കളമശേരിയിൽ മഞ്ഞപ്പിത്തബാധ പടർന്ന് പിടിച്ചത് ഭക്ഷണശാലയിലെ കുടിവെള്ളത്തിലൂ ടെയെന്ന് സൂചന; കു​ടി​വെ​ള്ളം വ​ന്ന വ​ഴി തേ​ടി ആ​രോ​ഗ്യ വി​ഭാ​ഗം

water-tankerക​ള​മ​ശേ​രി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ മ​ഞ്ഞ​പ്പി​ത്തം ഭൂ​രി​ഭാ​ഗം പേ​ർ​ക്കും പി​ടി​കൂ​ടി​യ​ത്  ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ കു​ടി​വെ​ള്ള​ത്തി​ൽ  നി​ന്നാ​ണെ​ന്ന്  സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്  ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ബ​ന്ധ​മാ​ക്കി. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള ലാ​ബു​ക​ളി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ കു​ടി​വെ​ള്ളം പ​രി​ശോ​ധി​ച്ച് ഫ​ലം അ​റി​യിക്കാ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം  ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ 22 സ്ഥാ​പ​ന​ങ്ങ​ൾ  വൈ​കി​ട്ടോ​ടെ പ​രി​ശോ​ധ​നാ ഫ​ലം ന​ഗ​ര​സ​ഭ​യി​ൽ ഹാ​ജ​രാ​ക്കി.  ന​ഗ​ര​സ​ഭ​യി​ൽ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, കൂ​ൾ ഡ്രി​ക്സ് എ​ന്നി​ങ്ങ​നെ​യാ​യി  220 ലെെ​സ​ൻ​സു​ക​ളാ​ണ്  അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ളം നേ​രി​ട്ട് പൈ​പ്പു വ​ഴി​യോ കി​ണ​റ്റി​ൽ നി​ന്നോ ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്നോ ല​ഭി​ക്കു​ന്ന താ​ണ്. അ​വ​യു​ടെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം ചെ​യ്യു​ന്ന​തെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ  പി ​ആ​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ടം സ്വ​ന്ത​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ്  നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ഞ്ഞ​പ്പി​ത്തം പി​ടി​ച്ച​വ​ർ ക​ഴി​ച്ചു​വെ​ന്ന് പ​റ​യു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ നേ​രി​ട്ടെ​ടു​ത്ത് മ​ര​ടി​ലു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ലാ​ബി​ൽ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശേ​രി​യി​ലെ മൂ​ന്ന് ഭ​ക്ഷ​ണ​ശാ​ല​ക​ൾ ഫു​ഡ് സേ​ഫ്റ്റി സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് അ​ട​പ്പി​ച്ചു.

ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്ര​മ​ല്ല ക​മ്പ​നി​ക​ളി​ലേ​യും വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ​യും  സ്റ്റാ​ഫ് കാ​ന്‍റീനു​ക​ളി​ലും നി​ർ​ബ​ന്ധ പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ആ​രം​ഭി​ക്കും. ഭ​ക്ഷ​ണം പു​റ​മേ​യ്ക്ക് വി​ൽ​ക്കു​ന്നി​ല്ലെ​ങ്കി​ലും കു​ടി​വെ​ള്ളം മ​തി​യാ​യ രീ​തി​യി​ൽ ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. മ​ഞ്ഞ​പ്പി​ത്തം ക​ണ്ടെ​ത്തി​യ  എ​റ​ണാ​കു​ളം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോള​ജ്,  ന്യു​വാ​ൽ​സ്, കു​സാ​റ്റ് ഹോ​സ്റ്റ​ൽ കാ​ന്‍റീനു​ക​ളും പ​രി​ശോ​ധി​ക്കും.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ 40 ശ​ത​മാ​നം ജ​ന​ങ്ങ​ളും ടാ​ങ്ക​ർ ലോ​റി​യി​ലെ വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നാ​ണ്  ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൻെ​റ ക​ണ​ക്ക്. അ​തി​നാ​ൽ എ​ല്ലാ കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളും പ​രി​ശോ​ധി​ക്കാ​നും ഭ​ക്ഷ്യ സു​ര​ക്ഷാ​സ​മി​തി​യു​ടെ സ്ക്വാ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വാ​ട്ട​ർ അഥോറി​റ്റി​യി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വെ​ള്ള​മാ​ണെ​ന്ന് ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​ൽ  അ​ത്ത​രം ടാ​ങ്ക​റു​ക​ളി​ൽ നി​ന്നും സാ​മ്പി​ൾ എ​ടു​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് 21 കേ​സു​ക​ളും ന്യു​വാ​ൽ​സ് ഹോ​സ്റ്റ​ലി​ൽ നി​ന്ന് ഏഴ് കേ​സു​ക​ളു​മാ​ണ് മ​ഞ്ഞ​പ്പി​ത്ത​മാ​യി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർഥിക​ൾ എ​ന്നി​വ​രാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ക​ള​മ​ശേ​രി നി​വാ​സി​ക​ളാ​യ 22 പേ​ർ​ക്കും ഇ​തു​വ​രെ  അ​സു​ഖം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും പു​റ​മെ നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രാ​ണെ​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം കി​ണ​റു​ക​ളി​ലെ വെ​ള്ളം അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ വേ​ണ്ട സ​ഹാ​യം ന​ൽ​കാ​ൻ ക​ള​മ​ശേ​രി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ത​യാ​റാ​യി​ട്ടു​ണ്ട്. എ​ച്ച്എം​ടി ജം​ഗ്ഷ​ന​ലി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണം. പ​ത്ത് മി​നി​റ്റെ​ങ്കി​ലും തി​ള​പ്പി​ച്ച വെ​ള്ള​മാ​ണ് മ​ഞ്ഞ​പ്പി​ത്ത​മൊ​ഴി​വാ​ക്കാ​ൻ ന​ല്ല​തെ​ന്നും ത​ണു​ത്ത വെ​ള്ളം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്നു.

Related posts