ഈ ​വീ​ട്ടി​ലെ​ങ്ങി​നെ ടി​വി വയ്ക്കും… വി​സ്മ​യ പ​ഠി​ക്കു​ന്ന​ത് ഈ ​വീ​ട്ടി​ലി​രു​ന്നാ​ണ്; ഉ​റ​ക്കം അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വി​ല്വാ​മ​ല: നാ​ടു മു​ഴു​വ​ൻ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​തോ​ടെ ടി​വി​യി​ല്ലാ​ത്ത നി​ർ​ധ​ന വി​ദ്യാ​ർ​ഥി​നി വി​സ്മ​യ​ക്ക് ടി​വി ന​ൽ​കാ​ൻ എ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വീ​ടു ക​ണ്ട് അ​ന്പ​ര​ന്നു. നാ​ലു ചു​മ​രു​ക​ൾ മാ​ത്ര​മു​ള​ള വീ​ടാ​യി​രു​ന്നു വി​സ്മ​യു​ടേ​ത്.

വീ​ടി​നോ​ടു ചേ​ർ​ന്ന് ഒ​രു ഷീ​റ്റും പ്ലാ​സ്റ്റി​ക് പേ​പ്പ​റു​ക​ളും കൊ​ണ്ട് പാ​തി മ​റ​ച്ച സ്ഥ​ല​ത്താ​യി​രു​ന്നു വി​സ്മ​യ​യു​ടെ പ​ഠ​ന​വും പാ​ച​ക​വും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും. തി​രു​വി​ല്വാ​മ​ല അ​ന്പ​ലം വ​ഴി​ക്കു സ​മീ​പം ക​ണി​യാ​ർ​കോ​ട് പ​ള്ളി​പ്പെ​റ്റ അ​പ്പു​നാ​യ​രും ഭാ​ര്യ ഉ​ഷ കു​മാ​രി​യും മ​ക്ക​ളാ​യ വി​ഷ്ണു​വും വി​സ്മ​യ​യും ക​ഴി​യു​ന്ന​ത് വീ​ടെ​ന്ന് വി​ളി​ക്കാ​നാ​കാ​ത്ത ഈ ​നാ​ലു​ചു​മ​രു​ക​ൾ​ക്കു​ള്ളി​ലാ​ണ്.

2012ൽ ​ഇ.​എം.​എ​സ് ഭ​വ​ന​പ​ദ്ധ​തി വ​ഴി ല​ഭി​ച്ച 75,000 രൂ​പ​യി​ൽ പൂ​ർ​ത്തി​യാ​കാ​ത്ത വീ​ട് പ​കു​തി​യി​ൽ നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പ​ല​തും ക​ഴി​ഞ്ഞു. സാ​ന്പ​ത്തി​ക​പ​രാ​ധീ​ന​ത മൂ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. തി​രു​വി​ല്വാ​മ​ല​യി​ൽ ഒ​രു ക​ട​യി​ൽ ത​യ്യ​ൽ​പ​ണി​യാ​ണ് അ​പ്പു​നാ​യ​ർ​ക്ക്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പ​ണി​യി​ല്ലാ​താ​യി.

മ​ക​ൻ വി​ഷ്ണു എ​റ​ണാ​കു​ള​ത്ത് ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗ​ത്താ​ണ് രാ​ത്രി മ​ക​ളേ​യും ചേ​ർ​ത്തു​പി​ടി​ച്ച് അ​പ്പു​നാ​യ​രും ഭാ​ര്യ​യും ഉ​റ​ങ്ങു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ടി​വി ത​ൽ​ക്കാ​ലം വി​സ്മ​യു​ടെ വീ​ട്ടി​ൽ ത​ന്നെ വെ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യ വി​സ്മ​യ പ​ഴ​ന്പാ​ല​ക്കോ​ട് എ​സ്.​എം.​എം സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Related posts

Leave a Comment