കാ​ൻ​ഡി ക്ര​ഷി​ൽ ലോ​ക റി​ക്കാ​ർ​ഡ്; 22,222 ലെ​വ​ലു​ക​ൾ പി​ന്നി​ട്ട് അപൂർവ്വ നേട്ടം സ്വന്തമാക്കി കൗ​മാ​ര​ക്കാ​ര​ൻ !

പ​ല​രും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ സ​മ​യം കൊ​ല്ലാ​ൻ മാ​ത്രം ക​ളി​ക്കു​ന്ന ജ​ന​പ്രി​യ മൊ​ബൈ​ൽ ഗെ​യി​മാ​യ ‘കാ​ൻ​ഡി ക്ര​ഷ് സാ​ഗ​യി​ൽ’ (Candy Crush Saga) അ​ന്താ​രാ​ഷ്ട്ര റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് 19കാ​ര​നാ​യ ബി​ഹാ​ർ സ്വ​ദേ​ശി. ശു​ഭം കു​മാ​ർ എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് ഗെ​യി​മി​ലെ അ​വി​ശ്വ​സ​നീ​യ​മാ​യ 22,222 ലെ​വ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ച​രി​ത്രം കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 5നാ​ണ് ശു​ഭം ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ൽ കാ​ൻ​ഡി ക്ര​ഷ് സാ​ഗ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലെ​വ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന വ്യ​ക്തി എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ശു​ഭ​ത്തി​ന്‍റെ നേ​ട്ടം ‘ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ്’ (International Book of Records) അം​ഗീ​ക​രി​ച്ച​ത്.

പ​ല​രു​ടെ​യും സാ​ധാ​ര​ണ ക​ളി​യ​ല്ല, മ​റി​ച്ച് ക​ഠി​ന​മാ​യ ക്ഷ​മ​യും സ്ഥി​രോ​ത്സാ​ഹ​വും ആ​വ​ശ്യ​മു​ള്ള ഒ​രു വ​ലി​യ ദൗ​ത്യ​മാ​ണ് ശു​ഭം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ച്ച് ലെ​വ​ലു​ക​ൾ പി​ന്നി​ടാ​ൻ ത​ന്നെ ഏ​റെ പാ​ടു​പെ​ടേ​ണ്ടി വ​രു​മ്പോ​ഴാ​ണ്, പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ലെ​വ​ലു​ക​ൾ താ​ണ്ടി ഈ ​മി​ടു​ക​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യ​ങ്ങ​ൾ​ക്കും മ​റ്റ് അ​ക്കാ​ദ​മി​ക നേ​ട്ട​ങ്ങ​ൾ​ക്കും അ​പ്പു​റം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു മേ​ഖ​ല​യി​ൽ ലോ​ക റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ ശു​ഭ​ത്തി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment