ഏഷ്യയിലെ ധനികരിൽ ധനികർ അംബാനിമാർ

മുംബൈ: മു​കേ​ഷ്, അ​നി​ൽ സ​ഹോ​ദ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അം​ബാ​നി കു​ടും​ബം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​രെ​ന്ന് ഫോ​ബ്സ് മാ​ഗ​സി​ൻ. ഫോ​ബ്സി​ന്‍റെ ഏ​ഷ്യ​യി​ലെ ധ​നി​ക​രാ​യ 50 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് അം​ബാ​നി കു​ടും​ബം ഒ​ന്നാ​മ​താ​യ​ത്. 4,480 കോ​ടി ഡോ​ള​റാ​ണ് അം​ബാ​നി കു​ടും​ബ​ത്തി​ന്‍റെ ആ​സ്തി. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത് 1,900 കോ​ടി ഡോ​ള​റാ​യി​രു​ന്നു.

പു​തി​യ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. 18 ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ൾ ടോ​പ് 50 പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ സാം​സം​ഗ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ലീ ​കു​ടും​ബ​ത്തെ മ​റി​ക​ട​ന്നാ​ണ് അം​ബാ​നി​മാ​രു​ടെ മു​ന്നേ​റ്റം. 4080 കോ​ടി ഡോ​ള​റാ​ണ് ലീ ​കു​ടും​ബ​ത്തി​ന്‍റെ ആ​സ്തി. ഓ​യി​ൽ മു​ത​ൽ ടെ​ലി​കോം മേ​ഖ​ല വ​രെ അ​ട​ക്കി​വാ​ഴു​ന്ന ജ്യേ​ഷ്ഠ​ൻ‌ മു​കേ​ഷ് അം​ബാ​നി​ക്ക് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്ന​തും റി​ല​യ​ൻ​സ് ജി​യോ വ​രി​ക്കാ​രെ നേ​ടു​ന്ന​തി​ൽ വി​ജ​യി​ച്ച​തും നേ​ട്ട​മാ​യി. റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സാ​ണ് അ​നു​ജ​ൻ അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ത്.

ഏ​ഷ്യ​യി​ലെ ധ​നി​ക​രി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള ഒ​രേ​യൊ​രു ഇന്ത്യൻ കു​ടും​ബം അം​ബാ​നിയുടേതാണ്. ഡോ​ള​ർ ക​ണ​ക്കി​ൽ ഈ ​വ​ർ​ഷം ഏ​റ്റ​വു​മ​ധി​കം നേ​ട്ട​മു​ണ്ടാ​ക്കി​യ​തും അം​ബാ​നി​മാ​ർ ത​ന്നെ.

Related posts