വി​യ്യൂ​ർ ജ​യി​ലി​ലെ ഫോ​ണ്‍ വി​ളി; ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും; സൂ​പ്ര​ണ്ടി​നെ ഒ​തു​ക്കാ​നു​ള്ള നാ​ട​ക​മെ​ന്ന് സം​ശ​യം

തൃ​ശൂ​ർ: വി​യ്യൂ​ർ ജ​യി​ലി​ലെ വി​വി​ഐ​പി ത​ട​വു​കാ​രു​ടെ ഫോ​ണ്‍ വി​ളി സം​ബ​ന്ധി​ച്ചു ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ഫോ​ണ്‍ വി​ളി ക്രൈം ​ബ്രാ​ഞ്ചി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വാ​യി. ഫോ​ണ്‍ വി​ളി വി​വാ​ദം സം​ബ​ന്ധി​ച്ച് ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഫോ​ണ്‍ വി​ളി കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി കൊ​ടി സു​നി, തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ പ​ഞ്ചി​ക്ക​ൽ ഫ്ലാ​റ്റ് കൊ​ല​ക്കേ​സി​ലെ പ്ര​തി റ​ഷീ​ദ് എ​ന്നി​വ​ർ ജ​യി​ലി​നു​ള്ളി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണു ത​ട​വു​കാ​ർ ഫോ​ണ്‍ വി​ളി ന​ട​ത്തി​യ​തെ​ന്നാ​ണ് ജ​യി​ൽ മേ​ധാ​വി ഷെ​യ്ഖ് ദ​ർ​വേ​സ് സാ​ഹി​ബി​ന് ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി.​ഐ.​ജി ന​ൽ​കി​യ റി​പ്പോ​ർ​ട്ട്.

തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും വി​വ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഏ​ഴു ദി​വ​സ​ത്തി​ന​കം സൂ​പ്ര​ണ്ട് സു​രേ​ഷി​നോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ജ​യി​ൽ ഡി​ഐ​ജി സ​ർ​ക്കാ​രി​നു കൈ​മാ​റും.

ജ​യി​ൽ സൂ​പ്ര​ണ്ട് സു​രേ​ഷി​ന്‍റെ ഓ​ഫീ​സി​ലെ സ​ഹാ​യി​യാ​യി ഒ​രു വ​ർ​ഷം റ​ഷീ​ദ് ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൊ​ല​പ്പു​ള്ളി​യെ സ​ഹാ​യി​യാ​ക്കി നി​ർ​ത്തി​യ​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

കൊ​ല​ക്കേ​സ് പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ൽ നി​ന്നും ആ​യി​ര​ത്തി​ലേ​റെ പ്രാ​വ​ശ്യം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്തി.

അ​തേ​സ​മ​യം ജ​യി​ൽ സൂ​പ്ര​ണ്ട് ജ​യി​ലി​ലെ ഫോ​ണ്‍ വി​ളി ത​ട​യു​ന്ന​തി​നും ചി​ല ത​ട​വു​കാ​ർ​ക്കു​ള്ള വി​വി​ഐ​പി പ​രി​ഗ​ണ​ന ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ളെ​ടു​ത്ത​തും കൊ​ടി​സു​നി, റ​ഷീ​ദ് തു​ട​ങ്ങി​യ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ള്ള ത​ട​വു​കാ​രെ നി​ല​യ്ക്കു നി​ർ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ​യു​മാ​ണ് സൂ​പ്ര​ണ്ടി​നെ​തി​രെ ജ​യി​ലി​ൽ പ​ട​യൊ​രു​ക്കം ന​ട​ന്ന​തെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്.

Related posts

Leave a Comment