ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഒ​ന്നാം പ്ര​തി; വ​ഫാ ഫി​റോസിനെ രണ്ടാം പ്രതിയാക്കി പോലീസിന്‍റെ കുറ്റപത്രം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സ് ഒ​ന്നാം പ്ര​തി. വെ​ങ്കി​ട്ട​രാ​മ​നെ ഒ​ന്നാം പ്ര​തി​യാ​യി പോ​ലീ​സ് കു​റ്റ​പ​ത്രം ത​യാറാ​ക്കി.

വെ​ങ്കി​ട്ട​രാ​മ​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​ഫാ ഫി​റോ​സാ​ണ് ര​ണ്ടാം പ്ര​തി. ശ്രീ​റാം മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് ശ്രീ​റാം ഓ​ടി​ച്ച കാ​റി​ടി​ച്ച് ബ​ഷീ​ർ മ​രി​ച്ച​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പ​ബ്ലി​ക് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ൽ ബൈ​ക്ക് നി​ർ​ത്തി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​ഷീ​റി​ന്‍റെ ബൈ​ക്കി​നു പി​റ​കി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ച കാ​ർ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment