ചി​ര​ട്ട​യി​ൽ തീ​ർ​ത്ത നി​ല​വി​ള​ക്ക് മി​ക​ച്ച ക​ര​കൗ​ശ​ല ഉത്​പ​ന്നം; അംബികയ്ക്കു പ്രധാനമന്ത്രിയുടെ പ്രശംസ

വൈ​​ക്കം: ചി​​ര​​ട്ട​​യി​​ൽ മ​​ല​​യാ​​ളി വീ​​ട്ട​​മ്മ തീ​​ർ​​ത്ത നി​​ല​​വി​​ള​​ക്ക് വ​​നി​​താ ദി​​ന​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി മി​​ക​​ച്ച ക​​ര​​കൗ​​ശ​​ല ഉ​ത്​​പ​​ന്ന​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു.

വൈ​​ക്കം കി​​ഴ​​ക്കേ ന​​ട​​കൊ​​പ്പ​​റ​​ന്പി​​ൽ ത​​റ​​ക്ക​​ണ്ട​​ത്തി​​ൽ (മ​​ണി മ​​ന്ദി​​രം ) അം​​ബി​​ക​​യാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ പ്ര​​ശം​​സ​​യ്ക്കു പാ​​ത്ര​​മാ​​യ​​ത്.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി അം​​ബി​​ക ചി​​ര​​ട്ട​​യി​​ൽ വി​​വി​​ധ ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ളു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്.

സ​​ർ​​വേ​​യ​​റാ​​യി റി​​ട്ട​​യ​​ർ ചെ​​യ്ത ഭ​​ർ​​ത്താ​​വ് വി​​ജ​​യ​​നും ഭാ​​ര്യ​​യു​​ടെ ക​​ര​​വി​​രു​​തി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ച്ചു ഗു​​ണ​​മേ​ന്മ​യു​​ള്ള ചി​​ര​​ട്ട​​യും അ​​നു​​ബ​​ന്ധ വ​​സ്തു​​ക്ക​​ളും എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്നു​.

അം​​ബി​​ക ചി​​ര​​ട്ട​​യി​​ൽ തീ​​ർ​​ക്കു​​ന്ന ഉ​ത്പ​​ന്ന​​ങ്ങ​​ൾ കു​​ടും​​ബ​​ശ്രീ മു​​ഖേ​​ന​​യാ​​ണ് വി​​ൽ​​ക്കു​​ന്ന​​ത്.

വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലെ കു​​ടും​​ബ​​ശ്രീ ഗ്രൂ​​പ്പു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്ത ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ന​​ട​​ത്തി​​യ എ​​ക്സി​​ബി​​ഷ​​നി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രു​​ന്നു.

ഈ ​​എ​​ക്സി​​ബി​​ഷ​​നി​​ൽ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യ ചി​​ര​​ട്ട​​യി​​ൽ തീ​​ർ​​ത്ത നി​​ല​​വി​​ള​​ക്കി​​നെ സം​​ബ​​ന്ധി​​ച്ചു അ​​ധി​​കൃ​​ത​​ർ ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്.

മി​​ക​​ച്ച ക​​ര​​കൗ​​ശ​​ല വ​​സ്തു​​വാ​​യി ചി​​ര​​ട്ട​​യി​​ൽ തീ​​ർ​​ത്ത നി​​ല​​വി​​ള​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തോ​​ടെ അം​​ബി​​ക​​യു​​ടെ ക​​ര​​വി​​രു​​തി​​ൽ തീ​​ർ​​ത്ത ചി​​ര​​ട്ട ഉ​​ത്പ​​ന്ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള വി​​പ​​ണി കീ​​ഴ​​ട​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് വൈ​​ക്കം നി​​വാ​​സി​​ക​​ൾ.

Related posts

Leave a Comment