രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ്; ഇ​ന്നു സ​മ​ര​ജ്വാ​ല​യു​മാ​യ് യൂ​ത്ത് കോ​ൺ​ഗ്ര​സ്; സം​സ്ഥാ​ന​ വ്യാപകമായി ഇന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു പ്രതിഷേധ മാർച്ച്

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂട്ട​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​ര​ജ്വാ​ല സം​ഘ​ടി​പ്പി​ക്കും.​

സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ്ര​തി​ഷേ​ധ​മാ​ർ​ച്ചും സ​മ​ര​വും സം​ഘ​ടി​പ്പി​ക്കാ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സ​മ​ര​ജ്വാ​ല എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് പു​റ​മെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യ ശ​ക്ത​മാ​യ സ​മ​ര​ത്തി​നും രൂ​പം ന​ൽ​കി​യ​താ​യി അ​ബി​ന്‍ വ​ര്‍​ക്കി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേറി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​ന്നു​ണ്ട്. യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മാ​ർ​ച്ചി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സെ​ക്ര​ട്ടേറി​യ​റ്റ് പ​രി​സ​ര​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​കും പോ​ലീ​സ് ഒ​രു​ക്കു​ക.

ക​ഴി​ഞ്ഞ മാ​സം 20 ന് ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സെ​ക്ര​ട്ടേറി​യറ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ രാ​ഹു​ൽ മാ​ങ്കൂട്ട​ത്തി​ന്‍റെ അ​ടൂ​രി​ലെ വീ​ട് വ​ള​ഞ്ഞ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഇ​ന്ന​ലെ മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ന​ട​ന്ന് വ​രി​ക​യാ​ണ്. രാ​ഹു​ലി​നെ​തി​രെ​യു​ള്ള കേ​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. കോ​ട​തി റി​മാ​ന്‍റ് ചെ​യ്ത രാ​ഹു​ലി​നെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 22 വ​രെ​യാ​ണ് റി​മാ​ന്‍ഡ് ചെ​യ്ത​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ കാ​സ​ർ​ഗോ​ഡ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചി​രു​ന്നു.
ച്‌

 

Related posts

Leave a Comment