ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച നൂ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ശ​സ്ത്ര​ക്രി​യ പ​രിശീ​ല​നം; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ എ​ത്തി​യ   വോൾവോ ബസിൽ തുടങ്ങി

ഗാ​ന്ധി​ന​ഗ​ർ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച നൂ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ശ​സ്ത്ര​ക്രി​യ പ​രിശീ​ല​നം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ എ​ത്തി​യ വോ​ൾ​വോ ബ​സി​ലാ​ണ് ശ​സ്ത്ര​ക്രി​യ പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച പ​രി​ശീ​ല​നം സ​മാ​പി​ക്കും. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും​ ഉൾപ്പെ​ട്ട ശ​സ്ത്ര​ക്രിയ ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്നു​ണ്ട്.

ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ജ​ന​റ​ൽ സ​ർ​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍ എ​സ്.​കു​ര്യ​ൻ പ​രീ​ശീ​ല​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നീ​ല​ത്തി​മിം​ഗ​ല​ത്തി​ൽ നി​ന്നും പ്രോസ​സ് ചെ​യ്തെ​ടു​ത്ത നൂ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ശ​സ്ത്ര​ക്രിയാ രീ​തി​യാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ജ​ന​റ​ൽ സ​ർ​ജ​റി, ഹൃ​ദ​യ ശ​സ്ത്ര​ക്രിയ, ന്യൂ​റോ സ​ർ​ജ​റി, ഓ​ർ​ത്തോ, ഇ​എ​ൻ​ടി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം.

ഇ​ന്ന് ജ​ന​റ​ൽ സ​ർ​ജ​റി​യി​ലെ 20 ഡോ​ക്ട​ർ​മാ​രാ​ണ് ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ.​സു​നി​ൽ, ഡോ. ​അ​നി​ൽ കു​മാ​ർ, ഡോ.​എം എ​ൻ ശ​ശി​കു​മാ​ർ, ഡോ.​ബെ​ന്നി ജോ​ണ്‍, ഡോ. ​കൈ​ലാ​സ് നാ​ഥ​ൻ എ​ന്നി​വ​രാ​ണ് വി​വി​ധ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​ന്നി​യി​ലാ​ണ് ആ​ദ്യ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി പ​രി​ശീല​നം ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ ചൈ​നീ​സ് ഉ​ൽ​പ്പ​ന്ന​മാ​യ സിന്ത​റ്റി​ക് നൂ​ൽ ആ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് ശ​രീ​ര​ത്തി​ന് വി​വി​ധ ദോ​ഷ​മു​ണ്ടാ​ക്കു​ന്നുണ്ടെ​ന്ന ലോ​ക​ാരോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ്ടെ​ത്തലി​നെ തു​ട​ർ​ന്നാ​ണ് നീ​ല​ത്തി​മിം​ഗ​ല​ത്തി​ൽ നി​ന്നും സം​സ്ക​രി​ച്ചെ​ടു​ത്ത നൂ​ൽ ഉ​പ​യോ​ഗി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

യൂ​റോ​പ്യ​ൻ ക​ന്പ​നി​യാ​യ ജോ​ണ്‍​സ് ആ​ന്‍റ് ജോ​ണ്‍​സ് ക​ന്പ​നി​യാ​ണ് മൂ​ന്നു കോ​ടി രൂ​പ ചെ​ല​വാ​ക്കി വോൾവോ ബസിൽ ശസ്ത്രക്രിയ തിയറ്റർ സജ്ജീകരിച്ചത്.

Related posts