ദ​ത്തു​പു​ത്രി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു പൊ​ള്ളി​ച്ചു ! 35 വ​യ​സു​ള്ള യു​വ​തി അ​റ​സ്റ്റി​ല്‍…

ആ​റു​വ​യ​സു​ള്ള ദ​ത്തു​പു​ത്രി​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച 35കാ​രി അ​റ​സ്റ്റി​ല്‍. യു​വ​തി തി​ള​ച്ച എ​ണ്ണ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഒ​ഴി​ച്ച് പൊ​ള്ളി​ച്ച​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ താ​ക്കൂ​ര്‍​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. 35കാ​രി​യാ​യ പൂ​ന​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ വ​ള​ര്‍​ത്ത​ച്ഛ​നാ​യ അ​ജ​യ്കു​മാ​റി​ന്റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. സ്വ​കാ​ര്യ ഭാ​ഗ​ത്ത് പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ദ​മ്പ​തി​ക​ള്‍​ക്ക് കു​ട്ടി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ജ​യ്കു​മാ​റാ​ണ് ആ​റു​വ​യ​സു​കാ​രി​യെ ദ​ത്തെ​ടു​ത്ത​ത്.

ആ​റു​മാ​സം മു​ന്‍​പാ​ണ് പെ​ണ്‍​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പൂ​നം അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

കു​ട്ടി വീ​ട്ടി​ല്‍ വ​ന്ന​തു​മു​ത​ല്‍ പൂ​നം അ​പ​മ​ര്യാ​ദ​യാ​യാ​ണ് പെ​രു​മാ​റി​യി​രു​ന്ന​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത് പൂ​ന​മാ​ണെ​ന്ന് അ​ജ​യ്കു​മാ​റി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment