നന്മക്കൈനീട്ടം..! വി​ഷു​ക്കണിയായി കിട്ടിയ കൈനീട്ടവും സാധനങ്ങളും ഇരിങ്ങാലക്കുട യിലെ വൃ​ദ്ധ​സ​ദ​ന​ത്തി​നു ന​ൽ​കി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി

alp-rupeesതാണിയത്തുകുന്ന്: വി​ഷു​ക്കണി വൃ​ദ്ധ​സ​ദ​ന​ത്തി​നു ന​ൽ​കി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. താ​ണി​യ​ത്തു​കു​ന്നി​ലെ എ​ട്ട് പേ​ര​ട​ങ്ങു​ന്ന ചെ​റു​പ്പ​ക്കാ​രാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വൃ​ദ്ധ​സ​ദ​ന​മാ​യ ശാ​ന്തി​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് വി​ഷു​ക​ണി തു​ക കൈ​മാ​റി​യ​ത്.

വി​ഷു​ദി​വ​സം ത​ങ്ങ​ൾ ശേ​ഖ​രി​ച്ച തു​ക, അ​രി എ​ന്നി​വ ശാ​ന്തി​മ​ന്ദി​ര​ത്തി​ലെ സി​സ്റ്റ​ർ അ​ൻ​സി​യ​യ്ക്ക് കൈ​മാ​റി. വി​ഷു​ക്ക​ണി വീ​ടു​ക​ളി​ൽ കൊ​ണ്ടുചെ​ന്ന​പ്പോ​ൾ കി​ട്ടി​യ സം​ഭാ​വ​ന​ക​ളാ​ണ് ശാ​ന്തി​മ​ന്ദി​ര​ത്തി​ൽ ഏ​ൽ​പ്പി​ച്ച​ത്. ടി.​എ​സ്. സ​നീ​ഷ്, യു.​ഡി. രാ​ഹു​ൽ, ഉ​ദ​യ​ൻ എ​ന്നി​വ​രാ​ണു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts