ക​ണ്ടു പ​ഠി​ക്ക​ണം…! സീ​ബ്രാ ലൈ​നി​ൽ കൂ​ടി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന തെ​രു​വുനാ​യ​; ദൃശ്യം വൈറലാക്കി സോഷ്യൽ മീഡിയ


തൃ​ശൂ​ർ : സീ​ബ്രാ ലൈ​നി​ൽ കൂ​ടി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന തെ​രു​വുനാ​യ​യു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. അ​പ​ക​ട​ങ്ങ​ൾ നി​ത്യ​വും ന​ട​ക്കു​ന്ന കോ​ല​ഴി സെ​ന്‍റ​റി​ൽനി​ന്നാ​ണ് ഈ ​കാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​ഹി​റ്റാ​യി മാ​റി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ഇ​വി​ടു​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ ജോ​മോ​ൻ അ​ത്തേ​ക്കാ​ട് മൊ​ബെ​ലി​ൽ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കൈ​യ​ടി നേ​ടു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ വ​രാ​ത്ത സ​മ​യം നോ​ക്കി സു​ക്ഷ്മ​ത​യോ​ടെ സി​ബ്രാ​ലൈ​നി​ലു​ടെ റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന തെ​രു​വ് നാ​യ​യു​ടെ വീ​ഡി​യോ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ർ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

തി​ര​ക്കേ​റി​യ സം​സ്ഥാ​ന പാ​ത​യി​ൽ കോ​ല​ഴി സെ​ന്‍റ​റി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. മാ​ഞ്ഞു പോ​യ സീ​ബ്രാ സീ​ബ്രാ​ലൈ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ണ്ടും വ​ര​ച്ച​ത്.

Related posts

Leave a Comment