കോട്ടയത്ത് പ്രതിഷേധവുമായെത്തിയ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; സാരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ

കോ​ട്ട​യം: വ​​​​യ​​​​നാ​​​​ട്ടി​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി എം​​​​പി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് എ​​​​സ്എ​​​​ഫ്ഐ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ടി​​​​ച്ചു ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് കോ​​​​ട്ട​​​​യ​​​​ത്തു യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ച് ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ക​​ലാ​​ശി​​ച്ചു.

യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ചി​​​​ന്‍റു കു​​​​ര്യ​​​​ൻ ജോ​​​​യി, കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി കു​​​​ഞ്ഞ് ഇ​​​​ല്ലം​​​​പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ചാ​​​​ണു സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 7.30നാ​​​​ണു സം​​​​ഭ​​​​വം. യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​​നി​​​​ന്നു മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കി സി​​​​പി​​​​എം ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഈ ​​​​സ​​​​മ​​​​യം സി​​​​ഐ​​​​ടി​​​​യു, മോ​​​​ട്ടോ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​ൻ ഓ​​​​ഫീ​​​​സ് പ​​​​രി​​​​സ​​​​ര​​​​ത്തു​​​നി​​​​ന്നു ഡി​​​​വൈ​​​​എ​​​​ഫ്ഐ, എ​​​​സ്എ​​​​ഫ്ഐ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​ഴ​​​​യ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ വ​​​​ഴി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തി.

ഇ​​​​തി​​​​നി​​​​ടെ ക​​​​ല്ലേ​​​​റു​​​​മു​​​​ണ്ടാ​​​​യി.ഇ​​​​രു​​​​ന്പു​​​​വ​​​​ടി പോ​​​​ലു​​​​ള്ള ആ​​​​യു​​​​ധ​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​ത്തി​​​​ൽ ചി​​​​ന്‍റു​​​​വി​​​​നും കു​​​​ഞ്ഞ് ഇ​​​ല്ലം​​​പ​​​ള്ളി​​​ക്കും പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നെ​​​​റ്റി​​​​യി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കു​​​​ഞ്ഞ് ഇ​​​​ല്ലം​​​​ന്പ​​​​ള്ളി​​​​യെ ഉ​​​​ട​​​​ൻ​​ത​​​​ന്നെ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

തു​​​​ട​​​​ർ​​​​ന്നു ചി​​​​ന്‍റു കു​​​​ര്യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എം​​​​സി റോ​​​​ഡ് ഉ​​​​പ​​​​രോ​​​​ധി​​​​ച്ചു. റോ​​​​ഡി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​ത്തു യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും മ​​​​റു​​​ഭാ​​​​ഗ​​​​ത്തു ഡി​​​​വൈ​​​​എ​​​​ഫ്ഐ, എ​​​​സ്എ​​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ഒ​​​​ടു​​​​വി​​​​ൽ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി ചി​​​​ന്‍റു​​​​വി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു സം​​​​ഘ​​​​ർ​​​​ഷം അ​​​​യ​​​​ഞ്ഞ​​​​ത്.

ഇ​​​​തി​​​​നി​​​​ടെ യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ർ റോ​​​​ഡി​​​​ൽ ട​​​​യ​​​​ർ ക​​​​ത്തി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.സം​​​​ഘ​​​​ർ​​​​ഷ സാ​​​​ധ്യ​​​​ത നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ രാ​​​​ത്രി​​​​യി​​​​ലും വ​​​​ൻ പോ​​​​ലീ​​​​സ് സ​​​​ന്നാ​​​​ഹ​​​​മാ​​​​ണ് സ്ഥ​​​​ല​​​​ത്തു കാ​​​​വ​​​​ൽ നി​​​​ല്ക്കു​​​​ന്ന​​​​ത്.

Related posts

Leave a Comment