Set us Home Page

38,000 കടന്ന് സെൻസെക്സ്

മും​ബൈ: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ​സാ​ധ്യ​ത​യേപ്പ​റ്റി​യു​ള്ള ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ന്‍റെ തേ​രി​ലേ​റി ഓ​ഹ​രി​ക​ൾ കു​തി​ക്കു​ന്നു. സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 38,000നു ​മു​ക​ളി​ൽ ക്ലോ​സ് ചെ​യ്ത് ച​രി​ത്രം കു​റി​ച്ചു. നി​ഫ്റ്റി​യും റി​ക്കാ​ർ​ഡ് ക്ലോ​സിം​ഗ് ന​ട​ത്തി.

ക​ന്പ​നി​ക​ളു​ടെ റി​സ​ൾ​ട്ടു​ക​ൾ മി​ക​ച്ച​താ​യി. വി​ദേ​ശി​യും സ്വ​ദേ​ശി​യു​മാ​യ നി​ക്ഷേ​പ​സ്ഥാ​പ​ന​ങ്ങ​ൾ പ​ണം കൊ​ണ്ടു​വ​രു​ന്നു, അ​ടു​ത്ത ദ​ശ​ക​ങ്ങ​ളി​ൽ ഇ​ന്ത്യ​യാ​കും ലോ​ക​വ​ള​ർ​ച്ച​യു​ടെ ചാ​ല​ക​ശ​ക്തി എ​ന്ന് ഐ​എം​എ​ഫ് പ്ര​വ​ചി​ക്കു​ന്നു; ഓ​ഹ​രി​വി​പ​ണി കു​തി​ച്ചു​പാ​യാ​ൻ മ​റ്റെ​ന്തു​വേ​ണം? ഐ​സി​ഐ​സി​ഐ ബാ​ങ്ക് ഓ​ഹ​രി ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 100 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്ന ജെ.​പി.​ മോ​ർ​ഗ​ൻ പ്ര​വ​ച​നം ബാ​ങ്ക് ഓ​ഹ​രി​ക​ൾ​ക്കെ​ല്ലാം ഉ​ത്തേ​ജ​നം പ​ക​ർ​ന്നു.

സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ ആ​ദ്യ​മാ​യി 38,000 മ​റി​ക​ട​ന്നു. മാ​ത്ര​മ​ല്ല 38,000ത്തിനു ​മു​ക​ളി​ൽ ക്ലോ​സ് ചെ​യ്യു​ക​യും ചെ​യ്തു. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 136.81 പോ​യി​ന്‍റ് നേ​ട്ട​ത്തി​ലാ​ണ് 38,024.37ലെ ​ക്ലോ​സിം​ഗ്. 37,000നു ​മു​ക​ളി​ലാ​യി​ട്ടു വെ​റും 11 വ്യാ​പാ​ര​ദി​നം​കൊ​ണ്ട് സെ​ൻ​സെ​ക്സ് അ​ടു​ത്ത ആ​യി​രം ക​ട​ന്നു.

നി​ഫ്റ്റി 11,470.7 എ​ന്ന പു​തി​യ റി​ക്കാ​ർ​ഡി​ൽ ക്ലോ​സിം​ഗ് ന​ട​ത്തി.
ഐ​സി​ഐ​സി​ഐ ബാ​ങ്ക് ഓ​ഹ​രി 4.64 ശ​ത​മാ​നം ക​യ​റി​യ​പ്പോ​ൾ ആ​ക്സി​സ് ബാ​ങ്കി​ന് 3.86 ശ​ത​മാ​നം നേ​ട്ട​മു​ണ്ടാ​യി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS