മ​രി​ച്ചാ​ൽ മ​തി​യെ​ന്ന് പ്രാ​ർ​ഥി​ച്ച ദി​ന​ങ്ങ​ളാ​യി​രു​ന്നു അ​ത്, ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റി​നെ​ക്കു​റി​ച്ചും ത​നി​ക്ക് ല​ഹ​രി​യോ​ടു​ണ്ടാ​യി​രു​ന്ന ആ​സ​ക്തി​യെ​ക്കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി യോ ​യോ ഹ​ണി സിം​ഗ്

ഇ​ന്ത്യ​ൻ റാ​പ്പ​റും സം​ഗീ​ത​ജ്ഞ​നു​മാ​യ യോ ​യോ യോ ​ഹ​ണി സി​ങ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ക​ഠി​ന​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് മ​ന​സ് തു​റ​ക്കു​ന്നു. ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റി​നെ​ക്കു​റി​ച്ചും ത​നി​ക്ക് ല​ഹ​രി​യോ​ടു​ണ്ടാ​യി​രു​ന്ന ക​ടു​ത്ത ആ​സ​ക്തി​യെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​ത​ര​ത്തി​ലും ജീ​വി​തം ത​ക​ർ​ന്നെ​ന്ന് തോ​ന്നി​യെ​ന്നും മ​രി​ച്ചാ​ൽ മ​തി​യെ​ന്ന് പ്രാ​ർ​ഥി​ച്ച ദി​ന​ങ്ങ​ളാ​യി​രു​ന്നു അ​തെ​ന്നും ഗാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു.

2014ൽ ​ത​ന്‍റെ ക​രി​യ​റി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ആ​യി​രു​ന്നു അ​ദ്ദേ​ഹം ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. ‘ചാ​ർ ബോ​ട്ടി​ൽ വോ​ഡ്ക’, ‘സ​ണ്ണി സ​ണ്ണി’, ‘ദേ​ശി ക​ലാ​കാ​ർ’ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ പോ​പ്പ് സൂ​പ്പ​ർ​സ്റ്റാ​റാ​യി അ​ദ്ദേ​ഹം തി​ള​ങ്ങി നി​ൽ​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. പ​ക്ഷേ അ​പ്പോ​ഴാ​ണ് എ​നി​ക്ക് ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യ​ത്. എ​ന്‍റെ ആ​രാ​ധ​ക​ർ എ​ന്നെ ആ ​അ​വ​സ്ഥ​യി​ൽ കാ​ണ​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ലാ​യി​രു​ന്നു. ഞാ​ൻ വീ​ടി​നു​ള്ളി​ൽ ത​ന്നെ അ​ട​ച്ചി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളെ പോ​ലും ക​ണ്ടി​ല്ല. ഫോ​ൺ കോ​ളു​ക​ളോ ടി​വി​യോ ഇ​ന്‍റ​ർ​നെ​റ്റോ
ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്‍റെ ദേ​ഹ​ത്ത് പി​ശാ​ച് ക​യ​റി​യെ​ന്ന് വ​രെ ആ​ളു​ക​ൾ ക​രു​തി. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഞാ​ൻ എ​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യി​ല്ല. കു​ളി​ക്കു​മ്പോ​ൾ പോ​ലും, മ​രി​ക്കു​മോ എ​ന്ന പേ​ടി കാ​ര​ണം ഞാ​ൻ കു​ളി​മു​റി​യു​ടെ വാ​തി​ൽ തു​റ​ന്നി​ടാ​റു​ണ്ടാ​യി​രു​ന്നു. ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​ർ നി​ങ്ങ​ളെ യ​ഥാ​ർ​ഥ​മ​ല്ലാ​ത്ത വി​നാ​ശ​ക​ര​മാ​യ ചി​ന്ത​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2018 ലും 2019 ​ലും ഞാ​ൻ മ​രി​ച്ചു പോ​യി എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. എന്‍റെ അ​മ്മ എ​നി​ക്ക് ഭ​ക്ഷ​ണം ത​രു​മാ​യി​രു​ന്നു. അ​ത് എ​ന്‍റെ അ​വ​സാ​ന​ത്തെ ഭ​ക്ഷ​ണ​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​മാ​യി​രു​ന്നു. ഏ​ഴു വ​ർ​ഷ​മാ​യി ഞാ​ൻ ഒ​രേ മ​രു​ന്ന് ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്നു, എ​ന്നി​ട്ടും സു​ഖം പ്രാ​പി​ച്ചി​ല്ല. പ​ക്ഷേ ഒ​ടു​വി​ൽ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ, ഞാ​ൻ ഡോ​ക്ട​റെ​യും മാ​റ്റി. പു​തി​യ ഡോ​ക്ട​ർ മ​രു​ന്നു​ക​ൾ മാ​റ്റി, പു​തി​യ മ​രു​ന്നു​ക​ൾ ത​ന്നു.​നാ​ല് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഞാ​ൻ സു​ഖം പ്രാ​പി​ക്കാ​ൻ തു​ട​ങ്ങി. ഞാ​ൻ ആ​ളു​ക​ളെ ക​ണ്ടു​മു​ട്ടാ​നും ജീ​വി​ത​ത്തെ വീ​ണ്ടും അ​ഭി​മു​ഖീ​ക​രി​ക്കാ​നും തു​ട​ങ്ങി.

ഏ​ഴ് വ​ർ​ഷ​ത്തോ​ളം ഡോ​സ് കൂ​ടി​യ മ​രു​ന്നു​ക​ൾ ക​ഴി​ച്ച് എ​ന്‍റെ ശ​രീ​ര​ഭാ​രം കൂ​ടി. ഞാ​ൻ 105 കി​ലോ ആ​യി. എ​ന്‍റെ മു​ടി പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. ഇ​ത് ശ​രി​ക്കു​ള്ള മു​ടി​യ​ല്ല. എ​നി​ക്ക് ക​ഷ​ണ്ടി ക​യ​റി. ഇ​ത് വി​ഗ് ആ​ണ് എ​ന്നും ഹ​ണി സി​ങ് പ​റ​ഞ്ഞു. താ​ൻ ഇ​പ്പോ​ഴും ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റു​മാ​യി ജീ​വി​ക്കു​ന്നു​വെ​ന്നും ഹ​ണി സി​ങ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment