മുഹൂർത്തം തെറ്റാതെ വരനെത്തി കൂടെ കോവിഡും; വിവാഹത്തിനെത്തിയ വരനും ബന്ധുക്കൾക്കും കോവിഡ്; പ്രദേശം കണ്ടെയിൻമെന്‍റ് സോണിൽ

പ​ത്ത​നാ​പു​രം: വാ​ഴ​പ്പാ​റ പ​ള്ളി​യ്ക്ക് സ​മീ​പം വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ന​വ​വ​ര​നും മൂ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വാ​ഴ​പ്പാ​റ മേ​ഖ​ല ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​യി. ന​ടു​മു​രു​പ്പ്, കു​ഴി​ക്കാ​ട്, വ​ല​തു​ക​ര ക​നാ​ൽ ഭാ​ഗം മു​ത​ൽ വാ​ഴ​പ്പാ​റ, കൊ​ച്ചു​ട​യ​ൻ​ചി​റ, മു​ള്ളൂ​ർ നി​ര​പ്പ്, മ​ണ​ക്കാ​ട്ടു​പു​ഴ, കൊ​ല്ല പാ​റ മേ​ഖ​ല​ക​ൾ ഇ​ന്ന് മു​ത​ൽ ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണാ​കും. കു​ഴി​ക്കാ​ട്, കൊ​ല്ലാ​പാ​റ, മു​ള്ളൂ​ർ നി​ര​പ്പി​ൽ നി​ന്ന് എ​സ് എ​ഫ് സി ​കെ യി​ലേ​യ്കു​ള്ള ഗേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റി​യ റോ​ഡു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും അ​ട​യ്ക്കും. ക​ല​ഞ്ഞൂ​ർ പാ​ടം റോ​ഡി​ൽ വാ​ഴ​പ്പാ​റ പാ​ലം, മ​ണ​ക്കാ​ടു​പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ൽ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന​ട​ത്തി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. അ​വി​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

താ​ക്കീ​ത് മാ​ത്രം ! സ്വകാര്യ ലാബിലെ കോവിഡ് ടെസ്റ്റില്‍ പിഴവെന്ന് ആരോപണം! രോഗമില്ലാത്തവര്‍ കോവിഡ് സെന്ററില്‍ കഴിയേണ്ടി വന്നു

കോ​ട്ട​യം: സ്വ​കാ​ര്യ ലാ​ബി​ലെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​നെ​തി​രേ ആ​ക്ഷേ​പം. ചി​ല സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് നി​ശ്ചി​ത തു​ക ഈ​ടാ​ക്കി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഒ​രു ലാ​ബി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​നെ​തിരേ​യാ​ണ് പ​ല​രും പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പ​രി​ശോ​ധി​ച്ച​തി​ൽ രോ​ഗ​മി​ല്ലാ​ത്ത ചി​ല​ർ​ക്കു പോ​സി​റ്റീ​വ് ഫ​ലം കി​ട്ടി​യെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ കോ​വി​ഡ് ടെ​സ്റ്റും സ്വ​കാ​ര്യ ലാ​ബു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ർ​ടിപി​സി​ആ​ർ ടെ​സ്റ്റി​ന് 2,750 രൂ​പ​യും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് 600രൂ​പ​യു​മാ​ണ് സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ഈ​ടാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കൃ​ത്യ​ത ല​ഭി​ക്കു​ന്ന പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രാ​ണ് ഫ​ല​ത്തി​ൽ സം​ശ​യം ഉ​ന്ന​യി​ച്ചു രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. വീ​ണ്ടും പ​രി​ശോ​ധ​ന ഈ ​ലാ​ബി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​ണം ന​ല്കി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു പോ​സി​റ്റീ​വ് ആ​യ ചി​ല​ർ സം​ശ​യം തോ​ന്നി വീ​ണ്ടും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യ​പ്പോ​ഴാ​ണ് നെ​ഗ​റ്റീ​വ് ഫ​ലം കി​ട്ടി​യ​ത്.…

Read More

ഈ ഹീറോയിസത്തിന് അടി മക്കളേ ലൈക്ക് ! തെരുവില്‍ ഭിക്ഷയെടുത്തിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുവാവ്; കാരണമറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും…

പണത്തിനു വേണ്ടി സ്വന്തം ഭാര്യമാരെപ്പോലും കൊല്ലുന്നവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് കൈയ്യടി നേടുകയാണ് അനില്‍ എന്ന ചെറുപ്പക്കാരന്‍. ഭിക്ഷക്കാരിയെ കല്യാണം കഴിച്ചാണ് അനില്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അനില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലും വലിയ താരമായിക്കഴിഞ്ഞു. വന്‍ തുക സ്ത്രീധനം വാങ്ങി കൊണ്ട് വിവാഹം കഴിക്കുന്നവരുടെ ഇടയിലാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ അനില്‍ ഭിക്ഷക്കാരിയെ ജീവിത സഖി ആക്കിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന അനില്‍ പ്രണയിച്ചാണ് ജീവിതസാഹചര്യം കൊണ്ട് തെരുവില്‍ ഭിക്ഷയെടുത്തിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇവരുടെ അപ്പൂര്‍വ പ്രണയ കഥക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ ലോകം. തെരുവില്‍ ഏറെ നാളായി ഭിക്ഷയെടുക്കുന്ന നീലത്തിന്റെ ജീവിതം മാറ്റി മറിച്ചത് കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണാണ്. അച്ഛന്‍ നേരത്തെ മരിച്ചു, ‘അമ്മ കിടപ്പിലാണ്. സഹോദരനും ഭാര്യയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയതോടെയാണ് ഭിക്ഷക്കാരുടെ കൂടെ കൂടിയത്. എന്നാല്‍ അപ്രതീക്ഷിത ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു, ഭക്ഷണത്തിനു പോലും…

Read More

എല്ലാം ശരിയാക്കാൻ സമയമില്ല; ക​ണ്ണമ്പ്ര വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തു​ട​ങ്ങി നാ​ലു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും അ​വ്യ​ക്ത​ത

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തു​ട​ങ്ങി നാ​ലു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ന​ട​പ​ടി​ക​ളി​ൽ അ​വ്യ​ക്ത​ത നി​ല​നി​ല്ക്കു​ന്ന​ത് ക​ർ​ഷ​ക​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. 2016 ജൂ​ലൈ 16-നാ​യി​രു​ന്നു വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി സം​ബ​ന്ധി​ച്ച് ക​ണ്ണ​ന്പ്ര​യി​ൽ മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ന​ട​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഭൂ​മി​വി​ല സം​ബ​ന്ധി​ച്ചും അ​ള​വു​ക​ളി​ലും ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ നി​ല​പാ​ടു​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി.ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ന്ന​തു​മൂ​ലം വി​ള​ക​ൾ നി​റ​ഞ്ഞു​നി​ല്ക്കു​ന്ന പ്ര​ദേ​ശ​ത്തെ നാ​ന്നൂ​റ് ഏ​ക്ക​റോ​ളം ഭൂ​മി​യാ​ണ് ഇ​പ്പോ​ൾ പാ​ഴാ​യി കി​ട​ക്കു​ന്ന​ത്. റ​ബ​റും തെ​ങ്ങും വാ​ഴ​യും കു​രു​മു​ള​കും ക​വു​ങ്ങു​മാ​യി വി​ള​ക​ൾ നി​റ​ഞ്ഞ ഭൂ​മി​യാ​ണ് വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​ൽ ത​ന്നെ നാ​ലു​വ​ർ​ഷ​മാ​യി പ​രി​ച​ര​ണ​മി​ല്ലാ​തെ വി​ള​ക​ളെ​ല്ലാം ന​ശി​ക്കു​ക​യാ​ണ്.ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ഇ​ല്ലാ​താ​യ​ത്. ഭൂ​മി വി​ല്ക്കാ​നോ പ​ണ​യ​പ്പെ​ടു​ത്താ​നോ കൈ​മാ​റാ​നോ ക​ഴി​യാ​തെ വ​ലി​യ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ണ് ഭൂ​വു​ട​മ​ക​ളാ​യ ക​ർ​ഷ​ക​രെ​ല്ലാം. ഏ​ഴെ​ട്ടു​വ​ർ​ഷം മ​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന മ​ട്ടി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത റ​ബ​ർ​മ​ര​ങ്ങ​ൾ​ക്കെ​ല്ലാം വി​റ​ക്…

Read More

പുലിയ്ക്കായി കൂടും കാമറയും വച്ചു; പക്ഷേ കു​മ​രം​പു​ത്തൂ​കാർ മുന്നിൽ കണ്ടത് കടുവയെ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ന്പാ​ടം പൊ​തു​വ​പ്പാ​ട​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. മൈ​ലാ​ന്പാ​ടം പൊ​തു​വ​പ്പാ​ട​ത്ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. പു​ലി​യെ നി​രീ​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ച സ്ഥ​ല​ത്തി​ന​ടു​ത്ത എ​സ്റ്റേ​റ്റി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നു പ​റ​യു​ന്ന ര​ണ്ടി​ട​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​മു​ന്പ് വ​നം​വ​കു​പ്പ് ര​ണ്ട് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച​മു​ന്പ് പ​ട്ടാ​പ്പ​ക​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൂ​ട്ടി​ൽ കെ​ട്ടി​യ ര​ണ്ടാ​ടു​ക​ളെ പു​ലി ആ​ക്ര​മി​ച്ച് ഒ​രു ആ​ടി​നെ കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ നി​ജോ വ​ർ​ഗീ​സ്, ബാ​ബു പൊ​തു​വ​പ്പാ​ടം, റെ​ജി തോ​മ​സ്, നൗ​ഷാ​ദ് വെ​ള്ള​പ്പാ​ടം എ​ന്നി​വ​ർ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ര​ണ്ട് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ൾ കൂ​ടി​യു​ള്ള പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്ന് വ​നം​വ​കു​പ്പ് ര​ണ്ടു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​വി​ടെ​നി​ന്ന് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ടി​ന​ക​ത്ത് ഒ​രു പു​ലി അ​ക​പ്പെ​ട്ടി​രു​ന്നു.

Read More

ക​ർ​ഷ​ക​ദി​ന​ത്തി​ൽ പ​രു​ത്തി​പ്ര പാടശേഖരത്തിൽ  ട്രാ​ക്ട​ർ ഓ​ടി​ച്ചും വി​ത്തെ​റി​ഞ്ഞും ക​ർ​ഷ​ക​നാ​യി വി.കെ ശ്രീ​ക​ണ്ഠ​ൻ എംപി

പാ​ല​ക്കാ​ട്: ക​ർ​ഷ​ക​ദി​ന​ത്തി​ൽ ത​നി​ക​ർ​ഷ​ക​നാ​യി ജന്മനാ​ട്ടി​ലെ പ​രു​ത്തി​പ്ര പാ​ട​ത്തി​റ​ങ്ങി വി​ത്തി​റ​ക്കി വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി. ഷൊ​ർ​ണൂ​ർ പ​രു​ത്തി​പ്ര പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ഴ​യ​കാ​ല ക​ർ​ഷ​ക​നാ​യ മു​ടി​ഞ്ഞാ​റേ​തി​ൽ ഗം​ഗാ​ധ​ര​ന്‍റെ ഒ​രേ​ക്ക​ർ പാ​ട​ത്ത് നെ​ൽ​കൃ​ഷി​യി​ൽ പ​ങ്കാ​ളി​യാ​യി ചേ​ർ​ന്നാ​ണ് എം​പി ക​ർ​ഷ​ക​ദി​ന​ത്തി​ൽ ക​ർ​ഷ​ക​വേ​ഷ​മ​ണി​ഞ്ഞ​ത്. രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്തി​യ എം​പി കൈ​ലി​മു​ണ്ടും ടീ ​ഷ​ർ​ട്ടും ധ​രി​ച്ച് പാ​ട​ത്തി​റ​ങ്ങി ആ​ദ്യം ട്രാ​ക്ട​ർ​കൊ​ണ്ട് നി​ല​മു​ഴു​തു. ട്രാ​ക്ട​ർ ഓ​ടി​ക്കാ​ൻ ക​ഴി​ഞ്ഞ ആ​വേ​ശ​ത്തി​ൽ ക​ണ്ടം ന​ന്നാ​യി പൂ​ട്ടി ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം എം​പി പാ​ട​ത്ത് ചെ​ല​വ​ഴി​ച്ച​ശേ​ഷം പാ​ട​ത്ത് നെ​ൽ​വി​ത്തെ​റി​ഞ്ഞു. ഉ​മ നെ​ൽ​വി​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. 20-22 ദി​വ​സ​ത്തെ മൂ​പ്പെ​ത്തി​യാ​ൽ ഞാ​റു​പ​റി​ച്ചു ന​ട​ണം. 110-120 ദി​വ​സ​ത്തെ വ​ള​ർ​ച്ച​യെ​ത്തി​യാ​ൽ മ​ക​ര​കൊ​യ്ത്തി​ന് പാ​ടം ഒ​രു​ങ്ങും. ന​ടീ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൊ​യ്ത്തി​നും മ​റ്റു​മാ​യി ഇ​നി​യും താ​നെ​ത്തു​മെ​ന്ന് ഉ​റ​പ്പു​പ​റ​ഞ്ഞാ​ണ് എം​പി ചേ​റ്റു​പാ​ട​ത്തു​നി​ന്ന് ക​ര​യ്ക്കു ക​യ​റി​യ​ത്. ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വം​മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി കൈ​യൊ​ഴി​യു​ന്ന പാ​ട​ശേ​ഖ​ര​മാ​ണ് ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തെ പ​രു​ത്തി​പ്ര പാ​ട​ശേ​ഖ​രം. ചി​ങ്ങം ഒ​ന്നി​ന്‍റെ ക​ർ​ഷ​ക ദി​ന​ത്തി​ൽ എം​പി​യു​ടെ…

Read More

ആരിൽ നിന്നും രോഗം വരാം, ജാഗ്രത കൈവെടിയരുത്; ഓ​ണാ​ഘോ​ഷ​ത്തി​ന് നി​യ​ന്ത്ര​ണം; പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​ക​ളും പാ​ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​വും ഓ​ണ​ത്തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കും. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​യി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു പോ​ലീ​സ് ഉ​റ​പ്പ് വ​രു​ത്ത​ണം. മു​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ച​തു​പോ​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പാ​ടി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഓ​ണ​സ​ദ്യ​യും പാ​ടി​ല്ല. ഷോ​പ്പു​ക​ൾ രാ​വി​ലെ ഏ​ഴു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ തു​റ​ക്കാം. ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം. ഹോ​ട്ട​ലു​ക​ൾ രാ​ത്രി ഒ​മ്പ​തു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. മി​ക്ക​വാ​റും ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​ണു​മു​ക്ത​മാ​ക്കി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​വ…

Read More

ഡേ​വി​ഡ് സി​ൽ​വ ഇ​നി റ​യ​ൽ സോ​സി​ദാദി​നാ​യി ക​ളി​ക്കും

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് താ​രം ഡേ​വി​ഡ് സി​ൽ​വ അ​ടു​ത്ത സീ​സ​ണി​ൽ ലാ​ലി​ഗ ക്ല​ബാ​യ റ​യ​ൽ സോ​സി​ദാ​ദി​ന് വേ​ണ്ടി ക​ളി​ക്കും. സോ​സി​ദാ​ദു​മാ​യി മൂ​ന്നു വ​ർ​ഷ​ത്തെ ക​രാ​റി​ൽ താ​രം ഒ​പ്പു​വ​ച്ചു. ഫ്രീ ​ഏ​ജ​ന്‍റാ​യാ​ണ് സി​ൽ​വ സോ​സി​ദാ​ദി​ൽ എ​ത്തു​ന്ന​ത്. ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി വി​ട്ട സി​ൽ​വ പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ലാ​ലി​ഗ​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. സി​ൽ​വ ഇ​റ്റാ​ലി​യ​ൻ ക്ല​ബ് ലാ​സി​യോ​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നും ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്നും യൂ​റോ​പ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സ്പാ​നി​ഷ് ക്ല​ബ് താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്. 2010-ൽ ​ആ​ണ് സി​ൽ​വ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ൽ എ​ത്തി​യ​ത്. സി​റ്റി​യു​ടെ ആ​ദ്യ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട നേ​ട്ടം മു​ത​ൽ ഇ​പ്പോ​ൾ നാ​ലു കി​രീ​ട​ങ്ങ​ൾ നേ​ടി​യ​ത് വ​രെ സി​ൽ​വ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് മ​ല​പ്പു​റം, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ൾ; സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത് 170പേർ

മ​ല​പ്പു​റം/​എ​റ​ണാ​കു​ളം: സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തെ​യ്യാ​ല സ്വ​ദേ​ശി ഗ​ണേ​ശ​ൻ(48)​ആ​ണ് മ​ല​പ്പു​റ​ത്ത് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഗ​ണേ​ശ​ൻ മ​രി​ച്ച​ത്. കോ​ത​മം​ഗ​ലം സ്വ​ദേ​ശി തോ​ണി​ക്കു​ന്നേ​ൽ ടി.​വി. മ​ത്താ​യി(67)​ആ​ണ് എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു മ​ത്താ​യി. ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും വൃ​ക്ക​രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്നു. സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ എ​ന്‍​ഐ​വി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ത് വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 170 ആ​യി.

Read More