നാ​ട്ടി​ല്‍ ഇ​റ​ങ്ങു​ന്ന ആ​ന​ക​ളെ കൂ​ട്ടി­​ല​ട­​യ്­​ക്ക­​ണം; ആ​ന​പ്രേ​മി​ക​ള്‍​ക്ക് ക​ര്‍​ഷ​ക​രു​ടെ ദു​രി​തം അ​റി­​യി​ല്ല;  ജീ​വ​ന് വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ക്കു​ന്ന​ത് ശ­​രി­​യ­​ല്ലെ​ന്ന് കെ.​മു­​ര­​ളീ­​ധ­​ര​ന്‍

കോ­​ഴി­​ക്കോ­​ട്: നാ​ട്ടി​ല്‍ ജീ​വി​ക്കു­​ന്ന ആ​ന​പ്രേ​മി​ക​ള്‍​ക്ക് ക​ര്‍​ഷ​ക​രു​ടെ ദു​രി​തം അ​റി​യി​ല്ല. മൃ​ഗ​ങ്ങ​ളെ ആ​രും കാ​ട്ടി​ല്‍ പോ­​യി ക­​ണ്ടു­​മു­​ട്ടു­​ന്നി​ല്ല. മൃ­​ഗ­​ങ്ങ​ള്‍ ഇ­​ങ്ങോ­​ട്ട് ഇ­​റ­​ങ്ങി­​വ­​രി­​ക­​യാ​ണ്.

വ​യ​നാ­​ട്ടി­​ലെ വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ങ്ങ­​ളു­​ടെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് കെ.​മു­​ര­​ളീ­​ധ­​ര​ന്‍. നാ​ട്ടി​ല്‍ ഇ​റ​ങ്ങു​ന്ന ആ​ന​ക​ളെ കൂ​ട്ടി­​ല​ട­​യ്­​ക്ക­​ണ­​മെ­​ന്ന് മു­​ര­​ളീ­​ധ­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.

കാ​ട്ടാ​ന​ക​ള്‍​ക്ക് റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ക്കു​ന്ന​ത് ശ​രി­​യ​ല്ല. അ​വ­​യെ പി­​ടി­​ച്ച് നാ­​ട്ടി​ല്‍ സം­​ര­​ക്ഷി­​ച്ച് കൂ­​ടെ­​യ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ ചോ­​ദി​ച്ചു. ത​ണ്ണീ​ര്‍ കൊ­​മ്പ­​നെ­​പ്പോ­​ലു­​ള്ള ആ­​ന­​ക​ള്‍ ചെ­​രി­​യാ​ന്‍ കാ​ര­​ണം ആ­​ന­​പ്രേ­​മി­​ക­​ളാ­​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ­​യ­​നാ­​ട്ടി​ലെ വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച­​വ​ര്‍­​ക്കെ­​തി­​രേ ര­​ജി­​സ്റ്റ​ര്‍ ചെ​യ്­​ത കേ­​സു­​ക​ള്‍ പി​ന്‍­​വ­​ലി­​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭം ന​ട­​ത്തും. സ്വ​ന്തം ജീ​വ​ന് വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ക്കു​ന്ന​ത് ശ­​രി­​യ­​ല്ലെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.

Related posts

Leave a Comment