‘അടാര്‍ ലവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് റോഷ്ന ആൻ റോയി. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ വന്ന കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുന്‍ ഭര്‍ത്താവ് കിച്ചു ടെല്ലാസുമായി ബന്ധപ്പെടുത്തിയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘കിച്ചു രക്ഷപ്പെട്ടെന്നാണ് കമന്റ്. റോഷിണിയുടെ ഗ്ലാമർ ചിത്രത്തിനാണ് ആരാധകന്റെ വക കമന്റ്. അങ്ങനല്ല ബേബ്.. ഞാൻ അതിജീവിച്ചു എന്നാണ് റോഷ്ന അതിനു മറുപടിയായി നൽകിയത്.
അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് റോഷ്നയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വേർപിരിഞ്ഞത്. ഒമർ ലുലു സംവിധാനം ചെയ്ത അടാര്‍ ലവ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റോഷ്ന. അങ്കമാലി ഡയറീസിലെ ‘പോത്ത് വര്‍ക്കി’, തണ്ണീർ മത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങളില്‍ കിച്ചു അഭിനയിച്ചിട്ടുണ്ട്. ‘അജഗജാന്തരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയാണ് ഇയാൾ.
