റെനീഷ് മാത്യു കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സീനിയേഴ്സിനു വേണ്ടി ഉമ്മൻചാണ്ടിയും ജൂണിയേഴ്സിനു വേണ്ടി ഷാഫിയും ശബരിനാഥും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പുറത്തുവിടാൻ ഇരിക്കവെയാണ് ഉമ്മൻചാണ്ടി രംഗത്ത് എത്തിയിരിക്കുന്നത്. കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റ് നല്‍കണമെന്നാണ് ഉമ്മൻചാണ്ടി എഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബാബുവിനു വേണ്ടി തൃപ്പൂണിത്തുറ സീറ്റും കെ.സി. ജോസഫിനു വേണ്ടി കാഞ്ഞിരപ്പള്ളി സീറ്റുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്പൂണിത്തുറയിൽ ബാബുവിനെ നിർത്തിയാൽ ജയിക്കുമെന്നാണ് ഉമ്മൻചാണ്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കെ.സി. ജോസഫ് ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, കെ.സി.ജോസഫിന് കാഞ്ഞിരപ്പള്ളിയിൽ സീറ്റ് നല്‍കണമെന്നാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്. യൂത്ത് കോൺഗ്രസ് പട്ടിക വെട്ടി നിരത്തി സീനിയേഴ്സിനെ തിരുകികയറ്റുന്നതിനെതിരേ ഷാഫി പറന്പിലും ശബരിനാഥും രംഗത്ത് എത്തിയിട്ടുണ്ട്. കെ.സി. ജോസഫും കെ.ബാബുവും മത്സരിക്കുന്നതിനെതിരേ യൂത്ത് കോൺഗ്രസിലും പ്രതിഷേധം ഉണ്ട്. 16 പേരുടെ പട്ടിക സമർപ്പിച്ചതിൽ പകുതിപേരെ പോലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ്…
Read MoreDay: March 9, 2021
ഐഫോണ്‍ ഉപയോഗിച്ചത് ‘ഡിങ്കിരി’ ! ഫോണിലിട്ടത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ്; ചിത്രം വ്യക്തമാകുന്നത് ഇങ്ങനെ…
സന്തോഷ് ഈപ്പന് യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ മൊഴിയെടുക്കാനാണ് ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ്. കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തതിനു ശേഷമായിരിക്കും ഇത്. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന് കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു…
Read Moreസ്ഥാനാർഥി നിർണയം, പ്രതിഷേധം കത്തുന്നു! വെട്ടിലായി മുന്നണികൾ; കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധം; പ്രശ്നക്കാർ സാധ്യതാ പട്ടികയിൽ
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും എതാണ്ട് പൂര്‍ത്തിയായതോടെ പലേടത്തും പ്രതിഷേധം കത്തുന്നു. പാര്‍ട്ടി തീരുമാനിച്ചാല്‍ അതു തീരുമാനിച്ചതാണെന്ന ആപ്തവാക്യം പോലും കേള്‍ക്കാന്‍ കൂട്ടാക്കാതെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും മുന്‍പേ പ്രവര്‍ത്തകരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ് സിപിഎമ്മും കോണ്‍ഗ്രസും. കോണ്‍ഗ്രസില്‍ ഇതു പതിവാണെങ്കിലും ഇത്തവണ ആദ്യം കലുഷിതമായത് സിപിഎമ്മാണ് . കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടിയിലും എലത്തൂരും വ്യാപക പ്രതിഷേധമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ വന്നിരിക്കുന്നത്. എലത്തൂരില്‍ ഘടകകക്ഷിയായ എന്‍സിപിയിലെ വടം വലിയാണ് സിപിഎമ്മിനും ഇടതുമുന്നണിക്കും തലവേദനയായതെങ്കില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കിയതാണ് പ്രവര്‍ത്തകരുടെ അമര്‍ഷത്തിന് വഴിവച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ജില്ലാഘടകം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രാദേശിക ഘടകത്തിലെ പ്രതിഷേധം അവഗണിച്ച് സംസ്ഥാന നേതൃത്വം പി.നന്ദകുമാറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനെ പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും തലവേദനയായി. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പൊന്നാനിയില്‍ പാര്‍ട്ടി പതാകയുമായി…
Read Moreആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം! ഇരുട്ടിൽത്തപ്പി പോലീസ്; മോഷണം പോയ കാണിക്കവഞ്ചി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം നിത്യ സംഭവമാകുന്പോഴും ഇരുട്ടിൽ തപ്പി പോലീസ്. ജില്ലയിൽ വിവിധ ഇടങ്ങളിലെ പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള ചെറുതും വലുതുമായ മോഷണങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിടനാട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് അവസാന മോഷണം നടന്നിരിക്കുന്നത്. തിടനാട് മഹാക്ഷേത്രം, വട്ടക്കാവ് ദേവീക്ഷേത്രം, മാളികപ്പുറം ക്ഷേത്രം, എസ്എൻഡിപി ഗുരുമന്ദിരം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. പുലർച്ചെ ഗുരുമന്ദിരത്തിൽ എത്തിയവരാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് ശാഖാ ഭാരവാഹികളുടെ പരാതിയിൽ തിടനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് മറ്റു ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളിലും മോഷണം നടന്നത് അറിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറിടത്താണ് ഇത്തരത്തിൽ മോഷണം റിപോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 23ന് രാത്രിയിൽ വൈക്കം ചെന്പ് മുസ്ലിം പള്ളിയിലെ നേർച്ചക്കുറ്റിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. ഫെബ്രുവരി 20 ന് ചങ്ങനാശേരി വാഴപ്പള്ളി…
Read Moreകാഞ്ഞിരപ്പള്ളി പിടിക്കാൻ കച്ചമുറുക്കി ബിജെപി! കേന്ദ്രം പരിഗണിക്കുന്നത് അൽഫോൻസ് കണ്ണന്താനം എംപി, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരെ
കോട്ടയം: കാഞ്ഞിരപ്പള്ളി പിടിക്കാൻ കച്ചകെട്ടിയിറങ്ങുകയാണ് ബിജെപി. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ മത്സര രംഗത്തിറക്കുമെങ്കിലും ജില്ലയിൽ കാഞ്ഞിരപ്പള്ളി സീറ്റിലാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തിെരഞ്ഞെടുപ്പിലും ബിജെപിക്ക് 30,000ത്തിൽ അധികം വോട്ടുകൾ കിട്ടിയ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. രണ്ടു പഞ്ചായത്തിൽ ഭരണം പിടിക്കാൻ സാധിച്ചതും ബിജെപി ഉയർത്തിക്കാട്ടുന്നു. അൽഫോൻസ് കണ്ണന്താനം എംപി, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരെയാണു കാഞ്ഞിരപ്പള്ളിയിലേക്ക് കേന്ദ്രം പരിഗണിക്കുന്നത്. മണിമല സ്വദേശിയും മുൻപ് കാഞ്ഞിരപ്പള്ളിയിൽ എംഎൽഎയും കോട്ടയം കളക്ടറുമായ അൽഫോൻസ് കണ്ണന്താനത്തിനാണു പ്രഥമ പരിഗണ. എന്നാൽ മത്സരിക്കാനുള്ള താൽപര്യത്തിലല്ലെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമെ സ്ഥാനാർഥിയാകൂ എന്നും കണ്ണന്താനം വ്യക്തമാക്കി. പൂഞ്ഞാർ സ്വദേശിയായ ജേക്കബ് തോമസ് കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ എന്നി മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുക്കമാണ്. 2016ൽ ബിജെപിയുടെ വി.എൻ. മനോജ് കാഞ്ഞിരപ്പള്ളിയിൽ 31,411 വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ 36,000…
Read Moreവീതംവെപ്പും വെട്ടിനിരത്തലും കഴിഞ്ഞു! ലതികാ സുഭാഷിന് സീറ്റ് എവിടെ? കോണ്‍ഗ്രസ് നേതൃത്വം തിരസ്കരിച്ചതിൽ പ്രതിഷേധം
കോട്ടയം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നിട്ടും പ്രതീക്ഷ വെച്ചിരുന്ന ഏറ്റുമാനൂരിൽ സാധ്യത മങ്ങിയതോടെ ലതികാ സുഭാഷിനു സീറ്റ് എവിടെ എന്ന ചോദ്യം ശക്തമാകുന്നു. വീതംവെപ്പും വെട്ടിനിരത്തലും കഴിഞ്ഞപ്പോൾ ലതികാ സുഭാഷിന്റെ കാര്യം കോണ്‍ഗ്രസ് നേതൃത്വം തിരസ്കരിച്ചതിൽ പ്രതിഷേധം. ഏറ്റുമാനൂർ നഷ്ടപ്പെട്ടെങ്കിലും കാഞ്ഞിരപ്പള്ളിയിലോ ചെങ്ങന്നൂരിലോ പരിഗണിച്ചേക്കുമെന്നു ചർച്ചയുണ്ടായെങ്കിലും സ്ഥിരീകരണമില്ല. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയിൽ വിജയസാധ്യതയുള്ള സീറ്റ് ലതികയ്ക്ക് നൽകണമെന്ന് പൊതുതാൽപര്യം മുൻനിറുത്തി നേതൃത്വം പുതിയ സാധ്യതകൾ തേടുന്നുണ്ട്. ഏറ്റുമാനൂർ നൽകണമെന്ന താൽപര്യവുമായി ഇന്നലെ ലതിക കെപിസിസി നേതൃത്വത്തെ സമീപിച്ചു. സംസ്ഥാനത്ത് 20 ശതമാനം സീറ്റുകളാണ് വനിതകൾക്കുവേണ്ടി മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി.കെ. ജയലക്ഷ്മി, ഡോ. പി.ആർ. സോന ഉൾപ്പെടെ 21 പേരുകൾക്ക് പുറമേ വ്യത്യസ്ത മേഖലയിലുള്ള 27 പേരടങ്ങുന്ന രണ്ടാം പട്ടികയും മഹിളാ കോണ്‍ഗ്രസ് കെപിസിസിക്കു നൽകിയിരുന്നു. വിജയ സാധ്യതയുള്ള…
Read Moreനാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം ! നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നു…
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം. അടുത്തിടെയായി ഒരു പ്രധാന ചര്‍ച്ച ഇതാണ്. എന്നാല്‍ ഈ ബന്ധം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നതാണ് യാഥാര്‍ഥ്യം. 1964ലെ റേഞ്ചര്‍ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇപ്പോള്‍ ഈ ബന്ധം ചര്‍ച്ചയാകാന്‍ കാരണവും നാസയുടെ ഒരു വിജയ ദൗത്യം തന്നെയാണ്. നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറന്‍സ് രണ്ടാഴ്ച മുന്‍പ് ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ വിജയകരമായി ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ എന്‍ജിനീയര്‍മാര്‍ കപ്പലണ്ടിപ്പൊതിയുമായുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ കപ്പലണ്ടിയുടെ ചര്‍ച്ച സജീവമായി. എന്‍ജിനീയര്‍മാര്‍ക്ക് കൊറിയ്ക്കാന് കപ്പലണ്ടി നല്‍കാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ വൈകുകയോ ചെയ്തെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവില്‍ യാഥാര്‍ഥ്യമായത് എന്‍ജിനീയര്‍മാര്‍ക്കു കപ്പലണ്ടി കൊടുത്ത…
Read Moreഇത്തവണ സ്ഥാര്‍ഥിത്വം കിട്ടിയില്ലെങ്കിലും ഭാവിയില്‍ അതു പ്രയോജനപ്പെടുമായിരിക്കും! അമ്പലപ്പുഴയിൽ കുപ്പായം തയ്പ്പിച്ചു നിരവധി പേർ
കോട്ടയം: സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേക്കു കടന്നതോടെ പല നിയോജക മണ്ഡലങ്ങളിലും പട്ടികയിൽ കടന്നുകയറാൻ തിരക്കിട്ട ശ്രമം. സ്ഥാനാർഥിത്വം കിട്ടിയില്ലെങ്കിലും സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലെങ്കിലും കയറിക്കൂടാനാണ് പലരുടേയും ശ്രമം. ഭാവിയിലേക്കുള്ള നിക്ഷേപം ഇത്തവണ സ്ഥാർഥിത്വം കിട്ടിയില്ലെങ്കിലും ഭാവിയിൽ അതു പ്രയോജനപ്പെടുമെന്ന വിലയിരുത്തലിലാണ് ഈ പരക്കംപാച്ചിൽ. അന്പലപ്പുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് പട്ടികയിൽ കടന്നുകയറാനും കോൺഗ്രസിലെ പലരും രംഗത്തുണ്ട്. കരിമണൽ ലോബിയുടെ അടുപ്പക്കാർ പോലും ഇങ്ങനെ ഇടിച്ചു നിൽക്കുന്നുണ്ടെന്നാണ് മണ്ഡലത്തിലെ വർത്തമാനം. മുൻ എംഎൽഎമാരിൽ ചിലർ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടിൽ രംഗത്തുണ്ട്. അതിനൊപ്പമാണ് മറ്റു ചിലരും ഇടിക്കുന്നത്. ഇതിൽ യുവാക്കൾ അടക്കമുള്ളവരുണ്ട്. ഇത്തവണ യുവാക്കളെ കാര്യമായി പരിഗണിക്കുമെന്ന തീരുമാനത്തിന്റെ പിൻബലത്തിൽ എങ്ങനെയും പട്ടികയിൽ കയറിക്കൂടാനുള്ള നീക്കമാണ് ഇവരിലിൽ ചിലർ നടത്തുന്നത്. ചരടുവലികൾ സജീവം എന്നാൽ, ഇങ്ങനെ രംഗത്തുള്ളവരെ ഒതുക്കാൻ കോൺഗ്രസ് പാർട്ടിയിലുള്ള മറുവിഭാഗവും ചരടുവലികൾ നടത്തുന്നുണ്ട്. ഒരു…
Read Moreകൊല്ലത്തിനു ബിന്ദു കൃഷ്ണ മതി, ദേശാടനക്കിളിയെ വേണ്ട..! വിഷ്ണുനാഥിനെ ആക്ഷേപിച്ച് കൊല്ലത്ത് പോസ്റ്ററുകൾ
സ്വന്തം ലേഖകൻ കൊല്ലം:എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെ ആക്ഷേപിച്ച് കൊല്ലം നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ്, ആർഎസ്പി ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവയുടെ പരിസരത്താണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഗ്രൂപ്പ് തിന്ന് ജീവിക്കുന്ന ദേശാടനക്കിളി വിഷ്ണുനാഥിനെ കൊല്ലത്ത് വേണ്ട എന്നതാണ് പോസ്റ്ററിലെ ഒരു വാചകം. കൊല്ലത്തിന് ബിന്ദുകൃഷ്ണയെ മതിയെന്നും പറയുന്നു. കൊല്ലത്ത് ഇത്തവണ ജയിക്കാൻ കോൺഗ്രസിന് അനുയോജ്യമായ സ്ഥാനാർഥി ബിന്ദുകൃഷ്ണ തന്നെ എന്ന പ്രവചനവും പോസ്റ്ററിലുണ്ട്. കോൺഗ്രസ് കോട്ടയായിരുന്ന ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതേ എന്ന് പോസ്റ്ററിൽ അഭ്യർഥിക്കുന്നുമുണ്ട്. പോസ്റ്ററിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. ജില്ലയിലെ കോൺഗ്രസിൽ സമീപകാലത്ത് ശക്തിപ്രാപിച്ച ഗ്രൂപ്പിസമാണ് ഇത്തരം പോസ്റ്ററുകളുടെ പിറവിക്ക് പിന്നിൽ എന്ന കാര്യം ഉറപ്പാണ്. നേരത്തേയും ഇത്തരം ഗ്രൂപ്പുപോരിന്റെ പേരിൽ പലതരം പോസ്റ്ററുകളും ഇതേ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വേളയായപ്പോൾ ഗ്രൂപ്പിസവും അതിന്റെ ഉച്ചകോടിയിൽ…
Read Moreചിരട്ടയിൽ തീർത്ത നിലവിളക്ക് മികച്ച കരകൗശല ഉത്പന്നം; അംബികയ്ക്കു പ്രധാനമന്ത്രിയുടെ പ്രശംസ
വൈക്കം: ചിരട്ടയിൽ മലയാളി വീട്ടമ്മ തീർത്ത നിലവിളക്ക് വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച കരകൗശല ഉത്പന്നമായി തെരഞ്ഞെടുത്തു. വൈക്കം കിഴക്കേ നടകൊപ്പറന്പിൽ തറക്കണ്ടത്തിൽ (മണി മന്ദിരം ) അംബികയാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്കു പാത്രമായത്. വർഷങ്ങളായി അംബിക ചിരട്ടയിൽ വിവിധ കരകൗശല വസ്തുക്കളുണ്ടാക്കുന്നുണ്ട്. സർവേയറായി റിട്ടയർ ചെയ്ത ഭർത്താവ് വിജയനും ഭാര്യയുടെ കരവിരുതിനെ പ്രോത്സാഹിപ്പിച്ചു ഗുണമേന്മയുള്ള ചിരട്ടയും അനുബന്ധ വസ്തുക്കളും എത്തിച്ചു നൽകുന്നു. അംബിക ചിരട്ടയിൽ തീർക്കുന്ന ഉത്പന്നങ്ങൾ കുടുംബശ്രീ മുഖേനയാണ് വിൽക്കുന്നത്. വൈക്കം നഗരസഭാ പരിധിയിലെ കുടുംബശ്രീ ഗ്രൂപ്പുകൾ തെരഞ്ഞെടുത്ത കരകൗശല വസ്തുക്കൾ തിരുവനന്തപുരത്തു നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു. ഈ എക്സിബിഷനിൽ ശ്രദ്ധാകേന്ദ്രമായ ചിരട്ടയിൽ തീർത്ത നിലവിളക്കിനെ സംബന്ധിച്ചു അധികൃതർ നൽകിയ റിപ്പോർട്ടാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. മികച്ച കരകൗശല വസ്തുവായി ചിരട്ടയിൽ തീർത്ത നിലവിളക്ക് പ്രധാനമന്ത്രി തെരഞ്ഞെടുത്തതോടെ അംബികയുടെ കരവിരുതിൽ തീർത്ത ചിരട്ട ഉത്പന്നങ്ങൾ രാജ്യത്തിനകത്തും…
Read More