Set us Home Page

തൊണ്ടയില്‍ കാന്‍സര്‍! മരണത്തെ മുഖാമുഖം കണ്ട് സോളാര്‍ പ്രതി ബിജു രാധാകൃഷ്ണന്‍; ഭാര്യയെ കൊന്ന കേസില്‍ ജയിലില്‍ കിടക്കുന്ന ബിജുവിന്റെ രോഗം കണ്ടെത്തിയത് ഒരാഴ്ച മുമ്പ്…

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് തൊണ്ടയില്‍ കാന്‍സറെന്നു സൂചന. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ബിജു രാധാകൃഷ്ണന്റെ പേര് ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിനു മുന്‍പില്‍ നേരത്തെ നല്‍കിയപ്പോള്‍ ഇത് കള്ളത്തരമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുന്നത്. ഒരാഴ്ച മുമ്പ് റീജണല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടിവരുമെന്ന്...[ read more ]

ഹവായിയില്‍ ഉടലെടുത്തിരിക്കുന്നത് ലാവാപ്രവാഹങ്ങളുടെ സ്വഭാവം മാറുന്ന അപൂര്‍വ പ്രതിഭാസം ! ദിവസവും കത്തിത്തീരുന്നത് നിരവധി വീടുകള്‍; ദ്വീപിന്റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമാകുന്ന സംഭവങ്ങള്‍ ഇങ്ങനെ…

പഹൊവ: ഹവായ് ദ്വീപ് നിവാസികളെ കൂടുതല്‍ ഭീതിയിലാക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്യ കിലോയ അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് പുറന്തള്ളപ്പെടുന്ന ലാവയുടെ സ്വഭാവം മാറിയതാണ് നാട്ടുകാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുന്നത്.അഗ്നി പര്‍വതത്തില്‍ നിന്ന് പുറപ്പെടുന്ന ലാവ നേരത്തെ കെട്ടിക്കിടന്നിരുന്ന ഭൂഗര്‍ഭ ലാവയുമായി ചേര്‍ന്നാണ് കൂടുതല്‍ ചൂടേറിയതായി മാറിയത്. ഇതോടൊപ്പം ഇവയുടെ ദ്രവസ്വഭാവവും കൂടി. 1955 മുതല്‍ ഭൂമിക്കടിയില്‍ പുറത്തേക്കു വരാനാകാതെ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതുതായി രൂപപ്പെട്ട ലാവ ചേര്‍ന്നതാണു പ്രശ്‌നം രൂക്ഷമാക്കിയത്....[ read more ]

അച്ഛന്റെ എണ്‍പതാം പിറന്നാളിന് മൂര്‍ഖനെ വച്ച് പ്രത്യേക പൂജ; പൂജയ്ക്കിടെ പാമ്പിനെയെടുത്ത് കഴുത്തിലിട്ട പൂജാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറല്‍…

ചെന്നൈ: അച്ഛന്റെ ദീര്‍ഘായുസ്സിനായി അദ്ദേഹത്തിന്റെ 80-ാം പിറന്നാള്‍ ദിനത്തില്‍ മൂര്‍ഖന്‍ പാമ്പിനെ വച്ച് പൂജ നടത്തിയ മകന്‍ പിടിയില്‍. കടലൂര്‍ ദുരൈസ്വാമി നഗറിലെ ക്ഷേത്രത്തിലെ പൂജാരി എസ്. സുന്ദരേശനാണ്(45) സര്‍പ്പപൂജ നടത്തിയത്. പൂജയുടെ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പൂജാരിയെ കുടുക്കിയത്. പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖന്റെ മുന്നിലായിരുന്നു പൂജ. ചടങ്ങിനിടെ പല തവണ പാമ്പ് പൂജാരിയെ കൊത്താന്‍ ആയുന്നതും ഈ സമയം മകുടിയുമായി പാമ്പാട്ടി...[ read more ]

സിനിമ കാണാനുള്ള പണം സമ്പാദിക്കാന്‍ ആരാധനാലയങ്ങളിലെത്തുന്നവരുടെ ചെരുപ്പുകള്‍ മോഷ്ടിച്ചിരുന്നു; തന്റെ പഴയ കാലം തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും സുപരിചിതനാക്കിയത്. സിനിമയോട് തനിക്ക് പണ്ടേ വലിയ പ്രേമമാണെന്നും സിനിമ കാണാനായി പണം സമ്പാദിക്കാന്‍ പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ്. കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷിന്റെ ഈ തുറന്നു പറച്ചില്‍. താന്‍ കണ്ടിട്ടുള്ള...[ read more ]

പടനായകന്‍ ശിവകുമാര്‍! മോദിയും അമിത് ഷായും മറുവശത്ത് സകല അടവുകളും പുറത്തെടുത്തപ്പോഴും കുലുങ്ങാതെ നിന്നു, നാളെയുടെ കോണ്‍ഗ്രസ് പ്രതീക്ഷ ഈ 56കാരനില്‍

കര്‍ണാടകയില്‍ ഖനി മുതലാളിമാരുടെയും വന്‍കിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പില്‍ അധികാരത്തിലേറിയ യെദിയൂരപ്പയും ബിജെപിയും നാണംകെട്ട് താഴെയിറങ്ങി. നാലുവര്‍ഷത്തെ മോദി ഭരണത്തില്‍ ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസ് തലയുയര്‍ത്തി പിടിച്ച് നിന്ന ഒരേയൊരു നിമിഷമെന്ന് ഈ അവസരത്തെ വിശേഷിപ്പിക്കാം. ശതകോടീശ്വരന്മാരുടെ പിന്‍ബലത്തിലും കേന്ദ്ര ഭരണത്തിന്റെ തണലിലും പ്രബലരായി നിന്ന യെദിയൂരപ്പയെയും സംഘത്തെയും ചങ്കുറ്റത്തോടെ നേരിട്ട കോണ്‍ഗ്രസിന്റെ പടനായകന്‍ ആരാണ്? ഡി.കെ. ശിവകുമാര്‍ ചാണക്യന്‍ തന്നെ. കര്‍ണാടക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരപരിവേഷമാണ് ഇപ്പോള്‍ ഡികെയ്ക്ക്. ഡി.കെ....[ read more ]

മുഖ്യമന്ത്രി കസേര വാഴാത്ത യെദിയൂരപ്പ, മൂന്നു തവണ മുഖ്യമന്ത്രി, മൂന്നിലും പാതിവഴിയില്‍ കാലിടറി, നാണക്കേടുകള്‍ മാത്രം മിച്ചം, ക്ലാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയായ യെദിയൂരപ്പയുടെ വീഴ്ച്ചയുടെ ചരിത്രം ഇങ്ങനെ

ഒരിക്കല്‍ക്കൂടി യെദിയൂരപ്പ മുഖ്യമന്ത്രി. പറഞ്ഞു തീരുംമുമ്പേ നാണംകെട്ട് പുറത്തുപോകുകയും ചെയ്തു. രാജ്യത്തെ തന്നെ നിര്‍ഭാഗ്യവാനായ മുഖ്യമന്ത്രിയെന്ന് വേണമെങ്കില്‍ അദേഹത്തെ വിശേഷിപ്പിക്കാം. മൂന്നാം തവണയാണ് കാലാവധി തികയ്ക്കാതെ യെദിയൂരപ്പ പടിയിറങ്ങുന്നത്. ജെഡി-എസുമായുണ്ടായ ധാരണയനുസരിച്ച് 2007ല്‍ ആദ്യമായി മുഖ്യമന്ത്രിയായ യെദിയൂരപ്പയ്ക്ക് വെറും ഏഴു ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ കഴിഞ്ഞത്. എച്ച്.ഡി. കുമാരസ്വാമി പാലം വലിച്ചതായിരുന്നു കാരണം. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭൂരിപക്ഷത്തിന് ഏതാനും എംഎല്‍എമാരുടെ കുറവുണ്ടായിരുന്ന...[ read more ]

കര്‍ണാടക നാടകത്തിന് അവസാനമായി ! മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വച്ചു

കര്‍ണാടകയില്‍ ദിവസങ്ങളായി തുടര്‍ന്നുവന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വച്ചു. വിശ്വാസവോട്ട് തേടാന്‍ നില്‍ക്കാതെയാണ് രാജി. നിയമസഭയിലെ വികാരനിര്‍ഭരമായ പ്രസംഗത്തിനൊടുവിലായിരുന്നു രാജി പ്രഖ്യാപനം. കര്‍ണാടകയിലെ ഭരണം എന്ന ബിജെപിയുടെ സ്വപ്‌നമാണ് ഇതോടെ പൊലിഞ്ഞത്. അധികാരമേറ്റ്,  55 മണിക്കൂറിനുശേഷം രാജിവയ്‌ക്കേണ്ടി വന്നതിന്റെ നാണക്കേട് കൂടിയാണ് യെദിയൂരപ്പയ്ക്ക് ഉണ്ടായിരിക്കുന്നത്.

കളികള്‍ ഒന്നും ഫലിച്ചില്ല, വിശ്വാസ വോട്ടിനു മുമ്പേ രാജിക്കത്ത് തയാറാക്കി യെദിയൂരപ്പ, ഭരിക്കാന്‍ ഭാഗ്യമില്ലാത്ത മുഖ്യമന്ത്രിയെന്ന ചീത്തപ്പേര് ഇക്കുറിയും, കര്‍ണാടക സസ്‌പെന്‍സ് തുടരുന്നു

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പ രാജിവച്ചതായി റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജിയെന്നാണു സൂചന. യെദിയൂരപ്പ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത് മൂന്നാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് യെദിയൂരപ്പ ഭരണം വിട്ടൊഴിയുന്നത്. കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിനെ ഹോട്ടലില്‍ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്. ആനന്ദ് സിംഗ്...[ read more ]

കായംകുളത്ത് ഭര്‍ത്താക്കന്മാര്‍ ഭയത്തില്‍, ഒളിച്ചോടി പോകുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി പെരുകുന്നു, കഴിഞ്ഞവര്‍ഷം കുടുംബം ഉപേക്ഷിച്ച് പോയത് 36 സ്ത്രീകള്‍, കാരണമറിയാതെ നാട്ടുകാര്‍

ആലപ്പുഴ കായംകുളത്ത് വീടും കുടുംബവും ഉപേക്ഷിച്ച് ഒളിച്ചോടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം ഭയാനകമായി വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 36 സ്ത്രീകളാണ് ഭര്‍ത്താവിനെയും മക്കളെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി പോയത്. വിവരാകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ ഒ. ഹാരിസിന് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍ കാണിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ഇരുപത്തിയഞ്ചിന് താഴെ മാത്രമായിരുന്നു. 2015 ല്‍ പുരുഷന്മാര്‍ അടക്കം 39 പേരെയാണ് കാണാതായത്. 2014 മുതല്‍...[ read more ]

പെണ്‍കുട്ടിയുടെ പകവീട്ടല്‍! പഠിക്കാന്‍ പറഞ്ഞതിന് പത്താംക്ലാസുകാരി അധ്യാപകനെതിരേ പീഡന പരാതി നല്കി, പോലീസ് കസ്റ്റഡിയില്‍ അധ്യാപകന്‍ നേരിട്ടത് സമാനതകളില്ലാത്ത ദുരിതം, കാസര്‍ഗോഡ് നടന്നത്

ശത്രുതയുള്ള ആളോട് പകരംവീട്ടാന്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന കാര്യമാണ് പീഡന പരാതി നല്കുകയെന്നത്. അങ്ങനെയൊരു പീഡനപരാതി അധ്യാപകന്റെ ജീവിതം തകര്‍ത്ത വാര്‍ത്തയാണ് കാസര്‍ഗോഡ് ബദിയടുക്കയില്‍ നിന്നു വരുന്നത്. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി 2015 ലാണ് സ്‌കൂളിലെ അധ്യാപകനെതിരേ പോലീസില്‍ പീഡന പരാതി നല്‍കിയത്. അന്നു പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. എന്നാല്‍, അധ്യാപകനെതിരേ പെണ്‍കുട്ടി നല്‍കിയ പരാതി വ്യാജമാണെന്ന്...[ read more ]

LATEST NEWS