അംബാനി കുടുംബത്തിന് 25 കോടി രുപയുടെ പിഴ വിധിച്ച് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴയിട്ടിരിക്കുന്നത്. സംഭവം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് അംബാനി കുടുംബത്തിനെതിരായ നടപടി. 2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്കുന്നതില് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനംചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചെന്നാണ് ആരോപണം. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15 ശതമാനം മുതല്‍ 55 ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചു ശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള…
Read MoreDay: April 8, 2021
തെരഞ്ഞെടുപ്പിനു പിന്നാലെ പാലക്കാട് കോൺഗ്രസിൽ കലഹം; മുൻ ഡിസിസി അധ്യക്ഷനെതിരേ വി.കെ. ശ്രീകണ്ഠൻ രംഗത്ത്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് പൂർത്തിയായതിനു പിന്നാലെ പാലക്കാട് കോണ്‍ഗ്രസ് കമ്മിറ്റിയിൽ കലഹം പുനരാരംഭിച്ചു. മൂൻ ഡിസിസി അധ്യക്ഷൻ എ.വി. ഗോപിനാഥിനെതിരേ ഡിസിസി അധ്യക്ഷൻ വി.കെ. ശ്രീകണ്ഠനാണ് രംഗത്തെത്തിയത്. ഏതെങ്കിലുമൊരാൾ വിളിച്ചുകൂവിയാൽ പാർട്ടിയിൽ പ്രശ്നമാണെന്നു വരുത്തിത്തീർക്കാനാണ് ശ്രമം. അതിനു പിന്നിൽ ചിലർ പ്രവർത്തിച്ചിട്ടുണ്ട്. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. പാർട്ടിയിൽ പുനഃസംഘടന നിശ്ചയിക്കുന്നതു ഹൈക്കമാൻഡ് ആണ്. പ്രശ്നമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടിയടക്കം മുതിർന്ന നേതാക്കൾ വിളിച്ചിരുന്നുവെന്നും ശ്രീകണ്ഠൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ഡിസിസിയിലുണ്ടായ പൊട്ടിത്തെറി പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരുഘട്ടത്തിൽ പാർട്ടി വിട്ട് ഇടതു സ്ഥാനാർഥിയായി ഗോപിനാഥ് മത്സരിക്കുമെന്ന റിപ്പോർട്ടുകൾവരെ ഉണ്ടായിരുന്നു. കെ. സുധാകരൻ നടത്തിയ അനുരഞ്ജന നീക്കമാണ് ഡിസിസിയിലെ പ്രതിസന്ധിക്ക് അയവു വരുത്തിയത്.
Read Moreകുടുംബം പുലര്‍ത്താന്‍ ഒമ്പതു വയസുകാരന് ബോക്സിംഗ് റിംഗില്‍ ! ടാറ്റയുടെ അതിസാഹസിക ജീവിതം ആരുടെയും കണ്ണു നിറയ്ക്കുന്നത്…
കോവിഡ് നിയന്ത്രണങ്ങള്‍ കുട്ടികളെ വീടിനുള്ളില്‍ ഒതുക്കിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങളൊക്കെ മാറിയിട്ട് വേണം പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് കളിക്കാന്‍ എന്നാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത്. തായ്ലന്ഡിലെ ടാറ്റ എന്ന ബാലന് കോവിഡ് നിയന്ത്രണങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നത് പുറത്ത് ഉല്ലസിക്കാന്‍ വേണ്ടിയല്ല കുടുംബം പുലര്‍ത്താന്‍ ബോക്സിംഗില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. തായ്ലന്ഡിലെ അത്യാവശ്യം അറിയപ്പെടുന്ന കിക്ക്ബോക്സറാണ് ടാറ്റ. കോവിഡ് -19 നിയന്ത്രണങ്ങള്‍ മൂലം അഞ്ച് മാസങ്ങളായി ടാറ്റ ബോക്സിങ് വേദിയിലെത്തിയിട്ട്. കുഞ്ഞ് ടാറ്റയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ ഈ കുടുബത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. ഒരു അറിയപ്പെടുന്ന ബോക്സര്‍ ആകാനും കുടുംബത്തിനായി പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ് ചെറുപ്രായത്തില്‍ തന്നെ ടാറ്റ ഈ മാര്‍ഗം തിരഞ്ഞെടുത്തത്. അമ്മയും 16 വയസുള്ള സഹോദരി പൂമ്രാപിയ്ക്കും വേണ്ടിയാണ് കുഞ്ഞു ടാറ്റയുടെ റിംഗിലെ ജീവിതം. പൂമ്രാപി ദേശീയ യൂത്ത് ടീമില്‍ ബോക്സറാണ്. അമ്മ തെരുവില്‍ പലഹാരങ്ങള്‍ വില്‍ക്കുകയാണ്. ആ വരുമാനം…
Read Moreയൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം; അടൂർ പോലീസ് സ്റ്റേഷനിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രതിഷേധം
പത്തനംതിട്ട: യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് അടൂരില്‍ പ്രതിഷേധം. അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ജി. കണ്ണന്റെ നേതൃത്വത്തിലാണ് അടൂര്‍ പോലീസ് സ്റ്റേഷന് മുന്പില് പ്രതിഷേധം നടക്കുന്നത്. നേരത്ത, അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂരില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാര്‍ഥി നേരിട്ടെത്തിയത്.
Read Moreരാജ്യത്ത് 24 മണിക്കൂറിനിടെ ഒന്നേകാൽ ലക്ഷം പിന്നിട്ട് കോവിഡ് രോഗികൾ; 685 കോവിഡ് മരണങ്ങളും
ന്യൂഡൽഹി: കോവിഡ് രോഗബാധ രാജ്യത്ത് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നത്തേത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയർന്നു. 9,10,319 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,18,51,393 പേർക്ക് രോഗമുക്തി ലഭിച്ചു. 59,258 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 685 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,66,862 ആയി. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 9,01,98,673 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreമകന്റെ വധുവായെത്തിയിരിക്കുന്നത് 20 വര്‍ഷം മുമ്പ് കാണാതായ മകളെന്നറിഞ്ഞ് അമ്പരന്ന് അമ്മ ! ഒടുവില്‍ സംഭവിച്ചത്…
മകന്റെ വിവാഹദിവസമാണ് അമ്മ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. തന്റെ മകന്റെ വധുവാകുന്ന പെണ്‍കുട്ടി സ്വന്തം മകളാണെന്നതായിരുന്നു ആ സത്യം. ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് വിചിത്ര സംഭവം നടന്നത്. തന്റെ മരുമകളുടെ കയ്യില്ലെ മറുകാണ് അമ്മയില്‍ സംശയം ജനിപ്പിച്ചത്. തനിക്ക് നഷ്ടമായ മകളുടെ കയ്യിലും സമാനമായ മറുക് ഉണ്ടായിരുന്നു എന്ന് അമ്മ ഓര്‍ത്തു. ഈ മറുക് കണ്ട സ്ത്രീ മരുമകളുടെ മാതാപിതാക്കളെ സമീപിച്ചു. 20 വര്‍ഷം മുമ്പ് ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയ മകളാണെന്ന സത്യം വെളിപ്പെടുത്തി. വഴിയരികില്‍ ഒറ്റയ്ക്ക് കണ്ട പെണ്‍കുഞ്ഞിനെ ഇവര്‍ എടുത്ത് വളര്‍ത്തുകയായിരുന്നു. ഈ കഥ കേട്ട പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയതില്‍ അവള്‍ക്ക് സന്തോഷവുമായി. എന്നാല്‍ ഈ കഥ ഇവിടെ അവസാനിച്ചില്ല. തന്റെ മുതിര്‍ന്ന സഹോദരനെ വിവാഹം ചെയ്യേണ്ടി വന്നല്ലോ എന്ന സങ്കടമായി പെണ്‍കുട്ടിയ്ക്ക്. പക്ഷേ അവിടെ സന്തോഷകരമായ…
Read Moreമികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കട്ടെ; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഹൃദയപൂർവം ആശംസയർപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസനേർന്നത്.കോവിഡ് പ്രതിന്ധന്ധി കാരണമുണ്ടായ സമ്മർദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാനെന്നും അതിനാവശ്യമായ കരുതൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ അവ കർശനമായി പാലിക്കണം. വിദ്യാർഥികളും ആ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:- എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ്. കോവിഡ് കാരണം ഈ അധ്യയന വർഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നെങ്കിലും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചു കുട്ടികൾക്ക് അവശ്യമായ ക്ലാസുകൾ പരമാവധി നൽകാൻ സാധിച്ചു എന്നത് ആശ്വാസകരമാണ്. ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മർദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം…
Read Moreഐപിഎല്ലിൽ ഇവരെ സൂക്ഷിക്കുക…
നിരവധി പുതുമുഖ താരങ്ങൾക്കു ദേശീയ ടീമിലേക്കുള്ള വാതായനമൊരുക്കിയ ചരിത്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിനുള്ളത്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ, ഇന്ത്യയുടെ ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം ഇതിനുദാഹരണം. ഇത്തവണയും ആ പതിവിൽ മാറ്റമില്ല. ഐപിഎലിന്റെ 2021 സീസണിലും ശ്രദ്ധേയമായ പോരാട്ടം കാഴ്ചവയ്ക്കാൻ ഒരുപിടി താരങ്ങളെത്തുന്നു, അവരിൽ ചിലരെക്കുറിച്ച്… മുഹമ്മദ് അസ്ഹറുദ്ദീന്(വിക്കറ്റ്കീപ്പര്‍/ബാറ്റ്സ്മാൻ) കാസർഗോഡ് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ അരങ്ങേറ്റത്തിനാണു തയാറെടുക്കുന്നത്. സയീദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈയ്ക്കെതിരേ 37 പന്തില്‍ സെഞ്ചുറി നേടിയതോടെ ദേശീയ ശ്രദ്ധയാകർഷിച്ചു. ആ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. ആ ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിംഗ്സില്‍നിന്ന് 214 റണ്‍സ് നേടി. വിരാട് കോഹ്ലിയുടെ കടുത്ത ആരാധകന് കൂടിയായ അസ്ഹറുദ്ദീന് കോഹ്ലിക്കൊപ്പം കളിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് ആര്‍സിബി അസ്ഹറുദ്ദീനെ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍…
Read Moreബയേണിന് പൊള്ളൽ; എംബാപ്പയുടെ ഇരട്ട ഗോളിൽ പിഎസ്ജി
മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്വാർട്ടർ ഫൈനൽ ആവേശപ്പോരിൽ നിലവിലെ ചാമ്പ്യൻമാരായ ബയേണ്‍ മ്യൂണിക്കിനു ആദ്യപാദ തോൽവി. ശക്തരായ പിഎസ്ജിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബയേണിനെ തകർത്തത്. സ്വന്തം തട്ടകത്തിൽ ഏറ്റ പരാജയം ബയേണിനു തിരിച്ചടിയായേക്കും. സൂപ്പർ താരം കലിയൻ എംബാപ്പയുടെ ഇരട്ടഗോളുകളാണ് പിഎസ്ജിക്ക് മിന്നും ജയം സമ്മാനിച്ചത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ഇത്തവണ ക്വാർട്ടറിൽ തന്നെ മുഖാമുഖം എത്തിയപ്പോൾ കളത്തിൽ തീപ്പൊരി ചിതറി. നെയ്മറുടെ അഭാവത്തിൽ പിഎസ്ജിയുടെ ആക്രമണ ചുമതല ഏറ്റെടുത്ത എംബാപ്പെ മൂന്നാം മിനിറ്റിൽ തന്നെ നയംവ്യക്തമാക്കി. മാനുവൽ ന്യൂയറിന്റെ കാലുകൾക്കിയിലൂടെ പന്ത് ഗോളിലേക്ക്. 28 ാം മിനിറ്റിൽ മാർക്വിൻഹോസിലൂടെ പിഎസ്ജി ലീഡ് ഉയർത്തി. എന്നാൽ ആദ്യപകുതി അവസാനിക്കുംമുൻപ് ചൗപോ മോട്ടിംഗിലൂടെ ബയേൺ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ബയേൺ 68 ാം മിനിറ്റിൽ സമനിലപിടിച്ചു. തോമസ് മുള്ളറായിരുന്നു സ്കോർ ചെയ്തത്.…
Read Moreപാനൂരിലെ അക്രമ സംഭവം; ഇരുപതോളം മുസ്ലിം ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ
കണ്ണൂർ: പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ.വിലാപയാത്രയിൽ പങ്കെടുത്ത ഇരുപതോളം ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. 20 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാനൂർ മേഖലയിൽ സിപിഎം ഓഫിസുകൾക്ക് നേരെയാണ് വ്യാപകമായി ആക്രമണമുണ്ടായത്. മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് ആക്രമണം നടത്തിയത്.പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് തീവച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്ത് വാരിയിട്ട് കത്തിച്ചു. മൂന്ന് സിപിഎം അനുഭാവികളുടെ കടയും തകര്‍ത്തു.
Read More