ലെ​ഹ​ങ്ക ധ​രി​ച്ച് ഇ​ന്ത്യ​ൻ സു​ന്ദ​രി ല​ണ്ട​ൻ മെ​ട്രോ​യി​ൽ: ക​ണ്ണ് ത​ള്ളി യാ​ത്ര​ക്കാ​ർ; വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ന്ത്യ​യി​ൽ മി​ക്ക​വാ​റും വി​വാ​ഹ​ത്തി​ന് യു​വ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വ​സ്ത്ര​മാ​ണ് ലെ​ഹ​ങ്ക. കാ​ണാ​ൻ ഭം​ഗി​യു​ള്ള​ത് പോ​ലെ ത​ന്നെ ഈ ​വ​സ്ത്ര​ത്തി​ന്‍റെ ഭാ​ര​വും പെ​ട്ട​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​താ​ണ്. എ​ന്നാ​ലും വി​വാ​ഹ​ത്തി​ന് ലെ​ഹ​ങ്ക അ​ണി​യാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വ​ലി​യ ഉ​ത്സാ​ഹ​മാ​ണ്. വി​വാ​ഹ​ത്തി​ന് മാ​ത്ര​മ​ല്ല മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളി​ലും ലെ​ഹ​ങ്ക​യ്ക്ക് ഡി​മാ​ന്‍റ് കൂ​ടു​ത​ലാ​ണ്. എ​ന്നാ​ൽ ല​ണ്ട​ൻ മെ​ട്രോ​യി​ൽ ലെ​ഹ​ങ്ക ധ​രി​ച്ച് ഒ​രാ​ൾ ക​യ​റി​യാ​ൽ എ​ങ്ങ​നെ​യി​രി​ക്കും.

പ​റ​ഞ്ഞു​വ​രു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വാ​ർ​ത്ത​യെ കു​റി​ച്ചാ​ണ്. സ്പാ​നി​ഷ് – ഇ​ന്ത്യ​ൻ മോ​ഡ​ലും ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റ​റു​മാ​യ ശ്ര​ദ്ധ​യാ​ണ് ലെ​ഹ​ങ്ക ധ​രി​ച്ചു​കൊ​ണ്ട് മെ​ട്രോ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ഹെ​വി​യാ​യി​ട്ടു​ള്ള ല​ഹ​ങ്ക​യ്ക്കൊ​പ്പം ആ​ഭ​ര​ണ​ങ്ങ​ളും ധ​രി​ച്ചാ​ണ് അ​വ​രു​ടെ മെ​ട്രോ യാ​ത്ര.

എ​ന്നാ​ൽ ഒ​രു ഇ​ന്ത്യ​ൻ വ​ധു​വി​നെ പോ​ലെ വ​സ്ത്രം ധ​രി​ച്ച ശ്ര​ദ്ധ​യെ ആ​ളു​ക​ൾ അ​ത്ഭു​ത​ത്തോ​ടെ​യും അ​മ്പ​ര​പ്പോ​ടെ​യു​മാ​ണ് കാ​ണു​ന്ന​ത്. ചി​ല​രൊ​ക്കെ ശ്ര​ദ്ധ​യെ ക​ണ്ട​പാ​ടെ ക​ണ്ണ് മി​ഴി​ച്ചും വാ ​തു​റ​ന്നും അ​വ​ളെ നോ​ക്കു​ന്ന​ത് കാ​ണാം. മ​റ്റ് ചി​ല​രാ​ക​ട്ടെ ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഫോ​ണി​ൽ പ​ക​ർ​ത്തു​ന്നു​മു​ണ്ട്.

മെ​ട്രോ​യി​ൽ നി​ന്ന് ഇ​റ​ങ്ങി തെ​രു​വി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴും ആ​ളു​ക​ൾ ശ്ര​ദ്ധ​യെ നോ​ക്കു​ന്നു​ണ്ട്. ഇ​വ​ൾ എ​ത്ര സു​ന്ദ​രി​യാ​ണ് എ​ന്ന മ​ട്ട​ലി​ലാ​ണ് ആ​ളു​ക​ൾ അ​വ​ളെ നോ​ക്കി നി​ൽ​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ ശ്ര​ദ്ധ ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​തും.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment