മാങ്കാംകുഴി: ശക്തമായ കാറ്റിലും മഴയിലും തഴക്കര പഞ്ചായത്തിലെ അറുനൂറ്റിമംഗലം, പെരുവേലില്‍ചാല്‍ പുഞ്ച എന്നീവിടങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചു. അറുനൂറ്റിമംഗലത്ത് ലക്ഷങ്ങളുടെ വെറ്റിലകൃഷിയാണ് നശിച്ചത് അറുനൂറ്റിമംഗലം കമലാഭവനത്തില്‍ യശോധരന്റെ വെറ്റിലകൃഷിയാണ് നശിച്ചത്.
പെരുവേലില്‍ചാല്‍ പുഞ്ചയില്‍ കൊയ്ത്തിനു പാകമായ 125 ഏക്കറിലെ നെല്‍കൃഷി മഴവെള്ളം കയറി നശിച്ചു. വെട്ടിയാര്‍ പടിഞ്ഞാറേ ബ്ലോക്കിലെ മുപ്പതോളം വരുന്ന കര്‍ഷകരുടെ കൂട്ടായ്മയില്‍ പാട്ടത്തിനെടുത്തു ചെയ്ത നെല്‍കൃഷിയാണ് നശിച്ചത് ആകെ 200 ഏക്കറിലാണ് ഇവിടെ കൃഷിചെയ്തത് ഇതില്‍ എഴുപത്തിയഞ്ച് ഏക്കറിലെ നെല്ല് കൊയ്തു മാറ്റി 50 ടണ്‍ നെല്ല് സപ്ലൈക്കോക്ക് നല്‍കിയിരുന്നു ശേഷിച്ച75 ഏക്കറിലെ കൊയ്യാന്‍ പാകമായ ലക്ഷങ്ങളുടെ നെല്‍കൃഷിയാണ് നശിച്ചത്.