ജോലി കഴിഞ്ഞ് വൈകിയെത്തിയതിന്റെ പേരിൽ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് സിനിമ പ്രവർത്തക. സിനിമ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന സീത ലക്ഷ്മിയാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ജോലി കഴിഞ്ഞ് വൈകിയെത്തിയ തന്നെ ഫ്ലാറ്റിലെ അസോസിയേഷൻ പ്രവർത്തകർ അകത്ത് കയറ്റിയില്ലെന്ന് സീത പറയുന്നു. ഒടുവിൽ പോലീസിന്റെ സഹായത്തോടെയാണ് അകത്തുകയറിയതെന്നും ഫേസ്ബുക്കിൽ കുറിക്കുന്നു. എല്ലാവരെയും പോലെ ജോലി ചെയ്യുവാനും സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും തലകുനിക്കാതെ ജീവിക്കാൻ വേണ്ടിയാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും സീത കുറിക്കുന്നു. സീതയെ പിന്തുണച്ച് നിരവധി പേരാണ് പോസ്റ്റിന് കമന്റുകൾ ചെയ്തിരിക്കുന്നത്. സീത ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം കപടസദാചാരവാദികളെ ഇതിലെ ഇതിലെ !!!! ഞാൻ ഈ എഴുതാൻ പോകുന്നത് നിങ്ങൾ വായിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല.. മറിച്ചു വായിച്ചാൽ അതു ഒരുപാട് പേർക്കുള്ള സന്ദേശം ആകും… ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഒരുപാട് വിഷമങ്ങളും, ബുദ്ധിമുട്ടുകളും…
Read MoreDay: April 20, 2021
എടിഎം കാർഡ് കവർന്ന മോഷ്ടാവിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ പണം തട്ടി; അരലക്ഷം രൂപ…
തളിപ്പറമ്പ്: മോഷ്ടാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരലക്ഷം രൂപയോളം കൈക്കലാക്കി. എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന കേസിലെ യുവാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി തളിപ്പറമ്പ് സിവില്‍ പോലീസ് ഓഫീസറായ ഇ.എന്‍. ശ്രീകാന്താണ് അരലക്ഷം രൂപയോളം തട്ടിയത്. ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തില്‍ ഏപ്രില്‍ മൂന്നിന് അറസ്റ്റിലായ ഗോകുലിന്റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്. പിന്നീട് കാര്‍ഡ് ഉപയോഗിച്ച് ഏപ്രില്‍ ഏഴുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയായിരുന്നു. എടിഎം കാര്‍ഡിന്റെ പിന് നമ്പര്‍ കേസിന്റെ ആവശ്യത്തിന് ആവശ്യമുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയുടെ ഫോണില്‍ വിളിച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായുള്ള…
Read Moreകോവിഡ് വ്യാപനം! യുകെയിൽ കണ്ടെത്തിയ 103 കേസുകൾ ഇന്ത്യൻ വകഭേദമാണെന്ന് കണ്ടെത്തി; ഇന്ത്യയെ ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തി ബ്രിട്ടൻ
ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്. ഇന്ത്യയെ ചുവപ്പു പട്ടികയിൽ (റെഡ് ലിസ്റ്റ്) ഉള്ള രാജ്യങ്ങളിൽ ഉൾപ്പെടുത്തിയതായി ബ്രിട്ടീഷ് ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക് അറിയിച്ചു. യുകെയിൽ കണ്ടെത്തിയ 103 കേസുകൾ ഇന്ത്യൻ വകഭേദമാണെന്ന് കണ്ടെത്തിയതായും ഹാൻകോക്ക് പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോണ്സൺ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. ഇന്ത്യയിൽ നിന്നെത്തുന്ന ബ്രിട്ടൻ, അയർലൻഡ് സ്വദേശികളായ യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്നും മാറ്റ് ഹാൻകോക് അറിയിച്ചു. ഇവർ സർക്കാർ അംഗീകാരമുള്ള ക്വാറന്റൈൻ ഹോട്ടലിൽ 10 ദിവസം കഴിയണം. ഇതിനു പണം നൽകുകയും വേണം. അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. പകരം ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
Read Moreകൊറോണ വൈറസിനെ കണ്ടുകിട്ടിയാൽ ഫഡ്നാവിസിന്റെ മുഖത്തു തേയ്ക്കും: ശിവസേനാ എംഎൽഎ
മുംബൈ: കൊറോണ വൈറസിനെ കണ്ടുകിട്ടുകയാണെങ്കിൽ താൻ അതു ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ മുഖത്ത് തേയ്ക്കുമെന്നു ശിവസേനാ എംഎൽഎ സഞ്ജയ് ഗെയ്ക്ക്വാദ്. വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള റംഡെസിവിർ എന്ന മരുന്ന് വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ഉടലെടുത്ത രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു സേനാ എംഎൽഎയുടെ പ്രതികരണം. കോവിഡ് പ്രതിരോധ ചികിത്സയിൽ നിർണായകമായ റംഡെസിവിർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ മരുന്നുനിർമാണ കന്പനി ഉടമയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ ഫഡ്നാവിസ് ഉൾപ്പെടെ ബിജെപി നേതാക്കൾ രംഗത്തുവന്നതാണു ശിവസേനാ എംഎൽഎയെ പ്രകോപിപ്പിച്ചത്. മഹാവ്യാധിയുടെ കാലത്ത് ഫഡ്നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കിൽ എന്തുചെയ്യുമായിരുന്നു എന്ന സംശയവും അദ്ദേഹം ഉയർത്തി. രോഗവ്യാപനത്തിന്റെ നാളുകളിൽ സംസ്ഥാനത്തെ മന്ത്രിമാർക്കു പിന്തുണ നൽകേണ്ടതിനു പകരം അവരെ പരിഹസിക്കാനാണു ബിജെപിയുടെ ശ്രമം. ഫഡ്നാവിസും ബിജെപി നേതാക്കളായ പ്രവീൺ ദാരേക്കറും ചന്ദ്രകാന്ത് പാട്ടീലും ഉൾപ്പെടെയുള്ളവർ കേവലം രാഷ്ട്രീയലാഭത്തിനായി പ്രവർത്തിക്കുകയാണ്. റംഡെസിവിർ മരുന്ന്…
Read Moreഒടുവില്‍ അവരെ കണ്ടെത്തി, ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാല്‍ കിലോമീറ്റര്‍ ഉള്ളിലേക്കു മാറി! പക്ഷേ…
ചെറുതോണി: ഇടുക്കി അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കളുടെ മൃതദേഹം പാൽക്കുളം മേട്ടിൽ കണ്ടെത്തി. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടിൽ വിവേക് (21), മൂന്നുകണ്ടത്തിൽ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് ഇവരെ അടിമാലി മാങ്കടവിൽ നിന്ന് കാണാതായത്. ചെറുതോണി പാല്‍ക്കുളമേട്ടില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരക്കൊമ്പിൽ പെൺകുട്ടിയുടെ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇരിങ്ങാലക്കുടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പെൺകുട്ടി. യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്. ഏപ്രിൽ 13-നാണ് കമിതാക്കളെ കാണാതാകുന്നത്. ഇതേത്തുടര്‍ന്ന് അടിമാലി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ഇവർ ഉപയോഗിച്ച ബൈക്ക് പാൽക്കുളം മേട്ടിൽനിന്ന് 14ന് കണ്ടെത്തിയിരുന്നു. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്.
Read More