നാടോടി പെണ്‍കുട്ടിയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി; പെട്ടെന്നൊരുനാള്‍ അപ്രത്യക്ഷയായ ശേഷം പൊങ്ങിയത് നിത്യാനന്ദയുടെ ആശ്രമത്തില്‍; രഞ്ജിതയ്ക്ക് ഇതെന്തുപറ്റിയെന്ന് ചോദിച്ച് സിനിമാലോകം

സിനിമാരംഗത്തുണ്ടായിരുന്ന സമയത്ത് ഒരു വിവാദങ്ങളും സൃഷ്ടിക്കാതെ മികച്ച പേരു നേടിയ നടി. എല്ലാവരോടും നല്ല പെരുമാറ്റം, അഭിനയത്തിലും മികവ്, സെറ്റില്‍ കൃത്യ സമയത്തു വരും. നിര്‍മാതാവിനോ സംവിധായകര്‍ക്കോ തലവേദനകളൊന്നും സൃഷ്ടിക്കാതെ കരിയറില്‍ തിളങ്ങിയ രഞ്ജിതയ്ക്ക്‌ ഇതെന്തു പറ്റിയെന്നാണ് സിനിമാരംഗവും ചോദിക്കുന്നത്.

വിവാഹത്തോടെ സിനിമ വിട്ടതില്‍ പിന്നെ അവര്‍ക്ക് ഫീല്‍ഡുമായി യാതൊരു ബന്ധവുമില്ല. സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ ശിഷ്യയായി വിവാദങ്ങളുടെ തോഴിയായി മാറിയ രഞ്ജിതയുടെ ട്രാക്ക് മാറിയത് എന്നു മുതലാണ് ? എന്താണ് രഞ്ജിതയുടെ ജീവിതത്തില്‍ സംഭവിച്ചത് ?അതിനു മുമ്പ് രഞ്ജി എന്ന നടിയെക്കുറി്ച്ച് നമ്മള്‍ കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു.

ഇരു നിറം, കഥ പറയുയുന്ന കണ്ണുകള്‍, നല്ല പൊക്കം, അതിനൊത്ത ശരീരം… ഇങ്ങനെ ഒരു സിനിമാനടിക്ക് വേണ്ട ഘടകങ്ങളെല്ലാം ഒത്തിണങ്ങിയ ശ്രീവള്ളിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നടിയാവുക എന്നത്. ഭാഗ്യം എന്നു തന്നെ പറയണം , തമിഴിലെ പ്രശസ്ത സംവിധായകന്‍ ഭാരതീരാജയുടെ ചിത്രത്തിലൂടെ തുടക്കം കുറിക്കാന്‍ രഞ്ജിതയ്ക്ക് കഴിഞ്ഞു. ഭാരതീരാജയാണ് ശ്രീവള്ളിക്ക് രഞ്ജിതയെന്ന പേരു നല്‍കിയത്.

തന്റെ എല്ലാ നായികമാര്‍ക്കും ആര്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരു നല്‍കുന്ന ഭാരതീരാജ ശ്രീവള്ളിയെ രഞ്ജിതയാക്കി മാറ്റി. 1992ല്‍ പുറത്തു വന്ന നാടോടി തെന്‍ട്രല്‍ എന്ന ചിത്രത്തിലൂടെ അങ്ങനെ സിനിമയില് അരങ്ങേറ്റം കുറിച്ചു.നാടോടി തെന്‍ട്രല്‍ തികച്ചും ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. എന്നാല്‍ ചിത്രത്തിലെ രഞ്ജിതയുടെ ‘ഡ്രസ് കോഡ്’ യുവാക്കളെ ഹരം കൊള്ളിക്കുന്നതായിരുന്നു. സ്ലീവ്‌ലെസ് വസ്ത്രമണിഞ്ഞ് തനി നാടോടി സ്ത്രീയായി നല്ലപ്രകടനമാണ് രഞ്ജിത ചിത്രത്തില്‍ കഴ്ചവച്ചത്.

അതേസമയം രഞ്ജിതയുടെ ഗ്ലാമര്‍ നന്നായി മുതലെടുക്കാനും സംവിധായകന്‍ ശ്രദ്ധിച്ചു. ആദ്യ സിനിമ ശ്രദ്ധനേടിയതോടെ ഒന്നിനു പിറകേ ഒന്നായി സിനിമകള്‍ തമിഴില്‍ തന്നെ നാല്‍പതോളം ചിത്രങ്ങള്‍. ഗാനരംഗങ്ങളിൽ ശരീര വടിവുകള്‍ കാണിക്കുന്ന സീനുകളില്‍ പ്രത്യക്ഷപ്പെടാന്‍ രഞ്ജിതയ്ക്ക് യാതൊരു മടിയുമുണ്ടായിയില്ല. എങ്കിലും നല്ല കഥാപാത്രങ്ങാണ് ഭൂരിഭാഗവും അവരെ തേടിയെത്തിയത്.

മലയാളത്തില്‍ 15 ചിത്രങ്ങളിലഭിനയിച്ചു. മോഹന്‍ലാലിനൊപ്പം ഒരു യാത്രാമൊഴിയിലെ ‘തൈമാവിന്‍ തണലില്‍’ എന്ന ഗാനരംഗം എക്കാലത്തേയും വലിയ ഹിറ്റുമായി. ജയറാമിനൊപ്പം അഭിനയിച്ച കൈക്കുടന്ന നിലാവ്, മമ്മൂട്ടിയോടൊപ്പം ജോണിവാക്കര്‍, സുരേഷ്‌ഗോപിയുടെ നായികയായി സിന്ദൂരരേഖ തുടങ്ങി മലയാളത്തിലെ ചിത്രങ്ങളെല്ലാം അവര്‍ക്ക് ഒരു ശാലീനനായികയുടെ ഇമേജാണ് നല്‍കിയത്.

പക്ഷേ എവിടെയാണ് രഞ്ജിതയ്ക്ക പിഴച്ചത്? 2000ല്‍ രാകേഷ് മേനോന്‍ എന്ന ആര്‍മി ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചതോടെ രഞ്ജിത എന്ന നടിയെക്കുറിച്ച് കേള്‍ക്കാതായി. വിവാഹജീവിതത്തിലെ പരാജയം രഞ്ജിതയെ മറ്റൊരു വ്യക്തിയാക്കി മാറ്റി. ജീവിതത്തില്‍ തകര്‍ച്ചയിലൂടെ പോകുന്ന സമയത്താണ് നിത്യാനന്ദയെ കണ്ടുമുട്ടുന്നത്.

ആരേയും സംസാരിച്ച് വശത്താക്കുന്ന അയാള്‍ രഞ്ജിതയുടെ ദുഖങ്ങള്‍ കേട്ട് അതിനുള്ള ‘പോംവഴികള്‍’ പറഞ്ഞു കൊടുത്തു. അങ്ങനെ രഞ്ജിത ‘ആത്മീയത’തയുടെ പാതയിലേയ്ക്ക് മാറി. നിത്യാനന്ദയുടെ വലിയ ആരാധികയായി മാറിയ രഞ്ജിത അയാള്‍ പറയുന്നതെന്തും ചെയ്യുന്ന, അയാളുടെ വലംകൈയായി മാറിയത് പിന്നീടുള്ള ചരിത്രം.

രഞ്ജിതയും നിത്യാനന്ദയും തമ്മിലുള്ള ലൈംഗിക രംഗങ്ങളുടെ വീഡിയോ പുറത്തായതോടെയാണ് രഞ്ജിത എന്ന നടി വീണ്ടും വാര്‍ത്തകളില്‍ എത്തിയത്.വീഡിയോ ക്ലിപ്പിംഗ് കണ്ടവര്‍ ഞെട്ടി. തൊണ്ണൂറുകളിലെ ശാലീന നായികയുടെ മറ്റൊരു മുഖമാണ് എല്ലാവരും കണ്ടത്. അതോടെ നടി ശരിക്കും പ്രതിരോധത്തിലായി.

എന്നാല്‍ ഇതിനെയല്ലാം കണ്ണുപൂട്ടി എതിര്‍ക്കുകയാണ് രഞ്ജിത ചെയ്തത്. ആ വീഡിയോ കൃത്രിമമാണെന്നും താന്‍ അത്തരക്കാരിയല്ല എന്നുമാണ് രഞ്ജിത അവകാശപ്പെട്ടത്. എന്തായാലും പീന്നീട് നിത്യാനന്ദയേക്കുറിച്ചും രഞ്ജിതയേയും കുറിച്ച് കേള്‍ക്കുന്നതൊക്കെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെ. ആശ്രമത്തില്‍ നടക്കുന്ന എല്ലാ കുല്‍സിത പ്രവര്‍ത്തികള്‍ക്കും പിന്നില്‍ നിത്യാനന്ദയുടെ വലംകൈയ്യായി നില്‍ക്കുന്നത് രഞ്ജിതയാണെന്ന് പല കോണില്‍ നിന്നും ആരോപണം ഉയരുന്നു.

ഇപ്പോള്‍ നിത്യാനന്ദയും രഞ്ജിതയും എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ഇന്ത്യയില്ലെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ ഇന്റര്‍പോള്‍ അയാള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യാനന്ദ കുടുങ്ങിയാല്‍ രഞ്ജിതയുടെ അവസ്ഥയും പരുങ്ങലിലാകും. നിത്യാനന്ദ നടത്തിയ ലൈംഗിക പീഡനങ്ങളിലെല്ലാം അറിഞ്ഞും അറിയാതെയും പങ്കാളിയായിരുന്നു നടിയെന്നാണ് ആരോപണം. എന്തായാലും സിനിമാ രംഗം അതിശയിക്കുകയാണ്. അന്നത്തെ ശാലീനനായികയുടെ ഇന്നത്തെ അവസ്ഥയില്‍.

Related posts

Leave a Comment