പെൺകുട്ടിയെ പിടിക്കാൻ കരാട്ടെസ്കൂളിൽ അതിക്രമിച്ചു കയറി; ഒടുവിൽ സ്ട്രച്ചറിൽ പുറത്തേക്ക്.!

ക​​​രാ​​​ട്ടെ സ്കൂ​​​ളി​​​ൽ ക​​​യ​​​റി പെ​​​ണ്ണി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ ഒ​​ടു​​വി​​ൽ സ്ട്രച്ച​​​റി​​​ൽ പു​​​റ​​​ത്തേ​​​ക്കെ​​​ടു​​​ത്തു. യു​​​എ​​​സി​​​ലെ നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ ഷാ​​​ർ​​​ല​​​റ്റി​​​ലാ​​​ണു സം​​​ഭ​​​വം. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പെ​​​ൺ​​​കു​​​ട്ടി​​​യെ കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ഇ​​​യാ​​​ൾ ശ്ര​​​മി​​​ച്ച​​​ത്. പെ​​​ൺ​​​കു​​​ട്ടി കു​​​ത​​​റി​​​യോ​​​ടി അ​​​ടു​​​ത്തു​​​ള്ള ബു​​​ഷി​​​കെ​​​ൻ ക​​​രാ​​​ട്ടെ പ​​​രി​​​ശീ​​​ല​​​നകേ​​​ന്ദ്ര​​​ത്തി​​​ൽ ക​​​യ​​​റി.

ഇ​​​വി​​​ടത്തെ പ​​​രി​​​ശീ​​​ല​​​ക​​​ൻ റാ​​​ണ്ടാ​​​ൽ എ​​​ഫ്രാ​​​യിം അ​​​ക്ര​​​മി​​​യോ​​​ടു സം​​​സാ​​​രി​​​ച്ചു പി​​ന്തി​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. പെ​​ൺ​​കു​​ട്ടി​​യാ​​ണെ​​ങ്കി​​ൽ ഇ​​യാ​​ളെ അ​​റി​​യി​​ല്ലെ​​ന്നും കൂ​​ടെ പോ​​കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്നും അ​​റി​​യി​​ച്ചു.

ഇ​​തോ​​ടെ എ​​​ഫ്രാ​​​യിം അ​​ക്ര​​മി​​യെ ക​​രാ​​ട്ടെ കൊ​​ണ്ടു നേ​​രി​​ട്ടു. അ​​ധി​​കം വൈ​​കാ​​തെ അ​​ക്ര​​മി നി​​ലം​​പ​​രി​​ശാ​​യി. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സെ​​​ത്തി ഇ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി​​​യെ​​​ന്ന് സി​​​എ​​​ൻ​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Related posts