സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് മ​ല​പ്പു​റം, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ൾ; സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത് 170പേർ

മ​ല​പ്പു​റം/​എ​റ​ണാ​കു​ളം: സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

തെ​യ്യാ​ല സ്വ​ദേ​ശി ഗ​ണേ​ശ​ൻ(48)​ആ​ണ് മ​ല​പ്പു​റ​ത്ത് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഗ​ണേ​ശ​ൻ മ​രി​ച്ച​ത്.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി തോ​ണി​ക്കു​ന്നേ​ൽ ടി.​വി. മ​ത്താ​യി(67)​ആ​ണ് എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു മ​ത്താ​യി.

ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും വൃ​ക്ക​രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്നു. സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ എ​ന്‍​ഐ​വി ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ത് വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 170 ആ​യി.

Related posts

Leave a Comment