മാ​സ​പ്പ​ടി​ക്കേ​സിൽ സർവ്വത്ര അതൃപ്തി; പാ​ർ​ട്ടി സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെതിരെ ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന സി​പി​എ​മ്മി​ന്‍റെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗം, പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​നു​​​കൂ​​​ലി​​​ച്ചതി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സി​​​നു​​​ള്ളി​​​ലുയർന്ന അ​​​തൃ​​​പ്തി യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കും പ​​​ട​​​രു​​​ന്നു

ക​ണ്ണൂ​ർ: മാ​സ​പ്പ​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന് വി​മ​ർ​ശ​നം. വീ​ണാ വി​ജ​യ​നെ​തി​രാ​യ കേ​സി​നെ പാ​ർ​ട്ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മാ​യി ചി​ത്രീ​ക​രി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് പ്ര​തി​നി​ധി​ക​ൾ ചോ​ദി​ച്ചു. ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന സി​പി​എ​മ്മി​ന്‍റെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്ത് പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

വീ​ണാ വി​ജ​യ​നെ​തി​രെ അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ൾ പാ​ർ​ട്ടി എ​ന്തി​നാ​ണ് പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. കേ​സി​ൽ പാ​ർ​ട്ടി പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്നു​മാ​ണ് യോ​ഗ​ത്തി​ൽ ചോ​ദ്യ​മു​യ​ർ​ന്ന​ത്. മ​റ്റ് നേ​താ​ക്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​നം വീ​ണ​യു​ടെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും പ്ര​തി​നി​ധി​ക​ൾ ചോ​ദി​ച്ചു.

മു​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നെ​തി​രാ​യ കേ​സി​ൽ വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ച​തെ​ന്ന് യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ന്‍റെ കാ​ര്യ​ത്തി​ലും സ​മാ​ന​മാ​യ സ​മീ​പ​ന​മാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടേ​ത്. എ​ന്നാ​ൽ വീ​ണാ വി​ജ​യ​നെ​തി​രാ​യ കേ​സി​ൽ മാ​ത്രം പാ​ർ​ട്ടി ഇ​ട​പെ​ട്ട് പ്ര​തി​രോ​ധം തീ​ർ​ത്ത​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​മാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്.

കോ​ൺ​ഗ്ര​സി​ൽ മാ​ത്ര​മ​ല്ല മു​ന്ന​ണി​ക്കു​ള്ളി​ലും അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ അ​നു​കൂ​ലി​ച്ചു ഹൈ​ക്കോ​ട​തി​യി​ൽ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ അ​തൃ​പ്തി യു​ഡി​എ​ഫി​ലേ​ക്കു പ​ട​രു​ന്നു. എ​ജി​യു​ടെ നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പൊ​തു നി​ല​പാ​ടി​ന്‍റെ നി​റം കെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​ണ് കെ.​കെ. ര​മ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണം. പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി ഒ​ഴി​യ​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ സ​മ​യം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ത​ട്ട​ക​മാ​യ കോ​ട്ട​യ​ത്ത് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ പോ​സ്റ്റ​ർ ഇ​റ​ക്കി​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​ത്. ഒ​ന്നും മ​റ​ന്നി​ട്ടി​ല്ല വി​ജ​യാ എ​ന്ന ബോ​ർ​ഡി​ൽ, “ഞ​ങ്ങ​ളു​ടെ സാ​റി​നോ​ട് ചെ​യ്ത​തൊ​ന്നും മ​റ​ക്കാ​നാ​വി​ല്ല ഞ​ങ്ങ​ൾ​ക്ക്’ എ​ന്നും പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്സു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

സോ​ളാ​ർ കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യെ​ന്നു വൈ​കാ​രി​ക​മാ​യി ഓ​ർ​മി​പ്പി​ച്ചാ​ണ് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സു​കാ​ർ നീ​ക്കം ക​ടു​പ്പി​ക്കു​ന്ന​ത്. പി​ണ​റാ​യി അ​നു​കൂ​ല വാ​ദം ഉ​യ​ർ​ത്തി​യ എ​ജി​യെ പി​ന്തു​ണ​ച്ച​തി​ല​ട​ക്കം പാ​ർ​ട്ടി​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ണ്ട്. ആ​ദ്യം അ​ന്വേ​ഷ​ണ​മെ​ന്ന​താ​ണ് ശ​രി​യാ​യ പാ​ർ​ട്ടി​ലൈ​ൻ എ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് തി​രു​ത്തു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നീ​തി​നി​ഷേ​ധം അ​ട​ക്കം ഓ​ർ​മി​പ്പി​ച്ചു​ള്ള എ​തി​ർ​ചേ​രി​യു​ടെ നീ​ക്ക​ങ്ങ​ൾ. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ തു​ട​ങ്ങി​വ​ച്ച വി​മ​ർ​ശ​നം മ​റ്റ് എം​എ​ൽ​എ​മാ​രും നേ​താ​ക്ക​ളും ഏ​റ്റു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് വ​ക്താ​വ് ജി​ന്‍റോ ജോ​ണും വി.​ആ​ർ. അ​നൂ​പു​മ​ട​ക്ക​മു​ള്ള​വ​രും സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ​യും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​ർ നീ​തി നി​ഷേ​ധി​ച്ച​ത് ഓ​ർ​മി​പ്പി​ച്ച് രം​ഗ​ത്തു​വ​ന്നു. മാ​ത്യു കു​ഴ​ൽ​നാ​ട​ന് പി​ന്തു​ണ​യു​മാ​യി കൂ​ടു​ത​ൽ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ണ​ച്ചും സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ വൈ​കാ​രി​ക​മാ​യി കാ​ണേ​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ച് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. അ​നാ​വ​ശ്യ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​നു​കൂ​ലി​ക​ൾ പ​റ​യു​ന്ന​ത്.

ഇ​തേ​സ​മ​യം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ നി​ല​പാ​ടി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും അ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ​യും വാ​ദ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി​യാ​ണ് കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. സി​എം​ആ​ര്‍​എ​ല്‍- എ​ക്‌​സാ​ലോ​ജി​ക് കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത് 101 ശ​ത​മാ​നം ശ​രി​യാ​ണെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് ഇ​ഡി​യോ​ട് ഒ​രു നി​ല​പാ​ടു​ണ്ട്. ഇ​ഡി എ​ന്തെ​ങ്കി​ലും കേ​സ് കൊ​ണ്ടു​വ​ന്നാ​ല്‍ ഉ​ട​നെ ക​യ​റി​യ​ങ്ങ് ചാ​ര്‍​ജ് ചെ​യ്യാ​നാ​വി​ല്ല. ഡ​ല്‍​ഹി​യി​ല്‍ ഒ​രു​ന​യം കേ​ര​ള​ത്തി​ല്‍ വേ​റെ ഒ​രു​ന​യ​മ​ല്ല ഇ​ക്കാ​ര്യ​ത്തി​ല്‍. എ​ല്ലാ​യി​ട​ത്തും ഇ​ഡി​യോ​ട് ഒ​രേ സ​മീ​പ​ന​മാ​ണ്. ഇ​ഡി രേ​ഖാ​മൂ​ലം പ​രാ​തി ത​ന്ന​പ്പോ​ള്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​തെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ച​ത്. ഹൈ​ക്കോ​ട​തി കേ​സ് എ​ടു​ക്കാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ലും സ​ര്‍​ക്കാ​രി​ലും ഭി​ന്നാ​ഭി​പ്രാ​യ​മി​ല്ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം പി​ണ​റാ​യി​യു​ടെ മൊ​ഴി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്‌ റി​യാ​സും പ്ര​തി​ക​ളാ​യി​ട്ടു​ള്ള മാ​സ​പ്പ​ടി​കേ​സി​ൽ വി​ജി​ല​ൻ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​ത് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം. ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി.

കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സി​എം​ആ​ർ​എ​ൽ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്നു​മാ​ണ് ആ​ദ്യം മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ, മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്‌ റി​യാ​സ് എ​ന്നി​വ​രി​ൽ​നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളൂ.

സി​എം​ആ​ർ​എ​ൽ ഉ​ട​മ ശ​ശി​ധ​ര​ൻ ക​ർ​ത്താ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ സു​രേ​ഷ് കു​മാ​ർ, റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രെ ആ​ദ്യം ചോ​ദ്യം​ചെ​യ്യാ​നാ​ണ് വി​ജി​ല​ൻ​സ് തീ​രു​മാ​നം. ര​ണ്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് കേ​സ് അ​നേ​ഷി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് സ്പെ​ഷ്യ​ൽ യൂ​ണി​റ്റു​ക​ളി​ലെ എ​സ്പി​മാ​രാ​യ സു​രേ​ഷ്, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് അ​നേ​ഷ​ണം ന​ട​ത്താ​ൻ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പ​ദം പി​ണ​റാ​യി വി​ജ​യ​ൻ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും മാ​സ​പ്പ​ടി വാ​ങ്ങാ​ൻ സി​എം​ആ​ർ​എ​ൽ ക​മ്പ​നി​യു​മാ​യി ചേ​ർ​ന്നു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി 3.26 കോ​ടി രൂ​പ കൈ​ക്കൂ​ലി​യാ​യി വീ​ണ മു​ഖേ​ന വാ​ങ്ങി​യെ​ന്നു​മാ​ണ് വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ. ഇ​ഡി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത​ത്.

ര​ണ്ട് കേ​സു​ക​ളി​ലും പ​ന്ത്ര​ണ്ടു പേ​ർ പ്ര​തി​ക​ളാ​യി​ട്ടു​ണ്ട്. വി​ജി​ല​ൻ​സ് കേ​സി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഇ​ഡി പി​ണ​റാ​യി​ക്കെ​തി​രേ ഇ​സി​ഐ​ആ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി ഇ​ഡി പി​ണ​റാ​യി​ക്ക് സ​മ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment