​വി​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് വി​ശാ​ലി​ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

മ​റ്റ് പ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ന്ന് പ​രി​ക്കേ​റ്റി​രു​ന്നു.ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സി​ൽ വി​ചാ​ര​ണ വേ​ള​യി​ൽ സാ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ മൊ​ഴി മാ​റ്റി​യ​ത് പ്രോ​സി​ക്യൂ​ഷ​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി. കാ​മ്പ​സി​ലെ കെ​എ​സ് യു, ​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ സാ​ക്ഷി​ക​ളാ​ണ് വി​ചാ​ര​ണ വേ​ള​യി​ൽ മൊ​ഴിമാ​റ്റി​യ​ത്.

കോ​ട​തിവി​ധി അ​ങ്ങേ​യ​റ്റം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​തി​ക​രി​ച്ചു. കൃ​ത്യ​മാ​യ തെ​ളി​വു​ക​ളും സാ​ക്ഷി​ക​ളെ​യും ഹാ​ജ​രാ​ക്കി​യി​ട്ടും പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട ന​ട​പ​ടി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ധി നി​രാ​ശാ​ജ​ന​കം
മാ​ന്നാ​ർ: പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു​ള്ള കോ​ട​തി വി​ധി സ​ങ്ക​ട​ക​ര​മാ​ണെ​ന്ന് വി​ശ്വ​ഹി​ന്ദു​പ​രി​ഷ​ത്ത് (വി​എ​ച്ച്പി) സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. അ​നി​ല്‍ വി​ള​യി​ല്‍. ഭീ​ക​ര​രു​ടെ പ​ണ​ത്തി​നു മു​ന്‍​പി​ല്‍ കേ​സ് വ​ള​ച്ചൊ​ടി​ക്കു​ന്ന​തി​ന്‍റെ പ്ര​ക​ട​മാ​യ ദൃ​ഷ്ടാ​ന്ത​മാ​ണ് വി​ശാ​ല്‍ വ​ധ​ക്കേ​സി​ലെ വി​ധി. കെ​എ​സ്‌​യു-​എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ കൂ​റു​മാ​റി​യ​തി​നെപ്പ​റ്റി കോ​ൺ​ഗ്ര​സ്-സിപിഎം ​നേ​താ​ക്ക​ൻ​മാ​ർ പ്ര​തി​ക​രി​ക്ക​ണമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ്പീ​ൽ ന​ൽ​കും
മാ​വേ​ലി​ക്ക​ര: മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ ഇ​ട​ത്-​വ​ല​ത് സ​ർ​ക്കാ​രു​ക​ൾ വി​ശാ​ലി​ന് നീ​തിനി​ഷേ​ധി​ച്ചു​വെ​ന്ന് എ​ബി​വി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.യു. ഈ​ശ്വ​ര​പ്ര​സാ​ദ്. സം​ഭ​വ സ​മ​യ​ത്ത് കാ​മ്പ​സി​ൽ സാ​ക്ഷി​ക​ളാ​യി​രു​ന്ന കെ​എ​സ്‌​യു, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ മൊ​ഴി​ക​ളി​ലുണ്ടാ​യ മാ​റ്റ​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​കാ​ര​മാ​ണ്. എ​ബി​വി​പി പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടു പോ​കുമെ​ന്നും അപ്പീൽ നല്കുമെന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Related posts

Leave a Comment