സു​ഖ​മു​ള്ള കാ​ത്തി​രി​പ്പ്… ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം: മ​നു​ഷ്യ​ൻ വീ​ണ്ടും ച​ന്ദ്ര​ന​രി​കെ

ദി​വ​സ​ങ്ങ​ളെ​ണ്ണി കാ​ത്തി​രി​ക്കാം. അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷം മ​നു​ഷ്യ​ൻ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്കു പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. കാ​ര്യ​ങ്ങ​ളെ​ല്ലാം അ​നു​കൂ​ല​മാ​യാ​ൽ ഫെ​ബ്രു​വ​രി ആ​റി​ന് നാ​ലു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ച​ന്ദ്ര​നെ ചു​റ്റാ​ൻ പു​റ​പ്പെ​ടും.

1972ലെ 17-ാം ​അ​പ്പോ​ളോ ദൗ​ത്യ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ ന​ട​ത്തു​ന്ന ഈ ​ചാ​ന്ദ്ര​യാ​ത്ര​യു​ടെ പേ​ര് ആ​ർ​ട്ടെ​മി​സ് -ര​ണ്ടാം ദൗ​ത്യം എ​ന്നാ​ണ്. ഗ്രീ​ക്ക് ഐ​തി​ഹ്യ​ത്തി​ൽ അ​പ്പോ​ളോ ദേ​വ​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​രി​യാ​ണ് ആ​ർ​ട്ടെ​മി​സ്.

അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ റീ​ഡ് വൈ​സ്മാ​ൻ (മി​ഷ​ൻ ക​മാ​ൻ​ഡ​ർ), വി​ക്ട​ർ ഗ്ലോ​വ​ർ (പൈ​ല​റ്റ്-​ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി), ക്രി​സ്റ്റീ​ന കോ​ച്ച് (മി​ഷ​ൻ സ്പെ​ഷ​ലി​സ്റ്റ്-​ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന ആ​ദ്യ വ​നി​താ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി), ക​നേ​ഡി​യ​ൻ സ്പേ​സ് ഏ​ജ​ൻ​സി​യു​ടെ ജ​റ​മി ഹാ​ൻ​സ​ൺ (മി​ഷ​ൻ സ്പെ​ഷ​ലി​സ്റ്റ്-​അ​മേ​രി​ക്ക​യ്ക്കു പു​റ​ത്തു​നി​ന്നു ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന ആ​ദ്യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി) എ​ന്നി​വ​രാ​ണ് ആ​ർ​ട്ടെ​മി​സ് -ര​ണ്ടി​ലെ യാ​ത്ര​ക്കാ​ർ.

ഇ​വ​ർ പോ​കു​ന്ന 98 മീ​റ്റ​ർ ഉ​യ​ര​മു​ള്ള സ്പേ​സ് ലോ​ഞ്ച് സി​സ്റ്റം (എ​സ്എ​ൽ​എ​സ്) എ​ന്ന പ​ടു​കൂ​റ്റ​ൻ റോ​ക്ക​റ്റി​നെ ക​ഴി​ഞ്ഞ ദി​വ​സം ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ലു​ള്ള വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ എ​ത്തി​ച്ചു. റോ​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന ഓ​റി​യോ​ൺ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ലാ​ണ് സ​ഞ്ചാ​രി​ക​ൾ ഇ​രി​ക്കു​ക. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റോ​ക്ക​റ്റി​ൽ അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന​ക​ളും ഡ്രെ​സ് റി​ഹേ​ഴ്സ​ലും ന​ട​ക്കും.

ആ​ർ​ട്ടി​മെ​സ്-​ര​ണ്ട് ദൗ​ത്യ​ത്തി​ൽ ച​ന്ദ്ര​നി​ൽ ആ​ളെ ഇ​റ​ക്കി​ല്ല. ച​ന്ദ്ര​ന്‍റെ വി​ദൂ​ര​ഭാ​ഗ​ത്തു പോ​യി നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് ഉ​ദ്ദേ​ശ്യം. എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റി​ൽ​നി​ന്നു വേ​ർ​പെ​ടു​ന്ന ഓ​റി​യോ​ൺ പേ​ട​ക​ത്തി​ലാ​യി​രി​ക്കും സ​ഞ്ചാ​രി​ക​ൾ ച​ന്ദ്ര​നെ നി​രീ​ക്ഷി​ക്കു​ക. ഭൂ​മി​യി​ലേ​ക്കു​ള്ള മ​ട​ക്ക​വും ഓ​റി​യോ​ൺ പേ​ട​ക​ത്തി​ലാ​യി​രി​ക്കും.

മ​നു​ഷ്യ​നെ വീ​ണ്ടും ച​ന്ദ്ര​നി​ൽ ഇ​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ആ​ർ​ട്ടെ​മി​സ് -മൂ​ന്ന് ദൗ​ത്യ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​ണ് ആ​ർ​ട്ടെ​മി​സ്-​ര​ണ്ട്. ആ​ർ​ട്ടെ​മി​സ് മൂ​ന്നി​നു​വേ​ണ്ട പ​രീ​ക്ഷ​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും അ​ർ​ട്ടെ​മി​സ്-​ര​ണ്ടി​ലെ യാ​ത്ര​ക്കാ​ർ നി​ർ​വ​ഹി​ക്കും. ആ​ർ​ട്ടെ​മി​സ് -മൂ​ന്നി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഓ​റി​യോ​ൺ പേ​ട​ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വി​ല​യി​രു​ത്ത​ൽ ഇ​തി​ലൊ​ന്നാ​ണ്.

കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ൾ, സാ​ങ്കേ​തി​ക ത​ട​സം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഫെ​ബ്രു​വ​രി ആ​റി​ന് വി​ക്ഷേ​പ​ണം ന​ട​ന്നി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ മാ​സം വ​രെ പ​ക​രം തീ​യ​തി​ക​ൾ നാ​സ നി​ശ്ച​യി​ച്ചു വ​ച്ചി​ട്ടു​ണ്ട്. ആ​ർ​ട്ടെ​മി​സ് -ഒ​ന്ന് ദൗ​ത്യം 2022ൽ ​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റി​ന്‍റെ​യും ഓ​റി​യോ​ൺ പേ​ട​ക​ത്തി​ന്‍റെ​യും ക്ഷ​മ​ത പ​രീ​ക്ഷി​ച്ചു​റ​പ്പി​ച്ച ഈ ​ദൗ​ത്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​യി​രു​ന്നു.

Related posts

Leave a Comment