ആരിൽ നിന്നും രോഗം വരാം, ജാഗ്രത കൈവെടിയരുത്; ഓ​ണാ​ഘോ​ഷ​ത്തി​ന് നി​യ​ന്ത്ര​ണം; പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​ക​ളും പാ​ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​വും ഓ​ണ​ത്തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കും. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​യി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു പോ​ലീ​സ് ഉ​റ​പ്പ് വ​രു​ത്ത​ണം.

മു​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ച​തു​പോ​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പാ​ടി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഓ​ണ​സ​ദ്യ​യും പാ​ടി​ല്ല. ഷോ​പ്പു​ക​ൾ രാ​വി​ലെ ഏ​ഴു മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ തു​റ​ക്കാം.

ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം. ഹോ​ട്ട​ലു​ക​ൾ രാ​ത്രി ഒ​മ്പ​തു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. മി​ക്ക​വാ​റും ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​ണു​മു​ക്ത​മാ​ക്കി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​വ തു​റ​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കും.

ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്ന് ധാ​രാ​ളം പൂ​ക്ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​ൽ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും നി​ർ​ദേ​ശം ന​ൽ​കി. ഓ​ണ​മാ​യ​തി​നാ​ൽ ധാ​രാ​ളം പേ​ർ പു​റ​ത്തു​നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് വ​രും. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ഒ​രു​ക്കാ​നും ടെ​സ്റ്റ് ന​ട​ത്താ​നും ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ൾ യു​വ​ജ​ന​ങ്ങ​ൾ വേ​ണ്ടത്ര ​പാ​ലി​ക്കു​ന്നി​ല്ല എ​ന്ന പൊ​തു അ​ഭി​പ്രാ​യം ഉ​ണ്ട്. അ​തി​നാ​ൽ മാ​സ്കു​ക​ൾ ധ​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ന്പ​യി​ൻ ന​ട​ത്താ​ൻ ബ​ന്ധ​പ്പ​ട്ട വ​കു​പ്പു​ക​ൾ ത​യ്യാ​റാ​ക​ണം.

Related posts

Leave a Comment