മ​ത്താ​യി​യു​ടെ മ​ര​ണത്തിൽ കു​ടും​ബ​ത്തി​ന് നീ​തി കി​ട്ട​ണം;കുറ്റക്കാർക്കെതിരേ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്ത​ണമെന്ന്തോമസ് ഉ​ണ്ണി​യാ​ട​ൻ

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ യു​വ​ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഐ​പി​സി 302 -ാം വ​കു​പ്പു​പ്ര​കാ​രം കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി ത​ന്നെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.റീ ​പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന്വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ് മ​ത്താ​യി മ​രി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ണ്. ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ 302 വ​കു​പ്പു​പ്ര​കാ​രം പ്രാ​ഥ​മി​ക​മാ​യി ത​ന്നെ കേ​സെ​ടു​ക്കാ​നാ​കും. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തു​ന്ന​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണെ​ന്ന് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു. മ​ത്താ​യി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു വ​രു​ത്തി​ത്തീർ​ക്കാ​ൻ പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ർ​ന്ന് നാ​ട​ക​ങ്ങ​ൾ മെ​ന​യു​ന്പോ​ൾ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മൃ​ത​ദേ​ഹം റീ ​പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ൽ നീ​തി​യു​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വി​വി​ധ…

Read More

മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി 22 ദി​വ​സം; തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ കു​ടും​ബം

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന പ​ടി​ഞ്ഞാ​റെ​ ച​രു​വി​ല്‍ പി.​പി. മ​ത്താ​യി (പൊ​ന്നു 41) വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ചി​ട്ട് ഇ​ന്ന് 22 ദി​വ​സം. ക​ഴി​ഞ്ഞ ജൂ​ലൈ 28നു ​വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മ​ത്താ​യി​യെ ചി​റ്റാ​റി​ലെ വ​ന​പാ​ല​ക​ര്‍ അ​രീ​യ്ക്ക​ക്കാ​വി​ലെ വീ​ട്ടി​ലെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. കു​ട​പ്പ​ന വ​നാ​തി​ര്‍​ത്തി​യി​ലെ കാ​മ​റ ത​ക​ര്‍​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​നാ​ണ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നു പ​റ​യു​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ മ​ത്താ​യി​യെ കൊ​ണ്ടു​പോ​കു​ക​യും പി​ന്നീ​ട് രാ​ത്രി എ​ട്ടോ​ടെ കു​ട​പ്പ​ന​യി​ലെ കു​ടും​ബ​വീ​ടി​നോ​ടു ചേ​ര്‍​ന്ന കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​ന്നും അ​ന്വേ​ഷ​ണ​ന​ട​പ​ടി​ക​ള്‍ എ​വി​ടെ​യു​മെ​ത്താ​ത്ത​ത്. രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് 31ന് ​മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വീ​ട്ടു​കാ​ര്‍​ക്ക് കൈ​മാ​റി​യ​താ​ണ്. അ​ന്നു മു​ത​ല്‍ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ക്കു​ക​യാ​ണ് മൃ​ത​ദേ​ഹം. മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ അ​ന്ന് എ​ടു​ത്ത തീ​രു​മാ​ന​ത്തി​നാ​ണ് ഇ​ന്നി​പ്പോ​ള്‍ ജ​ന​പി​ന്തു​ണ ഏ​റി​യി​രി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​നാ​യ മ​ത്താ​യി​യെ എ​ന്തി​നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നോ എ​ങ്ങ​നെ മ​രി​ച്ചു​വെ​ന്നോ വ്യ​ക്ത​മാ​യി​ട്ടി​ല്ല. വീ​ട്ടി​ല്‍ നി​ന്നു വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യ ഒ​രാ​ള്‍…

Read More

സുശാന്തിന്റെ മരണ ദിവസം ഫ്‌ളാറ്റില്‍ അഞ്ജാത യുവതി എത്തി ! യുവതി ഫ്‌ളാറ്റില്‍ കയറുന്നത് സുശാന്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; സിസിടിവിയില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കുന്നത്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സുശാന്ത് മരിച്ച ദിവസം മറ്റൊരു യുവതി കൂടി ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുശാന്ത് താമസിച്ചിരുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ സിസിടിവിയിലാണ് അജ്ഞാതയായ യുവതി തെളിഞ്ഞിരിക്കുന്നത്. നടന്‍ മരിച്ച ദിവസത്തെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്ളാറ്റിലേക്ക് കയറുന്നത്. സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പൊലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവര്‍ സംസാരിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ ഇതിനോടകം പലവിധ ചോദ്യങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തിയുടെ സഹോദരന്‍ ഷൗവിക്കിന്റെ കാമുകിയും മോഡലുമായ ജമീല കല്‍ക്കട്ടാവാലയാണ് ഈ അജ്ഞാത സ്ത്രീയെന്നാണ് വിവരം. സുശാന്തും രേഖയും…

Read More

കോവിഡ് 19: പത്തനംതിട്ടയിൽ രോഗികൾ കുറഞ്ഞത് പ​രി​ശോ​ധ​ന​ക​ള്‍ കുറഞ്ഞതു മൂലം;   പ്രതിദിന പരിശോധനകളുടെ എണ്ണം കൂട്ടുന്നു

പ​ത്ത​നം​തി​ട്ട: ലാ​ബി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ര​വ​സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ര​ണ്ടു​ദി​വ​സം കു​റ​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ര​ണ്ടു​പേ​രി​ല്‍ മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് വ​ന്ന​ത്. ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ല്‍ സ്ര​വ​ശേ​ഖ​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. 11 ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ഇ​ന്ന​ലെ 1,368 സ്ര​വ​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്തു. ഇ​തി​ല്‍ 655 എ​ണ്ണ​വും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​ണ്. റാ​പ്പി​ഡ് ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 656 പേ​രെ​യാ​ണ് വി​ധേ​യ​രാ​ക്കി​യ​ത്. എ​ല്ലാ ഫ​ല​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ല്‍ 57 പേ​രെ​യും വി​ധേ​യ​രാ​ക്കി. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ഇ​ന്ന​ലെ 231 സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​തേ​വ​രെ ജി​ല്ല​യി​ല്‍ 52,795 പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. 1108 ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വ​രെ വ​രാ​നു​ള്ള​ത്. കോ​ഴ​ഞ്ചേ​രി​യി​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​നോ​ടു ചേ​ര്‍​ന്ന് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ അ​നു​മ​തി​യാ​കു​മെ​ന്നാ​ണ ്പ്ര​തീ​ക്ഷ. ഐ​സി​എം​ആ​ര്‍ അ​നു​മ​തി​യാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ല്‍ നി​ന്ന് അ​നു​മ​തി…

Read More

അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്തി​; ഒ​ടു​വി​ൽ മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ളെ പു​ക​ഴ്ത്തി മേ​ന​ക ഗാ​ന്ധി​യും

കൊ​ണ്ടോ​ട്ടി: ആ​ന സ്ഫോ​ട​ക വ​സ്തു ക​ഴി​ച്ച് ദാ​രു​ണ​മാ​യി ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ളെ ഇ​ക​ഴ്ത്തി​യ മേ​ന​കാ ഗാ​ന്ധി ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട സ​മ​യ​ത്ത് എ​ല്ലാം മ​റ​ന്ന് ധീ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ളെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി. വി​മാ​നാ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് കോ​വി​ഡി​നെ​യും, പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന തീ ​ഗോ​ള​ത്തെ​യും വ​ക​വയ്​ക്കാ​തെ ജാ​തി, മ​തം മ​റ​ന്ന് ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ലെ മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ന​ക ഗാ​ന്ധി​ക്ക് അ​യ​ച്ച ഇ ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് വി​മാ​ന ദു​ര​ന്ത സ​മ​യ​ത്ത് അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ൾ ന​ട​ത്തി​യെ​തെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള മ​നു​ഷ്വ​ത്വ​മാ​ണ് മ​ല​പ്പു​റ​ത്ത് ഇ​നി​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മേ​ന​ക ഗാ​ന്ധി പ​റ​ഞ്ഞ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സ്ഫോ​ട​ക വ​സ്തു ക​ഴി​ച്ചു ആ​ന ചെ​രി​ഞ്ഞ സം​ഭ​വം മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണെ​ന്ന് ക​രു​തി മ​ല​പ്പു​റ​ത്തെ…

Read More

മുണ്ടക്കയത്തെ കോവിഡ് വ്യാപനം! സമ്പര്‍ക്ക പട്ടിക തയാറാക്കാനാവാതെ ആരോഗ്യ വകുപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്കാണ് വണ്ടന്‍പതാലില്‍ രോഗം സ്ഥിരീകരിച്ചത്

മു​ണ്ട​ക്ക​യം/കാഞ്ഞിരപ്പള്ളി: മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ൽ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക വി​ത​യ്ക്കു​ന്പോ​ൾ കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​വാ​തെ ആ​രോ​ഗ്യ​വ​കു​പ്പും കു​ഴ​യു​ന്നു. ഒ​ന്പ​തും 13ഉം ​പ്രാ​യ​മു​ള്ള കു​ട്ടി​ക​ള​ട​ക്കം എ​ട്ട് പേ​ർ​ക്കാ​ണ് വ​ണ്ട​ൻ​പ​താ​ലി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ, പ​ല​ച​ര​ക്ക് വ്യാ​പാ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രെ​ല്ലാ​വ​രും ബ​ന്ധു​ക്ക​ളാ​ണ്. കോ​വി​ഡ് ബാ​ധി​ത​നാ​യ പോ​ലീ​സു​കാ​ര​ന്‍റെ പി​താ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​മ്പ​ർ​ക്ക​മാ​ണ് രോ​ഗ ഉ​റ​വി​ട​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നി​ഗ​മ​നം. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ഇ​തു​വ​രെ​യാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് ബാ​ധി​ത​രി​ൽ ഒ​രാ​ൾ മു​ണ്ട​ക്ക​യ​ത്ത് പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​ണ്. തി​ര​ക്കേ​റി​യ ഈ ​സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​ദി​നം നൂ​റി​ല​ധി​കം പേ​ർ ഈ ​സ്ഥാ​പ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​സ്ഥാ​പ​ന​ത്തി​ൽ വ​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ പ​ട്ടി​ക​യും ത​യാ​റാ​യി വ​രി​ക​യാ​ണ്. ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഏ​രി​യ, ലോ​ക്ക​ൽ നേ​താ​ക്ക​ള​ട​ക്കം…

Read More

കരിപ്പൂർ വിമാന അപകടം;എ​എ​ഐ​ബി അ​ന്വേ​ഷ​ണം തു​ട​ങ്ങി; പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഉണ്ടാ​വി​ല്ല ;എ​എ​ഐ​ബി ഇ​ന്ത്യ​യി​ൽ അ​ന്വേ​ഷി​ക്കു​ന്ന ആ​ദ്യ വി​മാ​നദു​ര​ന്തം

സ്വ​ന്തം ലേ​ഖ​ക​ൻകൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ടം സം​ബ​ന്ധി​ച്ച് എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് ക്യാ​പ്റ്റ​ൻ എ​സ്.​എ​സ്.​ ചാ​ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ളസം​ഘം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. എ​എ​ഐ​ബി രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷം ഇ​ന്ത്യ​യി​ൽ അ​ന്വേ​ഷി​ക്കു​ന്ന ആ​ദ്യ വി​മാ​ന ദു​ര​ന്ത​മാ​ണ് ക​രി​പ്പൂ​രി​ലേ​ത്. ആ​യ​തി​നാ​ൽ ഇ​വ​യു​ടെ അ​ന്വേ​ഷ​ണ രീ​തി​ക്കും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പ​ണ​ത്തി​നും ഏ​റെ വ്യ​ത്യ​സ്തത​ക​ളാ​ണു​ള​ള​ത്. രാ​ജ്യ​ത്ത് വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധി​ച്ച് ക്വാ​ർ​ട്ട് എ​ൻ​ക്വ​യ​റി​യാ​ണ് വി​മാ​ന അ​പ​ക​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ ന​ട​ക്കാ​റു​ള​ള​ത്. ഇ​വ​യി​ൽ പ​ര​സ്യ​മാ​യ തെ​ളി​വെ​ടു​പ്പും സി​റ്റി​ംഗ് മൊ​ഴി​യെ​ടു​ക്ക​ലും ന​ട​ക്കും. എ​ന്നാ​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള​ള രീ​തി​യല്ല ഉണ്ടാ​വു​ക. പ​ത്തു​ ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൊ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യ​ട​ക്കം എ​എ​ഐ​ബി​യു​ടെ അ​ന്വേ​ഷ​ണ രീ​തി​യി​ലി​ല്ല. ഇ​തോ​ടെ പ്രി​ലി​മി​ന​റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക് ബോ​ക്സു​ക​ളി​ലൊ​ന്നാ​യ കോ​ക്പി​റ്റ് വോ​യ്സ് റി​ക്കോ​ർ​ഡ​ർ എ​ന്ന സി​വി ആ​റി​ലു​ള​ള​ത് അ​ന്വേ​ഷ​ണ സം​ഘം…

Read More

കോവിഡ് കാലത്ത് അനസ് മുന്നിട്ടിറങ്ങി, ഫലം കണ്ടു! ഇലകളിലെ കൊത്തുപണിയില്‍ പ്രതിഭ തെളിയിച്ച് യുവാവ് ശ്രദ്ധേയനാകുന്നു

മാ​ന​ന്ത​വാ​ടി:​ ഇ​ല​ക​ളി​ലെ കൊ​ത്തു​പ​ണി​യി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച് യു​വാ​വ് ശ്ര​ദ്ധേ​യ​നാ​കു​ന്നു. ​ത​ല​പ്പു​ഴ കാ​ട്ടേ​രി​ക്കു​ന്ന് മ​നോ​ജ്-​വി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​സ് മ​നോ​ജി​നാ​ണ് ആ​ലി​ല​യി​ലും പ്ലാ​വി​ല​യി​ലും ചി​ത്ര​ങ്ങ​ൾ കൊ​ത്തു​ന്ന​തി​ൽ പ്രാ​വീ​ണ്യം. മാ​ന​ന്ത​വാ​ടി​യി​ൽ സ്വ​കാ​ര്യ ചി​ട്ടി​ക്ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ അ​ന​സ് കോ​വി​ഡ് കാ​ല​ത്താ​ണ് വി​ദ്യ സ്വാ​യ​ത്ത​മാ​ക്കി​യ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തി​ന​കം ഇ​ല​ക​ളി​ൽ കൊ​ത്തി​യ​ത്. തെ​ന്നി​ന്ത്യ​യി​ലെ പ്ര​സി​ദ്ധ ച​ല​ച്ചി​ത്ര ന​ട​ൻ​മാ​രാ​യ മോ​ഹ​ൻ​ലാ​ൽ, വി​ജ​യ് തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും അ​ന​സ് കൊ​ത്തി​യെ​ടു​ത്ത​തി​ൽ ഉ​ൾ​പ്പെ​ടും. ഫേ​സ്ബു​ക്ക് മു​ഖേ​ന​യാ​ണ് അ​ന​സ് ലീ​ഫ് ആ​ർ​ട്ടി​നെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കി​യ​ത്. പി​ന്നീ​ട് ഏ​കാ​ഗ്ര​ത​യോ​ടു​കൂ​ടി​യ ശ്ര​മ​ത്തി​ലൂ​ടെ ഇ​ല​ക​ളി​ലെ ചി​ത്ര​പ്പ​ണി​യി​ൽ വി​രു​തു നേ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ത്യേ​ക പേ​ജ് അ​ന​സ് തു​റ​ന്നി​ട്ടുണ്ട്.

Read More

ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ടു പോകണമെന്നായിരുന്നു മനസ്സില്‍…പക്ഷെ ഇനി കഴിയില്ല; ആദ്യമായി തനിക്കായി സഹായം അഭ്യര്‍ഥിച്ച് നന്ദു മഹാദേവ…

  ജീവന്‍ നിലനിര്‍ത്താന്‍ കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ഏറെ നാളായി ഈ മഹാമാരിയുടെ പിടിയലമര്‍ന്നിട്ടും ആരോടും കൈനീട്ടാതെയാണ് നന്ദു ചികിത്സയുമായി മുമ്പോട്ടു പോയത്. എന്നാല്‍ ഇന്ന് ആദ്യമായി തനിക്കായി സഹായം അഭ്യര്‍ഥിക്കുകയാണ് ഈ യുവാവ്. തന്റെ നിസ്സഹായത ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നന്ദു വെളിപ്പെടുത്തിയത്. ചികിത്സയ്ക്കായി വീടും സ്ഥലവും എല്ലാം പണയത്തിലാണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു. വീഡിയോയ്ക്ക് ഒപ്പം നന്ദു പങ്കുവെച്ച കുറിപ്പ്… ഇന്ന് ചിങ്ങം ഒന്നാണ്..ഈ പുതുവത്സരത്തില്‍ കൈനീട്ടമായി ചങ്കുകളോട് ഞാന്‍ ചോദിക്കുന്നത് എന്റെ ജീവന്‍ തന്നെയാണ്..!നിങ്ങള്‍ക്കറിയാമല്ലോ കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..!ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍..ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു..ഇനി എനിക്കറിയില്ല..ഒരിഞ്ചു പോലും മുന്നോട്ട് പോകാനും…

Read More

കോവിഡ് വ്യാപനം; ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാൻ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൈ​ക്രോ​ത​ല​ത്തി​ലാ​ക്ക​ണമെന്ന് മ​ന്ത്രി

കൊല്ലം: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൈ​ക്രോ​ത​ല​ത്തി​ലാ​വ​ണ​മെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തും ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​വ​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച ഉ​ന്ന​ത​ല യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ണ​ത്തി​ര​ക്ക് കൂ​ടി പ​രി​ഗ​ണി​ച്ച് ക​ട​ക​ള്‍ രാ​ത്രി ഒ​ന്പ​ത് വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാം. എ​ന്നാ​ല്‍ ഒ​രേ സ​മ​യം അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍ ക​ട​ക​ളി​ല്‍ പാ​ടി​ല്ല. ക​ട​ക​ളി​ലെ സ്ഥ​ലം അ​നു​സ​രി​ച്ച് പൊ​ലീ​സ് ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ട​യു​ട​മ​ക​ള്‍ പാ​ലി​ക്ക​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ തെ​റ്റി​ച്ചാ​ല്‍ ന​ട​പ​ടി വേ​ണം. ക​ണ്ടെയി​ന്‍​മെ​ന്‍റ് മേ​ഖ​ല​ക​ളി​ല്‍ ചി​ല ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധി​ക്ക​ണം. പോ​ലീ​സ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ് വ​രു​മ്പോ​ള്‍ വ​ഴി​യോ​ര ക​ച്ച​വ​ടം അ​വ​കാ​ശ​മാ​യി ആ​രും കാ​ണ​രു​ത്. അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​വ​ണം ക​ച്ച​വ​ട സ്ഥ​ല​ങ്ങ​ള്‍…

Read More