ജാ​ഗ്ര​തൈ..! ഫ്ലിപ്കാ​ര്‍​ട്ട്, ആ​മ​സോ​ണ്‍ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളു​ടെ പേ​രി​ല്‍ ത​ട്ടി​പ്പ് വ​ര്‍​ധി​ക്കു​ന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങളും, തട്ടിപ്പുകള്‍ വരുന്ന വഴിയും ഇങ്ങനെ…

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ പ്ര​മു​ഖ ഷോ​പ്പിം​ഗ് വെ​ബ്‌​സൈ​റ്റു​ക​ളു​ടെ പേ​രി​ല്‍ സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. 15,000 രൂ​പ​യു​ടെ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ 3000 രൂ​പ​യ്ക്ക്, 10,000 രൂ​പ വി​ല​യു​ള്ള ബ്രാ​ന്‍​ഡ​ഡ് വാ​ച്ചു​ക​ള്‍ 2000 രൂ​പ​യ്ക്ക് തു​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ള്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി മു​ന്‍​നി​ര ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളു​ടെ വ്യാ​ജ പേ​രി​ലാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. സി​റ്റി പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പു​ക​ള്‍ വ​രു​ന്ന വ​ഴി പ്ര​മു​ഖ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളാ​യ ഫ്ലിപ്കാ​ര്‍​ട്ട്, ആ​മ​സോ​ണ്‍ തു​ട​ങ്ങി​വ​യു​ടെ വ്യാ​ജ​സൈ​റ്റു​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് കൂ​ടു​ത​ലാ​യും ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മെ വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്ത ഷോ​പ്പിം​ഗ് സൈ​റ്റു​ക​ള്‍ വ​ഴി വ​മ്പ​ന്‍ ഓ​ഫ​ര്‍ വാ​ഗ്ദാ​നം ന​ല്‍​കി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന​വ​രും…

Read More

അയാൾ ആരാണ് ? ന​ടി ഹ​ൻ​സി​ക മോ​ട്‌​വാ​ണി ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വാ​ഹി​ത​യാ​കും; വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ന​ടി ഇ​തു​വ​രെ അ​റി​ഞ്ഞി​ട്ടി​ല്ല…

ന​ടി ഹ​ൻ​സി​ക മോ​ട്‌​വാ​ണി ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വാ​ഹി​ത​യാ​കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​വും വി​വാ​ഹം ന​ട​ക്കു​ക- കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന പ്ര​ച​ര​ണമാ​ണ് ഇ​ത്. എ​ന്താ​യാ​ലും ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ന​ടി ഇ​തു​വ​രെ അ​റി​ഞ്ഞി​ട്ടി​ല്ല. ഇപ്പോൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി നടി രം​ഗ​ത്തെ​ത്തി. ഇ​തേ​പ്പ​റ്റി ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മം വാ​ർ​ത്ത ന​ൽ​കി​യ​പ്പോ​ൾ ദൈ​വ​മേ..​ആ​രാ​ണ​യാ​ൾ എ​ന്നാ​ണ് ഹ​ൻ​സി​ക വാ​ർ​ത്ത​യ്ക്കു താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്. ത​ന്‍റെ വി​വാ​ഹവാ​ർ​ത്ത താ​ൻ​ പോ​ലും ഇ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്നും ക​മ​ന്‍റ് ബോ​ക്സി​ൽ മ​റ്റൊ​രാ​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി താ​രം കു​റി​ച്ചു. ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ഹ​ൻ​സി​ക ദേ​സ​മു​ദു​രു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​കു​ന്ന​ത്. ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ട, ത​മി​ഴ്, മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ വി​ല്ല​ൻ ആ​ണ് ഹ​ൻ​സി​ക​യു​ടെ മ​ല​യാ​ള ചി​ത്രം.

Read More

വീണ്ടും രാ​ഗേ​ഷ് ; ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫി​ന് വി​ജ​യം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ പി.​കെ രാ​ഗേ​ഷ് വി​ജ​യി​ച്ചു. ഇ​ന്നു രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. 11.10 ഓ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലും പു​റ​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​കെ.​രാ​ഗേ​ഷി​ന് 28 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എ​ൽ​ഡി​എ​ഫി​ലെ വെ​ള്ളോ​റ രാ​ജ​ന് 27 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. 55 അം​ഗ കൗ​ൺ​സി​ല​ർ​മാ​രാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഉ​ള്ള​ത്. ഇ​തി​ൽ എ​ൽ​ഡി​എ​ഫി​ന് 27ഉം ​യു​ഡി​എ​ഫ് 28 ഉം ​കൗ​ൺ​സി​ല​ർ​മാ​രാ​ണ് ഉ​ള്ള​ത്. ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​തോ​ടെ മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് രാ​ജി വ​യ്ക്കും. മു​സ്‌​ലിം​ലീ​ഗു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​ജി. ലീ​ഗി​ലെ സി.​സീ​ന​ത്താ​യി​രി​ക്കും പു​തി​യ മേ​യ​ർ. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ…

Read More

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി ശ്രീ​ധ​ന്യ സു​രേ​ഷ് ചു​മ​ത​ല​യേ​റ്റു; ചുമതലയേറ്റു! ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍; രണ്ടാഴ്ച്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു…

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഐ​എ​സ് നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷ് കോ​ഴി​ക്കോ​ട് അസിസ്റ്റന്‍റ് ക​ള​ക്ട​റാ​യി ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റു. 2019 ഐ​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ഇ​ന്ന​ലെ വൈ​കിീ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു​വി​ന് മു​ന്പാ​കെ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാ​ഴ്ച്ച് തി​രു​വ​ന്ത​പു​ര​ത്ത് ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു ശ്രീ​ധ​ന്യ. വ​യ​നാ​ട് ജി​ല്ല​യി​ലെ അ​ന്പ​ല​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നാ​ണ് സി​വി​ൽ സ​ർ​വീ​സി​ന്‍റെ പ​ട​വു​ക​ൾ ത​ണ്ടി ശ്രീ​ധ​ന്യ കോ​ഴി​ക്കോ​ട് ജി​ല്ലാ അസിസ്റ്റന്‍റ് ക​ള​ക്ട​റാ​യി എ​ത്തു​ന്ന​ത്. അ​ന്പ​ല​ക്കൊ​ല്ലി കോ​ള​നി​യി​ലെ സു​രേ​ഷും ക​മ​ല​യു​മാ​ണ് ശ്രീ​ധ​ന്യ​യു​ടെ മാ​താ​പി​താ​ക​ൾ. ത​രി​യോ​ട് നി​ർ​മ​ലാ ഹൈ​സ്കൂ​ളി​ൽ നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യ​ഭ്യാ​സ​വും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രി​ദ​വും പൂ​ർ​ത്തി​യാ​ക്കി​യ​ ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​ന് ചേ​ർ​ന്ന​ത്. ശ്രീ​ധ​ന്യ ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലു​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ജോ​ലി ചെ​യ്തി​രു​ന്നു. 2016 ൽ ​ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ…

Read More

ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​തൈ… ക​വ​ര്‍​ച്ച​ക്കാ​ര്‍ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​യ​താ​യി അ​റ​സ്റ്റി​ലാ​യ ക​ള്ള​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍

പ​യ്യ​ന്നൂ​ര്‍: ക​വ​ര്‍​ച്ച​ക്കാ​ര്‍ സ​ര്‍​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​വ​ര്‍​ച്ച​ക്കി​ട​യി​ല്‍ ഇ​ന്ന​ലെ പെ​രി​ങ്ങോം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ക​ണ്ണ​വം സ്വ​ദേ​ശി പാ​റ​മ്മ​ല്‍ ഹൗ​സി​ല്‍ വ​രു​ണി​നെ (25) ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്. ജ​യി​ല്‍​ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ള​ട​ങ്ങി​യ സം​ഘ​മാ​ണ് ക​വ​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട് രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. പെ​ട്ടെ​ന്ന് പ​ണ​മു​ണ്ടാ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ചി​ല യു​വാ​ക്ക​ളും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. വ​രു​ണും കൂ​ട്ടു​കാ​ര​ന്‍ ദീ​പു​വും ക​വ​ര്‍​ച്ച​ക്കാ​യി കൊ​ണ്ടു​വ​ന്ന കാ​ര്‍ അ​യ​ല്‍​വാ​സി​യി​ല്‍ നി​ന്നും വാ​ട​ക​ക്കെ​ടു​ത്ത​താ​ണെ​ന്നും ഇ​വ​രു​ള്‍​പ്പെ​ടെ വ​ലി​യൊ​രു സം​ഘം​ത​ന്നെ ക​വ​ര്‍​ച്ച ന​ട​ത്താ​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ​താ​യും പോ​ലീ​സി​നോ​ട് ഇ​യാ​ള്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ഇ​തോ​ടെ നൈ​റ്റ് പ​ട്രോ​ളിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ന്നാ​ഹ​ങ്ങ​ളു​മാ​യി പോ​ലീ​സും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ പെ​രി​ങ്ങോം ഓ​ല​യ​മ്പാ​ടി​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ കെ.​എം.​ട്രേ​ഡേ​ഴ്സി​ന്‍റെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വ​രു​ണ്‍ എ​എ​സ്ഐ പി.​ജി.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പെ​രി​ങ്ങോം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. റ​ബ​ര്‍ ഷീ​റ്റു​ള്‍​പ്പെ​ടെ​യു​ള്ള മ​ല​ഞ്ച​ര​ക്ക് ഉ​ല്പ​ന്ന​ങ്ങ​ള്‍ കാ​റി​ല്‍ ക​ട​ത്തു​വാ​നു​ള്ള…

Read More

ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ഷ​രീ​ഫ് നി​ർ​മി​ച്ച​ത് അ​സലൊ​രു ബോ​ട്ട്! പ്ര​ള​യ​ജ​ല​ത്തി​ൽ സുര​ക്ഷ​യൊ​രു​ക്കാ​ൻ ഇ​നി ഷ​രീ​ഫി​ന്‍റെ ബോ​ട്ടും

മു​ക്കം: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ഷ​രീ​ഫ് നി​ർ​മി​ച്ച​ത് അ​സലൊ​രു ബോ​ട്ട്. നാ​ല് മീ​റ്റ​ർ നീ​ള​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​വു​ന്ന ജി​ഐ ഷീ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച ​ബോ​ട്ടി​ന്‍റെ നിർമാണം ഏ​റെ​ക്കു​റെ അ​ദ്ദേ​ഹം ഒ​റ്റ​യ്ക്ക് ത​ന്നെ നി​ർ​വ​ഹി​ച്ചു. മ​ക​ൻ യാ​സി​ർ മു​ഹ​മ്മ​ദ് വ​ല്ല​പ്പോ​ഴും സ​ഹാ​യ​ത്തി​നെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ള​യ​ദു​രി​തം പേ​റി​യ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നാ​യി എ​ന്തെ​ങ്കി​ലു​മൊ​ന്നു ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് ഷ​രീ​ഫ് കാ​രാ​ട്ട് എ​ത്തി​ച്ചേ​ർ​ന്ന​ത്. ക​റു​ത്ത​പ​റ​മ്പ് ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ വീ​ട്ടി​ൽ ഇ​രു​പ​ത്ത​ഞ്ചോ​ളം ദി​വ​സ​മെ​ടു​ത്താ​ണ് ഈ ​ബോ​ട്ട് നി​ർ​മ്മി​ച്ച​ത്. മ​ണ്ണെ​ണ്ണ​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഒ​ന്ന​ര എ​ച്ച്പി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ൽ താ​ഴ്ന്ന് പോ​കാ​തി​രി​ക്കാ​ൻ എ​യ​ർ ടാ​ങ്കും, ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​ൻ സീ​റ്റു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ബോ​ട്ട് പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ ഇ​റ​ക്കു​ക​യും എ​ട്ട് പേ​രെ ക​യ​റ്റി യാ​ത്ര വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യും…

Read More

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഴാ​ത്ത മു​ഖ്യ​ന്‍റെ ത​ട്ട​കം; കോ​വി​ഡ് കാ​ല​ത്ത് കൂ​ട്ടം കൂ​ടി നി​ന്ന പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ വി​ര​ട്ടി​യ സി​ഐ​ക്കും സ്ഥ​ലം മാ​റ്റം

ത​ല​ശേ​രി:​ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ട്ട​ക​മാ​യ ത​ല​ശേ​രി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ല്‍ ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ ആ​റാ​മ​ത്തെ ഡി​വൈ​എ​സ്പി​യി​യാ​യി മ​ല​പ്പു​റം സ്വ​ദേ​ശി മൂ​സ വ​ള്ളി​ക്കാ​ട​ന്‍ ചു​മ​ത​ല​യേ​റ്റു.​കോ​ഴി​ക്കോ​ട് ടൗ​ണി​ല്‍ നി​ന്നാ​ണ് മൂ​സ വ​ള്ളി​ക്കാ​ട​ന്‍ ത​ല​ശേ​രി​യി​ലെ​ത്തി​യി​ട്ടു​ള്ള​ത്. കൂ​ത്തു​പ​റ​മ്പ് സി​ഐ യാ​യി​രു​ന്ന എം.​പി ആ​സാ​ദി​നും സ്ഥാ​ന​ച​ല​നം. ത​ല​ശേ​രി ഡി​വൈ​എ​സ്പി യാ​യി​രു​ന്ന വേ​ണു​ഗോ​പാ​ല​നെ ഭ​ര​ണ​പ​ക്ഷ​ത്തെ പ്ര​മു​ഖ നേ​താ​വി​ന്‍റെ അ​സം​തൃ​പ്തി​യെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഡി​സി​ആ​ര്‍​ബി​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് റോ​ഡി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന ഭ​ര​ണ​പ​ക്ഷ​ത്തെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ വി​ര​ട്ടി​യോ​ടി​ച്ച​തി​നാ​ണ് കൂ​ത്തു​പ​റ​മ്പ് സി​ഐ എം.​പി ആ​സാ​ദി​ന്‍റെ ക​സേ​ര തെ​റി​ച്ച​ത്. ആ​സാ​ദി​നെ പ​യ്യോ​ളി സി​ഐ​യാ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. കൂ​ത്തു​പ​റ​മ്പ് സി​ഐ യാ​യി ബി​നു മോ​ഹ​നെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ത​ല​ശേ​രി എ​സ്‌​ഐ യാ​യി​രു​ന്ന ബി​നു മോ​ഹ​ന്‍ തി​ങ്ക​ളാ​ഴ്ച കൂ​ത്ത​പ​റ​മ്പി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കും.​ത​ല​ശേ​രി സ​ബ് ഡി​വി​ഷ​നി​ല്‍ ഇ​ട​തു പ​ക്ഷം അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന സാ​ജു പോ​ളി​നെ മാ​റ്റി​ക്കൊ​ണ്ട് പ്രി​ന്‍​സ് അ​ബ്ര​ഹാ​മാ​നെ​യാ​ണ് നി​യ​മി​ച്ച​ത്. പി​ന്നീ​ട് ഐ​പി​എ​സു​കാ​രാ​യ ചൈ​ത്ര തെ​രേ​സ ജോ​ണും,…

Read More

വിൽപനക്കാരെ കാത്തുനിൽക്കേ ചാലക്കുടിയിൽ കഞ്ചാവുമായി കോട്ടയം സ്വദേശിനിയായ യുവതിയടക്കം രണ്ടുപേർ പിടിയിൽ

ചാ​ല​ക്കു​ടി: കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ​വ​ച്ച് കാ​റി​ൽ​നി​ന്ന് ക​ഞ്ചാ​വു സ​ഹി​തം യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. കോ​ട്ട​യം വെ​ച്ചൂ​ർ ഇ​ട​യാ​ഴം ഹ​രി​താ​ല​യ​ത്തി​ൽ സ​രി​ത (28), പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മ​ണ​ത്തൊ​ടി സു​ധീ​ർ (46) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷ്, സി​ഐ കെ.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. കാ​റി​ൽ​നി​ന്നും 1050 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പു​ല​ർ​ച്ചെ 1.15നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നു​വേ​ണ്ടി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത് കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഡി​വൈ​എ​സ്പി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

Read More

ജോളി വിളിച്ചു, ജയിലില്‍ നിന്ന്… മൂന്നുവട്ടം..! ഇപ്പോഴത്തെ കേസ് അന്വേഷണത്തില്‍ തൃപ്തിയില്ല; ജോളി റെമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും കുടുംബം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി ജ​യി​ലി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് മ​ക​നും കേ​സി​ലെ പ്ര​ധാ​ന​ സാ​ക്ഷി​യു​മാ​യ റെ​മോ​യെ വി​ളി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ജോ​ളി ജ​യി​ലി​ൽ നി​ന്നും മൂ​ന്നു പ്രാ​വ​ശ്യം വി​ളി​ച്ചു​വെ​ന്ന് ജോ​ളി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യി​യു​ടെ സ​ഹോ​ദ​രി റെ​ഞ്ചി വ്യ​ക്ത​മാ​ക്കി. ജോ​ളി മ​ക​നു​മാ​യി 20 മി​നിറ്റിലധികം സം​സാ​രി​ച്ചു​വെ​ന്നും റെ​ഞ്ചി പ​റ​ഞ്ഞു. ഫോ​ണ്‍ വി​ളി​ക്കു​ന്ന കാ​ര്യം വീ​ട്ടു​കാ​ര്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഫോ​ണ്‍ വി​ളി​ക്ക​രു​തെ​ന്ന് വി​ല​ക്കി​യ ശേ​ഷ​വും ജോ​ളി വി​ളി​ച്ചെ​ന്ന് റെ​ഞ്ചി പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ലെ​ന്നും ജോ​ളി റെ​മോ​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. ‌ത‌​ട​വു​കാ​ർ​ക്ക് അ​നു​വ​ദി​ച്ച ഫോ​ണി​ൽ നി​ന്നാ​ണ് ജോ​ളി വി​ളി​ച്ച​തെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ര​ജി​സ്റ്റ​റി​ല്‍ എ​ഴു​തി​യ ശേ​ഷ​മാ​ണ് വി​ളി​ച്ച​ത്. അ​ന്വേ​ഷ​ണം ന​ട​ത്തി കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

Read More

ചെ​റി​യ പി​ഴ; ആംബുലൻ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചു; ക്വാറന്‍റൈനിൽ കഴിഞ്ഞത് മറ്റ് ഡ്രൈവർമാർക്കൊപ്പം; 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് പ്ര​തി​സ​ന്ധി​യിൽ

തൃ​ശൂ​ർ: കോ​വി​ഡ് പോ​സി​റ്റീ​വാ​യ 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​റ്റു ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്കി​യ​തോ​ടെ സ​ർ​വീ​സ് മൊ​ത്തം പ്ര​തി​സ​ന്ധി​യി​ലാ​യി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ഴ്ച​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ താ​മ​സി​ക്കു​ന്ന മ​ണ്ണു​ത്തി​യി​ലെ കേ​ന്ദ്ര​ത്തി​ലാ​ണ് കോ​വി​ഡ് സം​ശ​യി​ച്ച ഡ്രൈ​വ​റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഈ ​ഡ്രൈ​വ​ർ​ക്ക്് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന മു​പ്പ​ത് ഡ്രൈ​വ​ർ​മാ​ർ​ക്കും മ​റ്റു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി. ഇ​തോ​ടെ ഏ​റ്റ​വും അ​ത്യാ​വ​ശ്യ സ​ർ​വീ​സാ​യ 108 ആം​ബു​ല​ൻ​സി​ന്‍റെ സ​ർ​വീ​സും പ്ര​തി​സ​ന്ധി​യി​ലാ​യി. കോ​വി​ഡ് കേ​സു​ക​ൾ മു​ഴു​വ​ൻ 108 ആം​ബു​ല​ൻ​സി​ലാ​ണ് എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഈ ​സ​ർ​വീ​സ് പ്ര​ശ്ന​ത്തി​ലാ​യ​തോ​ടെ മ​റ്റു ആം​ബു​ല​ൻ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. എ​ന്നാ​ൽ കോ​വി​ഡ് കേ​സു​ക​ൾ എ​ടു​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ മ​റ്റു ആം​ബു​ല​ൻ​സു​ക​ളി​ൽ ഉ​ണ്ടാ​കി​ല്ല. അ​തി​നാ​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ 108 ആം​ബു​ല​ൻ​സി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​രെ ക്ഷ​ണി​ച്ചി​രി​ക്ക​യാ​ണി​പ്പോ​ൾ. കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വ​ർ​മാ​രെ കി​ട്ടു​മോ​യെ​ന്ന​തും ആ​രോ​ഗ്യ​വ​കു​പ്പി​ന് വെ​ല്ലു​വി​ളി​യാ​യി…

Read More